താൾ:39A8599.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 തലശ്ശേരി രേഖകൾ

72 C& D

80 ആമത രാജശ്രി കുറുമ്പ്രനാട്ട വിര(വർ)മ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. നമുക്ക
എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയു മനസ്സിൽ ആകയും ചെയ്തു. മണ
ത്തണയിൽ ഇരിക്കുന്ന ശിപ്പായിമാർക്ക അരി കൊടുപ്പാൻ തക്കവണ്ണം നാം ആഗ്രെ
ഹിച്ചിരിക്കുന്ന പ്രകാരത്തിൽ ഉത്സാഹിച്ചതുകൊണ്ട നമുക്ക വളര പ്രാസാദമാ കയും
ചെയ്തു. വിശെഷിച്ച പൈഴച്ചിയിൽ ഒഴിച്ചിരിപ്പാറാവൊളത്തിന്ന തങ്ങളുടെ സമീപത്ത
അനുജനും ഇരിക്കെണ്ടതിന്ന തങ്ങളുടെ കത്തിൽ ആഗ്രഹമായിരുന്ന കത്തിൽ
വാക്കന്റെ മറുപടി ഇപ്പൊൾ എഴുതി അയക്കയും ചെയ്തു. ഈ കാരിങ്ങൾ ഒക്കയും
ബബായി സംസ്ഥാനത്തിങ്കലെക്കി ബൊധിച്ചിട്ടും ഉണ്ട. അവിടെനിന്ന മറുപടി
വരുവൊളത്തക്ക തങ്ങളുടെ അനുജൻ ഇരിക്കുന്ന ദിക്കിൽ നിന്ന മാറിയിരിപ്പാൻ
കഴികയും ഇല്ലല്ലൊ. തങ്ങളുടെ സുഖസന്തൊഷം നല്ലവണ്ണം ഇരിക്കയും നൊം തമ്മിൽ
അന്യൊന്യ വിശ്വാസം വർദ്ധിച്ചിരിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത
കർക്കിടകമാസം 31 നും ഇർങ്കിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 12 നു
തലച്ചെരിനിന്ന എഴുതിയത.

73 C& D

81 ആമത രാജശ്രി വടക്കെ തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു
അവർകളുക്ക കടത്തനാട്ട പൊളർള്ളാതിരി കൊതവർമ്മരാജാ അവർകൾ സല്ലാം.
സർർക്കാര കുബനിക്ക നമ്മുടെ രാജ്യത്തനിന്ന ബൊധിപ്പിക്കെണ്ടും നിലുവ ഉറുപ്പിക
കൊല്ലം 69 ആമതിലെ നിലുവ ഉറുപ്പിക 4390 ഉറെസ്സ 25-ം കൊല്ലം 70 ആമതിലെ നിലുവ
ഉറുപ്പിക 19979 3/4? റെസ്സ 80 വഹ രണ്ടിൽ ഉറുപ്പിക 24390 1/4 ഉറെസ്സ 5 ഈ ഉറപ്പിക
ഇരുവത്ത നാലായി രത്തമുന്നുറ്റതൊന്നൂറെകാലും റെസ്സ അഞ്ചും ഇതിന പലെവിധം
നാണിയമായിട്ട നമ്മുടെ ആള പരശുരാമപട്ടരെ കയിൽ കൊടുത്തയച്ചിരിക്കുന്നു.
കച്ചെരിയിൽ ബൊധിച്ച പ്രകാരത്തിന്ന രെശീതി കൊടുത്തയക്കയും വെണം. എന്നാൽ
കൊല്ലം 971 ആമത കർക്കിടകമാസം 30 നു എഴുതിയത 31 നു വന്നത ഇർകിരസ്സകൊല്ലം
1796 ആമത അഗസ്തുമാസം 12 നു വന്നത.

74 C& D

82 ആമത രാജശ്രീ കണ്ണൂൽ ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത വാങ്ങണ്ടതിന്ന നമുക്ക പ്രസാദമാകയും ചെയ്തു. ആയതിൽ ഉള്ള
അവസ്ഥകൾ മനസ്സിൽ ആകയും ചെയ്തു. മുബെ വീടു എടുക്കുവാൻ തങ്ങൾ
വെണ്ടിയിരിക്കുന്നത ഇപ്പൊൾ നമുടെ ആള അവിടെക്ക അയക്കയും ചെയ്തു.
അതുകൊണ്ടു ചെരക്കൽരാജാ അവർകളുടെ തന്റെ ഭുമിയിൽ ഇരിക്കുന്നതല്ലാതെ
കണ്ട തങ്ങൾ അവിടെ നിന്ന ചെലെതു കൊണ്ടുപൊകയും ചെയ്തു. ഈ തർക്കം നാം
കണ്ണനൂരക്ക വരുന്ന സമയത്തിൽ തീർക്കുകയും ചെയ്യും. ആയതിന വെഗെന അങ്ങൊട്ട
എത്തുകയും ചെയ‌്യും. ഇതിനിടെയിൽ തങ്ങൾനിന്ന വരുവാനുള്ള മുംബിലിത്തെ 69
ആമതിലും 70 ആമതിലും കണക്കുകൾ അതു കുട കാനത്തൂര കണ്ണൊത്ത ചാലിലെയും
കണക്ക ഇപ്പൊൾ അങ്ങൊട്ട അയച്ചിരിക്കുന്നു. ആയത ഉടനെ തീർപ്പിക്കുമെന്ന നാം
ആഗ്രെഹിച്ചിരിക്കുന്നു. ഈ കണക്കുകൾ ബൊധിപ്പിക്കുവാൻ വെണ്ടിയിരി
ക്കുന്നതുകൊണ്ട രണ്ടുമൂന്ന ദിവസത്തിൽ ഉറുപ്പിക ഇങ്ങൊട്ട വരും എന്നു നാം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/96&oldid=200416" എന്ന താളിൽനിന്ന് ശേഖരിച്ചത്