താൾ:39A8599.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 35

നിശ്ചയമായിട്ട ഇത്ത്ര എന്നും ഇതിന്ന പറമ്പ വിവരമായിട്ടും ഉഭയങ്ങൾ വിവരമാ
യിട്ടും നിശ്ചയപാട്ടം ഇത്ര എന്നും കണ്ടം നെലത്തിന്നും യിപ്പ്രകാരം നെരായിട്ടുള്ള
പാട്ടുവും നികിതിയും എഴുതികൊടുത്ത എന്നിക്ക കൽപ്പിച്ചാൽ കുടുത്തപ്രകാരം പ്രെത്നം
ചെയ്ത കുബഞ്ഞി പണിയിൽ തെയ‌്യാറായിരിക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 971
ആമത കർക്കിടകമാസം 29 നു എഴുതിയത 30 നു അഗസ്തുമാസം 11 നു വന്നത.

70 C& D

78 ആമത നായറാഴ്ച കല്ലായിക്ക പൊകുന്നതുംണ്ട. ശനിയാഴ്ച അന്ന കല്ലായി
കണക്ക എഴുതി കൊടുക്കണമെന്ന കല്പിച്ചപ്രകാരം ശനിയിഴ്ചക്ക പാടത്തിന്റെ
കണക്കു നികിതി കണക്കും കൊടുക്കുന്നതും ഉണ്ട. ഇക്കണക്ക കാനഗൊവി ഗുമ്മസ്ഥ
വെങ്കിട കൃഷ്ണന്റെ പൈമാഷി പ്രകാരം ഉള്ളത ഇത നെരൊ നെരകെടൊ. എനിക്ക
നല്ല നിശ്ചയം ഇല്ല. ദിവാൻ ബാളാജിരായര എഴുതിയത. കർക്കിടകമാസം 29 നു
അഗസ്തുമാസം 11 നു വന്നത.

71 C& D

79 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊറള്ളതിരി കൊതവർമ്മ രാജാ അവർകൾ
സല്ലാം. കിഴക്കട 69 ആമതിലെയും 70 ആമതിലെയും നിലുവ ഉള്ള ഉറുപ്പിക ഒക്കയും
കെട്ടി ചെലാക്കി ഇന്ന ഇവിടെ നിന്ന കൊടുത്തയക്കയും ചെയിതു. വ്യാഴായ്ച ആയിട്ട
കച്ചരിയിൽ എത്തുകയും ശെയ‌്യും. ശെഷം ഈ നാട്ടിലെ കുടിയാമ്മര സരക്കാര നികിതി
ഉറുപ്പിക താരാതെ കണ്ടും നൊമ്മെ കൊണ്ട ഇല്ലാത്ത അവസ്തകൾ വലിയ സംസ്ഥാന
ത്തിങ്കലെക്കി എഴുതി അയച്ചപ്പൊൾ ബഹുമാനപ്പെട്ട കുബണിയിൽ നിന്ന കല്പിച്ചത
ഒക്കയും വിസ്തരിപ്പാൻ തക്കവണ്ണം ബാഡെൽ സായ്പ അവർകൾ യിവിടെ വന്ന
രണ്ടുമാസമായിട്ടും സായ്പ അവർ മൂന്നുപ്രാവിശ്യ കല്പന കൊടുത്തിട്ടും താങ്ങൾ ഒരു
പ്രവിശ്യെയും കല്പന കൊടുത്തയച്ചിട്ടും ഈ നാട്ടിലെ ചെലെ മുഖ്യസ്തമാരും ചെലെ
കുടിയാമ്മാരും ഒരുത്തര വരിക എകിലും ഒരു നികിതിപണം തരിക എങ്കിലും ഒരു
അന്ന്യായം പറെക എങ്കിലും ഉണ്ടായതു ഇല്ലല്ലൊ. ഇക്കുടിയാമാര കയ്യ്യിൽനിന്ന
സർക്കാ(ര) നികിതി ഉറുപ്പിക വളര വരുവാനും ഉണ്ട. ഇവര ഇവിടെ വാരാതെ ഇരി
ക്കുന്നതും നികിതി ഉറുപ്പിക തരാതെ ഇരിക്കുന്നതും ഇതിന ഒക്കയും ഈ കുടിയാ
മ്മാക്ക സഹായം കുറബ്രനാട്ടിലെ രാജാ അവർകളെ ആശ്രയമാകുന്നു എന്ന വഴി
പൊലെ സായ്പ അവർകളെ അന്തഃകരണത്തിൽ ബൊധിക്കവെണമെന്ന നാം
അപെക്ഷിക്കുന്നു. നികിതി തരെണ്ടും കുടിയാമാർക്ക ശെഷം ഉള്ള രാജാക്കൻമാര
ഇപ്രകാരം ബലപ്പടുകയും ഇത ഹെതുമായിട്ട സരക്കാര കുബണി നികിതി വരാതെ
ഇരിക്കയും ഈ ജനങ്ങൾ നൊന്മെകൊണ്ട ഇല്ലാത്ത വാക്കുകൾ വലിയ സംസ്ഥാന
ത്തിങ്കൽ എഴുതി അയക്കയും അതുകെട്ട സായ്പമാർക്ക നമ്മൊടു മുഷിച്ചൽ
തൊന്നുകയും ആയാൽ നമുക്കു വളെര വളെര വ്യസനം തന്നെ ആകുന്നു എന്നു
സായ്പുമാര വഴിപൊലെ വിജാരിക്കുമെന്നു നാം നിശ്ചയിച്ചിരിക്കുന്നു. അപ്രകാരം
ആയാൽ ബഹു(മാ)നപ്പെട്ട കുബണി കടാക്ഷത്തൊടുകൂടി നമ്മുടെ വ്യസനം തീരുകെയും
ചെയ‌്യും. ശെഷം രണ്ട ദിവസത്തിലെടയിൽ നാം സായ്പു അവർകളെ കാണെണ്ട
തിന്ന ബാഡെൽ സായ്പു അവർകൾ ഒന്നിച്ച തന്നെ തലച്ചെരിയിൽ വരികയും ചെയ്യം.
എന്നാൽ എല്ലാ വർത്തമാനവും സായ്പ അവർകൾക്ക ബൊധിപ്പിക്കയു ചെയ്യും. എന്നാൽ
കൊല്ലം 971 ആമത കർകിടകമാസം 29 നു എഴുതിയ കത്ത 30 നു അഗസ്തതുമാസം 11 നു
വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/95&oldid=200414" എന്ന താളിൽനിന്ന് ശേഖരിച്ചത്