താൾ:39A8599.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 തലശ്ശേരി രേഖകൾ

നാട്ടുകാര നാലട്ടാളായിട്ട വരെണമെന്ന തരക എഴുതി അയച്ചിട്ട ചിലര
ചൊഴലിക്കപൊയിരിക്കുംന്നെന്നും അവര വന്നാൽ താമസിയാതെ വരാമെന്നുംമാകുന്നു
ഉത്തരം എഴുതി അയച്ചത. വർത്തമാനങ്ങൾക്ക ഒക്കയും കാനംങ്കൊവി ബാബുരായര
സായ്പി അവർകൾക്ക എഴുതി അയച്ചിട്ട ഉണ്ടായിരിക്കുമെല്ലൊ. കാരിയത്തിന്റെ
അവസ്ഥകൾ ഒക്കയും സായ്പി അവർകൾ ഇവിടെ വന്നപ്പൊൾ ബൊധിപ്പിച്ചതിന്റെ
ശെഷം താമസിയാതെ ഇവിടെ വന്ന ഒക്കയും വെണ്ടുംവണ്ണമാക്കിത്തരാമെന്നും സായ്പി
അവർകൾ പറഞ്ഞിട്ടും ഉണ്ടല്ലൊ. ശെഷം വർത്തമാനങ്ങൾ ഒക്കയും അവിടെ
ബൊധിപ്പിപ്പാൻന്തക്കവണ്ണം രാമനാരായണനൊട പറഞ്ഞ അയച്ചിട്ടും ഉണ്ട. എന്നാൽ
കൊല്ലം 972 ആമാണ്ട ചിങ്ങമാസം 30 നു എഴുതിയത 31നു സസ്തെമ്പ്രമാസം 13 നു
വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

482 H

656 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾക്ക സല്ലാം. എന്നാൽ കടുത്തനാട്ടിൽ പെയിമാശി ആക്കുവാൻ തുട
ങ്ങെണ്ടുന്നതിന്ന ബെഹുമാനപ്പെട്ട സറക്കാരുടെ കല്പന നമുക്ക വന്നിരിക്കുംന്നു എന്ന
അറിപ്പാൻ നമുക്ക വളരെ പ്രസാദമായിരിക്കുംന്നു. ആയതുകൊണ്ട പെയിമാശി
തുടങ്ങെണ്ടതിന്ന വെണ്ടുന്ന വസ്തുക്കൾ ഒക്കയും തിർത്താക്കും എന്നും ആസമയ
ത്തിങ്ങൾ ചില ദിവസത്തിലകം നാം വടകരെ എങ്കിലും കുറ്റിപ്പുറത്തങ്കിലും വരുമെന്ന
കുടിയാൻമ്മാരൊട ബൊധിപ്പിക്കുമെന്നും നാം അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം
973 ആമത കന്നിമാസം 1നു ഇങ്കിരെശകൊല്ലം 1797 ആമത സപ്തെമ്പ്ര മാസം 14 നു
തലച്ചെരിനിന്നും എഴുതിയത.

483 H

657 ആമത രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക തലച്ചെരി തുക്കിടി
സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം. എന്നാൽ ഇപ്പൊൾ 972
ആമത കഴിഞ്ഞാറെ മുന്നാം ഗെഡുവിന്റെ ഉറുപ്പ്യകൊടുക്കെണ്ടുംന്ന ദിവസം ആയാൽ
ഉറുപ്പ്യ കൊടുക്കുമെന്ന ഒത്തിരുന്നെ അവസ്ഥ നിരൂപിപ്പാൻ നമുക്കാവിശ്യ
മായിരിക്കുംന്നു. അതുകൊണ്ട ആ മുതല ഒക്കയും ഉടനെ കൊടുത്തയക്കെണമെന്ന
നാം അപെക്ഷിക്കുംന്നു. ആയത ബെഹുമാനപ്പെട്ട സറക്കാർക്കും നമുക്കും
സന്തൊഷമാകയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 1നു ഇങ്കിരെശ
കൊല്ലം 1797 സപ്തെമ്പ്ര മാസം 14 നു തലച്ചെരിനിന്നും എഴുതിയത.

484 H

658 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ പൊഴവായെ നായർക്ക എഴുതി അനുപ്പിന കാരിയം. എന്നാൽ
കച്ചെരിയിലെ ശിപ്പായിമാർ രണ്ട ആളെ ഇപ്പൊൾ അങ്ങൊട്ട കല്പിച്ചയച്ചിരിക്കുംന്നു.
കഴിഞ്ഞ കൊല്ലത്തിന്റെ കണക്കിൽ വരുവാൻ ഉള്ള നിപ്പ ഉറുപ്പ്യ കൊടുത്തയക്കയും
വെണം. മറ്റും വല്ല ഒഴിവുകൾ ആക്കെണ്ടതിന്ന തനിക്ക സമ്മതം കൊടുപ്പാൻ കഴികയും
ഇല്ലല്ലൊ. ആയതുകൊണ്ട താൻ ഗെഡു ഉറുപ്പ്യ ഒക്കയും വാങ്ങിയെന്ന നമുക്ക വഴി
പൊലെ അറിച്ചതുകൊണ്ടും മെൽപ്പറഞ്ഞ നിപ്പുള്ള ഉറുപ്പ്യ അല്ലാതെ കണ്ട ഇവിടെ
വരികയും വെണ്ട എന്നും ശിപ്പായിമാരൊട കല്പിക്കയും ചെയ്തു. എന്നാൽ കൊല്ലം 973

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/274&oldid=200788" എന്ന താളിൽനിന്ന് ശേഖരിച്ചത്