താൾ:39A8599.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 189

419 H

595 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പാല
ക്കാട്ടിൽ മെൽമുറിയിൽ ഇരിക്കും ചെട്ടിമുത്തുക്കുമാരൻ എഴുതിയ അർജി.
പാല(ക്കാല)ക്കാട്ട അദാലത്ത ദൊറൊകാൻ വന്ന്യപ്പയ്യ്യൻ ആളെ അയച്ച എന്നെ
കുട്ടിക്കൊണ്ടുപൊയി എന്നൊടു ചൊദിച്ചു നി പുതിയങ്ങാടിയിൽനിന്ന വരുംമ്പൊൾ
ഒരു ഓല നിന്റെ കൈയ്യിൽ കൊടുത്തത ആര ആകുന്നു എന്നും വർത്തമാനം
പറഞ്ഞയച്ചത ആര ആകുന്നു എന്നും എന്നൊട ദൊറൊഗ ചൊദിച്ചാറെ ഞാൻ പറ
ഞ്ഞത രാമൻകുട്ടിപ്പട്ടര ഒരു ഓല കൊണ്ടുവന്ന എന്റെ പക്കൽ കൊടുത്തു. കൊമ്പി
ച്ചന്റെ കല്പനപ്രകാരംകൊണ്ട രമുത്താൻ വന്ന പറഞ്ഞ വർത്തമാനം കുമിശനർ
സായ്പുമാര കച്ചെരിയിൽ അയ്യ്യണ്ണൻ ദിവാനജിയും കൊമ്പിച്ചനും ആയിട്ട തമ്മിൽ ഒരു
വെള്ളിത്തട്ടത്തിന്റെ തറുക്കം ഉണ്ടായിട്ട എമുർഭഗവതിക്ക വഴിപാട വെച്ചതാകുന്നു
എന്ന അച്ചൻ പറഞ്ഞു. അതല്ല ഉറുപ്പ്യ കൊടുപ്പാൻ ഉള്ളതിന ഞാൻ ഒരു വെള്ളിത്തട്ടം
കൊടുത്തു എന്ന ദിവാൻ പറകയും ചെയ്തു. അതിന്റെശെഷം വെള്ളിത്തട്ടിൽ പെര
ഉണ്ടെന്ന അച്ചൻ പറഞ്ഞു. ആയതിന്റെശെഷം ഈ വർത്തമാനത്തിന്ന ഒര ഓല
കൊണ്ടുപൊയിനാറാണപട്ടര കാരിയക്കാരെ പറ്റിൽ കൊടുത്ത വർത്തമാനം പറഞ്ഞത.
അച്ചനും ദിവാനുമായിട്ട വെള്ളിത്തട്ടിന്റെ വിവാദം ഉണ്ടായി. പെര ഉണ്ടന്ന അച്ചനും
പെര ഇല്ലന്ന ദിവാനും പറഞ്ഞു. ഇപ്രകാരം തറുക്കിച്ചിരിക്കുന്നു. അതുകൊണ്ട വെള്ളിത്തട്ടം എടുത്ത പെര ഇല്ലങ്കിൽ പെര വെട്ടിച്ചു മറുപടി എഴുതി അയപ്പാൻന്തക്ക
വണ്ണം കൽപിച്ചിരിക്കുന്നു. എന്നകൊണ്ട രമുത്താൻ പറഞ്ഞു എന്ന ഞാൻ ദൊറൊ
ഗയൊട പറഞ്ഞാറെ അപ്പൊൾ കല്പനപ്രകാരം തന്നെ അല്ലൊ അവൻ പറഞ്ഞത.
അതുകൊണ്ട കല്പനപ്രകാരം തന്നെ എന്ന എഴുതികൊടുക്കെണം എന്ന ദൊറൊഗ
ചൊദിച്ചാറെ ഞാൻ എഴുതിക്കൊടുക്കയും ചെയ്തു. അതിന്റെശെഷം കുമിശനൻ
സായ്പുമാർനിന്ന കല്പനക്കത്തെ വന്ന നാറാണപട്ടര കാരിയക്കാരെയും രാമൻ
കുട്ടിയെയും ഈച്ചുപ്പട്ടരെയും ഈശ്വരപട്ടര കാരിയക്കാരെയും എന്നെയും കൂട്ടി ദൊറൊ
ഗ മയ്യ്യഴിക്ക അയക്കയും ചെയ്തു. അപ്പൊൾ ഞാൻ ദൊറൊഗുവൊട പറഞ്ഞത അന്നന്ന
പണിചെയ്ത ഞാൻ കാൽല്പണം അരപ്പണം ഉണ്ടാക്കി കുഞ്ഞികുട്ടികൾക്ക ചെലവ
കഴിക്കണം. ചെലവിന ഒന്നും ഇല്ലന്ന ഞാൻ സങ്കടമായി പറഞ്ഞാറെ ഇനിക്ക ദൊറൊഗ
അഞ്ചുപണം ചിലവിനും തന്ന അവിടെ ചിലവിന ഇല്ലങ്കിൽ ചെലവിന കൊടുപ്പാനും
എഴുതിയിരിക്കുന്നു എന്ന പറഞ്ഞു. ആയതിന്റെശെഷം ആ അഞ്ചുപണവുംകൊണ്ട
മെയ്യ്യഴിയിൽ എത്തുകയും ചെയ്തു. എന്നാറെ കുമിശനർ സായ്പുമാര എന്നെ വിളിച്ച
ചൊദിച്ചു പുതിയങ്ങാടിയിൽ നി വന്നിട്ട ഉണ്ടൊ അവിടുന്ന ഒലയും കൊടുത്ത
വർത്തമാനം പറഞ്ഞയച്ചിട്ടുണ്ടൊ എന്ന ചൊദിച്ചാറെ ഞാൻ പറഞ്ഞു രാമൻകുട്ടി ഒരു
ഓല കൊടുത്തത ഉണ്ട. കല്പനപ്രകാരംകൊണ്ട രമുത്താൻ വർത്തമാനം പറഞ്ഞി
ട്ടുണ്ടെന്നും ഞാൻ പറഞ്ഞാറെ ഞാൻ പാലക്കാട്ടിൽ എഴുതിക്കൊടുത്ത പെർപ്പ എടുത്ത
കാണിച്ചു. ഇതിൽ നിന്റെ എഴുത്തതന്നെയൊ എന്ന ചൊദിച്ചാറെ ഞാൻ പറഞ്ഞത
ഈ ഓലയിൽ എന്റെ കൈയ്യ്യക്ഷരംതന്നെ എന്നും എന്റെ ഓലതന്നെ എന്നും ഞാൻ
പറകയും ചെയ്തു. എന്നതിന്റെശെഷം ഈ ഓലയിൽ ഉള്ള വർത്തമാനം ഒക്കയും നി
സമ്മദിച്ച എഴുതിക്കൊടുത്തതൊ ഇല്ലയൊ എന്ന ചൊദിച്ചാറെ ഇനിക്ക സമ്മതം
തന്നെ എന്ന പറകയും ചെയ്തു. ആയതിന ഒപ്പിട്ട വാങ്ങി രാവിലെ വരുവാൻന്തക്കവണ്ണം
എന്നൊട പറഞ്ഞയക്കയും ചെയ്തു. അവിടെനിന്ന ഞാനും ഈച്ചുപ്പട്ടരും ഈശ്വര
പട്ടരകാരിയക്കാരുംകൂടി അച്ചന്റെ അരിയത്ത പൊയാറെ നടന്ന വർത്തമാനം
ചൊദിക്കയും ചെയ്തു. അപ്പൊൾ ഞാൻ പാലക്കാട്ടിൽ എഴുതിക്കൊടുത്ത വർത്തമാ
നവും കുമിശനർ സായ്പുമാരെ അരിയത്ത പറഞ്ഞ വർത്തമാനവും എഴുതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/249&oldid=200695" എന്ന താളിൽനിന്ന് ശേഖരിച്ചത്