താൾ:39A8599.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 തലശ്ശേരി രേഖകൾ

ഉറുപ്പ്യ തൊട്ടത്തിൽ നമ്പ്യാരെ കണക്കകൊണ്ട തന്റെ ഒല കൊണ്ടുവന്നവനെ
ഇപ്പൊൾ തന്നെ കാണുകയും ചെയ്തു. ശെഷം തൊട്ടത്തിൽ നമ്പ്യാരും തന്റെ ആളും
ഇവിട വന്നിരുന്നു. അപ്പൊൾ രാജാവർകൾക്ക കൊണ്ടുപൊകുന്ന രശീതി 1,500
ഉറുപ്പ്യകൊണ്ട നമുക്ക കൊടുക്കയും ചെയ്തു. ഈ രശീതി നാം തന്നെ അടക്കയും ചെയ്തു.
ആയതിന്റെ മുതലെടുപ്പ നമുക്ക കൊടുത്ത ഉടനെ ഈ വഹ ഉറുപ്പ്യ രാജാവർകൾക്ക
കൊടുത്തപ്രകാരംപൊലെ നമ്പ്യാരുടെ കണക്കിൽ വിശ്വാസം ഉണ്ടായിവരികയും ചെയ്യും.
അതുകൊണ്ട ഈ താലൂക്കിൽ ഇരിക്കുന്ന സമയത്ത പിരിച്ചടക്കുന്ന ഉറുപ്പ്യ ഒക്കയും
ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ഖജാനയിൽ ഉടനെ ബൊധിപ്പിക്കുന്നതുമുണ്ട.
അതുകൊണ്ട നമ്പ്യാരിന്റെ കാരിയം ഒക്കയും തീർച്ചവരുത്തെണ്ടതിന്ന നമുക്ക
വെണ്ടിയിരിക്കുന്നതുകൊണ്ട ഈ വഹരണ്ടും 3,600 ഉറുപ്പ്യ നാലുദിവസത്തിൽ അകത്ത
കൊടുപ്പാനായിട്ടൊരു രശീതി നമുക്ക കൊടുത്തയക്കയും വെണം. ശെഷം ഇവിടുത്തെ
കുടിയാന്മാര നികിതി പണം കൊടുക്കെണ്ടുന്നത തന്റെ ആള വിരൊധിക്കുന്നു എന്ന
നാം തനിക്ക അറിയിക്കയും വെണം. വിശെഷിച്ച നികിതി പണം കൊടുത്തില്ല എന്നു
വരികിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ നികിതി വിരൊധിച്ച കാർയ്യത്തിന്ന തന്റെ
ആളെക്കൊണ്ട എതുപ്രകാരം ഒരു വഴി നടക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
കുഭമാസം 7നു ഇക്ലീശ കൊല്ലം 1797 ആമത പിപ്രവരി മാസം 13 നു എടച്ചെരി നിന്ന
എഴുതിയത.

196 F & G

384 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ സായ്പു
അവർകൾ സല്ലാം. എന്നാൽ നികിതി ഉറുപ്പ്യ പിരിച്ചടപ്പാൻ തക്കവണ്ണം തങ്ങൾക്ക
സഹായിക്കണ്ടതിന്ന നാം ഇവിട വന്നിരിക്കുന്നു. ജന്മക്കണക്കുകൾ തൊട്ടത്തിൽ
നമ്പ്യാരെ പറ്റിൽ ഇല്ല എന്നും മൂന്നായിരം ഉറുപ്പ്യ ബൊധിപ്പിച്ചപ്പൊൾ കണക്കുകൾ
കൊടുപ്പാൻ തങ്ങൾ ഒത്തിരുന്നു എന്നും നമ്പ്യാര നമ്മൊട പറകയും ചെയ്തു.
അതുകൊണ്ട ഇക്കണക്കുകൾ കൊടുത്തിരുന്നിട്ടെങ്കിൽ കാർയ്യം ഒക്കയും നല്ല
വഴിയൊടുകൂട നടക്കയും നികിതി ഉറുപ്പ്യ നമ്പ്യാര പിരിച്ചടക്കയും ചെയ്യും. ശെഷം
മെൽപറഞ്ഞ കണക്കുകൾ ഇവിടെക്ക അയച്ചാൽ നാലു ദിവസത്തിൽ അകത്ത 6,000 (?)
ഉറുപ്പ്യ കൊടുക്കും എന്ന നമ്പ്യാര ഒത്തിരിക്കയും ചെയ്തു. ശെഷം 1500 ഉറുപ്പ്യക്ക
ചൊവ്വക്കാരൻ മൂസ്സയിന്റെ മൂന്നാൻ തങ്ങൾക്ക കൊടുത്തു എന്ന നമ്പ്യാര നമ്മൊട
പറകയും ചെയ്തു. ആയത മറ്റും ഉള്ള കണക്കൊടുക്കൂട 5100 ഉറുപ്പ്യ തെകച്ച ആകുന്നത.
വിശെഷിച്ച ഇതിന്റെ ഉത്തരം എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972
ആമത കുഭമാസം 6 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരി മാസം 14 നു എടച്ചെരി
നിന്നും എഴുതിയത.

197 F & G

385 ആമത മഹാരാജശ്രീ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ
ബാളാജിരായര എഴുതിയ അർജി. സായ്പവർകളുടെ കൽപ്പനപൊലെ ഈ മാസം 3 നു
രാവിലെ പാലാട്ട വന്ന ഇവിടുത്തെ പാറവത്യക്കാരനെയും വരുത്തി കുടികളിൽ മുട്ടിച്ച
4 നു വരെക്ക പാലാട്ട ഹൊബളിയിൽ കൂടിയ ഉറുപ്പിക 500 ഈ വക അഞ്ഞൂറ ഉറുപ്പിക
കൊൽക്കാരന്റെ കയിൽ കൊടുത്തയച്ചിരിക്കുന്നു. തൊടനൂര ഹൊബളി
പാറവത്യക്കാരൻ 50 ഉറുപ്പിക കൂടിയിരിക്കുന്നു എന്ന 4 നു വയിന്നെരം ഇവിട വന്ന
പറഞ്ഞതുകൊണ്ട ഇന്നെത്തെ ദിവസം കൂടിയ പണവും കൊണ്ടുവരുവാൻ തക്കവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/158&oldid=200541" എന്ന താളിൽനിന്ന് ശേഖരിച്ചത്