താൾ:39A8599.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 45

നാഴിക രാചെല്ലും നെരത്ത നിലബെരി കൊമപ്പനും കുന്നൊത്ത എടത്തിൽ കുഞ്ഞാൻ
ന്നായരും കൂടി തെക്കിന കാണാരന്റെയും കെളുവിന്റെയും വിട്ടിൽ
ചെന്നതിന്റെശെഷം അവര കാണായ്ക കൊണ്ട അവരവിടെ പാർത്താറെ അവരരണ്ടും
വരികയും ചെയ്തു. എന്നതിന്റെശെഷം അമഞ്ഞാട്ടുനായര കല്പിച്ച അയെച്ചിരിക്കുന്നു.
നിന്നെകൂട്ടികൊണ്ടചെല്ലുവാൻ എന്ന കൊമപ്പൻ പറഞ്ഞ നെരത്ത എത്തി. നി ആകുന്നു
എന്ന കൂട്ടിക്കൊണ്ട ചെല്ലുവാൻ കല്പിച്ചിരിക്കുന്നു എന്ന കെളു ചൊദിച്ചാറെ കൊമപ്പൻ
പറഞ്ഞു. അത മറ്റൊന്നിനും അല്ല. മുമ്പെ നീ കൊല്ലന്റെ അവിടുന്ന ചക്ക കട്ടെ ഞായം
വിസ്തരിപ്പാനായിട്ടത്ത്രെ എന്ന പറഞ്ഞതിന്റെ ശെഷം തമ്മിൽ അങ്ങൊട്ടും ഇങ്ങൊട്ടും
വാക്ക എടർച്ച ഉണ്ടായിട്ട തമ്മിൽ മെൽകയി മുമ്പിൽ കൊമപ്പൻ കെളുവിന തക്കുകമും
ചെയ്തു. എന്നതിന്റെ ശെഷം കെളു കൊമപ്പനെ കത്തികൊണ്ട കുത്തികൊല്ലുകെയും
ചെയ്തു. നെരം വെളുത്തതിന്റെശെഷം ഇപ്രകാരം ഉണ്ടായി എന്ന മലപ്പാടിചാത്തുനായര
വന്ന വർത്തമാനം പറെകയും ചെയ്തു. ആയതുകൊണ്ട ഇവിടെ നിന്ന ആളെ അയച്ച
അവിടെ ചെന്ന കൊന്നതിന്റെ അവസ്ഥ ചൊദിച്ചാറെ അവിടെ ഉള്ള ആൾകൾ ഈ
വർത്തമാനംപൊലെ തന്നെ പറെകയും ചെയ്തു. ശെഷം നിലഞ്ഞെരി കൊമപ്പനെ
കൊന്നത തെക്കിന കണാരന്നും കെളുവുംകൂടി അത്ത്രെ ആകുന്നത. അവർ രണ്ടും
കടത്തനാട്ട ഉള്ള ആൾകൾ ആകുന്നു. അന്നുതന്നെ നാടുകടന്നപൊകെയും ചെയ്തു.
ഇക്കാരിയത്തിന്ന അവരെ വിളിപ്പാൻ നായര ആളെ അയച്ചിട്ടും ആഇല്ല.അവരെ സൊമെത
തന്നെ ആകുന്നത. അവരുടെ കുഞ്ഞികുട്ടികളും മുബെ കടത്തനാട്ട തന്നെ ആകുന്നു.
ഇനി ഒക്ക സയ്പു അവർകളെ കല്പനപ്രകാരംപൊല നടന്ന കൊള്ളുകയും ചെയ‌്യാം.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 13 നു എഴുത്ത ചിങ്ങം 14 നു അഗസ്തുമാസം
26 നു വന്നത.

92 C & D

101 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ കച്ചെരിലെ കുമ്മസ്ഥ കയിത്താൻ കുവെലി എഴുതിയ
അർജി. എന്നാൽ ഈ മാസം 13 നു എഴുതി അയച്ചെ കല്പന വായിച്ച അവസ്ഥ ഒക്കയും
വഴിപൊലെ അറിഞ്ഞു. കൽപ്പനപ്രകാരം കച്ചൊടക്കാര മുഖ്യസ്ഥമ്മാരും
കുടിയാമ്മാരുടെ അരിയത്ത കൊൽക്കാരെ അയച്ച വന്നവർക്ക ഒക്കയും നികിതിപണം
കൊടുക്കെണമെന്നുവെച്ച നിഷ്കരിഷിച്ച ചൊദിച്ചാറെ വിരരായൻപ്രകാരം ഉഭയങ്ങൾക്ക
നിംകിതി കൊടുത്ത കഴിക ഇല്ല എന്നും തെങ്ങ ഫലം ഒന്നിന്ന പണം 5, കഴുങ്ങു 4 നി
പണം 1, പിലാവ ഒന്നിന്ന പണം 2-ം മൊളകവള്ളിക്ക നികിതി നിശ്ചയിച്ച
പറഞ്ഞ കൊടുത്തുകൂടാ എന്നും ഇപ്രകാരം മെൽ ചൊല്ലിയെ പണങ്ങൾ
വെള്ളിപണമായിട്ട ബൊധിപ്പിക്കുവാൻ കൊറെ താമസം കൊടുക്കണം എന്നും
വായിവാക്കകൊണ്ട പറയുന്നതല്ലാതെ പണം കൊടുക്കുന്നത ഇല്ലായ്കകൊണ്ട ഇവിടെ
തടുത്ത നിപ്പിച്ച പണം ഒക്കയും വീരരായൻ കണക്കപ്രകാരം ബൊധിപ്പിച്ച കൊടുത്ത
പൊയ്ക്കൊള്ളണം എന്ന മുട്ടിച്ച ഇരിക്കുന്നു. ശെഷം കുടിയാമ്മാർക്കും ഇവിടെ
എത്തുവാൻ തക്കവണ്ണം കൊൽക്കാരെ പറഞ്ഞ അയച്ചിരിക്കുന്നു. ആയതുകൊണ്ട
എതാൻ ചെലെ കുടിയാമ്മാര ചുരുക്കം പണം നാളെത്തിൽ ബൊധിപ്പിക്കാമെന്ന
പറഞ്ഞിരിക്കുന്നു. ഇവര പണം തരാതെകണ്ടു ഇവരെ വിടുന്നതും ഇല്ല. ശെഷം ഈ
നാട്ടിൽ ചെലെ കുടിയാമാർക്ക നെല്ല വിളഞ്ഞിരിക്കുന്നു എന്നും ആയത മൂരുവാൻ
അനുവാതം വരിത്തിച്ചകൊടുക്കണം എന്നും ഈ വഹ നെല്ല അമാനമായിട്ട
സൂക്ഷിക്കുന്നത ഉണ്ടെന്നും രണ്ടാമത കൽപ്പന കൂടാതെ നെല്ല ചെലവിടുന്നതില്ലാ എന്നും
പറയുന്നതും ഉണ്ട. ആയതുകൊണ്ട നെല്ല കണ്ടത്തിൽ ചെതം വരാതെ ഇരിപ്പാൻ
തക്കവണ്ണം മൂർന്ന അമാനമായിട്ടവെച്ച സൂക്ഷിപ്പാൻ കല്പന ഉണ്ടായാൽ വളര
നന്നായിരിന്നു. ഇനി ഒക്കക്കും ഞങ്ങൾ നടക്കുന്ന കാരിയത്തിന്ന കൽപ്പന എഴുതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/105&oldid=200441" എന്ന താളിൽനിന്ന് ശേഖരിച്ചത്