താൾ:39A8599.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 തലശ്ശേരി രേഖകൾ

അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്തുകൾ രണ്ടും ഇവിടെ
എത്തിയിരിക്കുംന്നു എന്ന മുൻമ്പെ പറഞ്ഞഅയച്ചിട്ടും ഉണ്ടല്ലൊ. നമ്മാൽ
കഴിയുംന്നെടത്തൊളം തങ്ങൾക്ക സഹായിക്കെണ്ടതിന നാം അപെക്ഷിച്ചിരിക്കുംന്നു.
തങ്ങൾ എഴുതി അയച്ച കത്ത ബെഹുമാനപ്പെട്ട ഗെവർണ്ണർ ഡെങ്കിനി സാഹെപ്പ
അവർകൾക്ക കാണിച്ചാറെ തങ്ങളെ തലച്ചെരിയിൽ കാമാൻ ഗെവർണ്ണർ സാഹെപ്പ
അവർകൾ അപെക്ഷിച്ചിരിക്കുംന്നു. ശെഷം കൊടുക്കെണ്ടുംന്ന ഉറുപ്പ്യകൾക്ക മുവ്വായിരം
നായരെ ക്കൊണ്ട കൊടുപ്പിക്കെണ്ടതിന വല്ലവഴി ആക്കിക്കൊൾകയും ആം. എന്നാൽ
മെൽല്പട്ടഇപ്രകാരം തങ്ങൾക്ക മുട്ടിക്കുവാൻ വിരൊധിക്കയും ചെയ്യും. ആയതുകൊണ്ട
വല്ല ഉപെക്ഷ ചെയ്യാതെ തങ്ങൾ ഇവിടെ വരെണമെന്ന നാം ബുദ്ധിപറയുംന്നു. എന്നാൽ
കൊല്ലം 972 ആമത മിഥുനമാസം 11നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമ്മാസം 22നു
തലശ്ശെരിനിന്നും എഴുതിയത.

391 G&H

567ആമത രാജശ്രീ കുറുമ്പനാട്ടവീരവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥകൾ ഒക്കയും
മനസ്സിൽ ആയിവരികയും ചെയ്തു. രണ്ടാം ഗിസ്തി ഒര അംവശത്തിന്ന മക്കി പ്രമാണം
വാങ്ങുകയും ചെയ്തു. ശെഷം സറക്കാർക്ക കൊടുത്ത ചരക്കുകളെകൊണ്ട ബെഹു
മാനപ്പെട്ട സറക്കാരിൽനിന്ന തങ്ങൾക്ക വരുവാൻ എതാൻ ഉണ്ട എന്ന തങ്ങളെ
കാരിയക്കാരൻ പറകയും ചെയ്തു. ഈക്കണക്ക ഇത്രത്തൊളം തീർച്ച ആക്കിട്ട ഇല്ലാ.
ശെഷം മുന്നാംഗെഡു ഉറുപ്പ്യ അനുഭവിക്കെണ്ടതിന നമ്മാൽ ഉള്ള സഹായം
കഴിയുംന്നെടത്തൊളം കൊടുക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മിഥുന
മാസം 11 നു ഇങ്കിരെശ കൊല്ലം 1797 ആമത ജുൻമ്മാസം 22 നു തലശ്ശെരിനിന്നും
എഴുതിയത.

392 G&H

568ആമത പരസ്യമാക്കുന്നത. ബെഹുമാനപ്പെട്ട ബെമ്പായിൽ ഗെവർണ്ണർ ഡെങ്കിൻ
സായ്പി അവർകളും സെനാധിപതി ജെനരാൾ ഇഷ്ഠൊരിട്ട സായ്പി അവർകളും
കൊട്ടത്തനാട്ടിൽ ഉള്ള കുടിയാൻമ്മാർക്ക എല്ലാവർക്കും എഴുതി അറിയിച്ചിരിക്കുംന്നത.
കൊട്ടത്തെ തുക്കിടിയിലെ അഞ്ചാമത്തിലെ കരാർനാമം രാജശ്രീ കുറുമ്പ്രനാട്ട രാജാവ
അവർകൾ ഒഴിച്ചുകൊടുത്തത വാങ്ങിയ താല്പാരിയ പ്രകാരത്തിൽ ബഹുമാനപ്പെട്ട
കുബഞ്ഞിയുടെ തന്റെ പ്രവൃത്തികാരൻമ്മാര കൊട്ടത്തനാട്ടിൽ നടക്കെണമെന്നും
ബഹുമാനപ്പെട്ട ഗെവണ്ണർ ഡെങ്കിനിസായ്പ അവർകളും സെനാതിപതി ജെന്നരാൾ
ഇഷ്ഠൊരിട്ട സായ്പി അവർകളും നിശ്ചയിച്ച പ്രകാരത്തിൽ മെൽപ്പറഞ്ഞ ഹെതുവിന
ബെഹുമാനപ്പെട്ട സറക്കാരുടെ ഒറപ്പായിട്ട കൊയ്മിയൊടുംകൂട ഗെർണ്ണാൽഡൊൻ
സാഹെപ്പ അവർകളെ പറ്റിൽ ആക്കി വിശ്വസിച്ചിരിക്കുംന്നു. ആയതുകൊണ്ട ആ
സാഹെബ അവർകൾക്ക സമാധാനമായിട്ടും നല്ല വഴി ആയിട്ടും വിചാരിക്കുന്ന
കുടിയാൻമ്മാരെ ഒക്കക്കും നെരുംന്ന്യായംമ്പൊലെയും കഠിനംകൂടാതെ ദെയാവൊടും
കൂട നടപ്പാൻന്തക്കവണ്ണവും ശെഷം അവർകളാൽ ഉള്ള ആയുധക്കാരെ രെക്ഷയും
വഴിപൊലെ കൊടുക്കെണ്ടതിനും ഗെർണ്ണർഡൊൻസായ്പി അവർകൾ പറഞ്ഞ
വെച്ചിരിക്കുംന്നു. എന്നാൽ ഇതിന്റെ മുൻമ്പെ ഗെർണ്ണൽഡൊൻ സായ്പി അവർകളെ
കൊട്ടത്തിൽ ഉള്ള കുടിയാൻമ്മാര ഒക്കയും നല്ലവണ്ണം അറിഞ്ഞിരിക്ക ആകും
ന്നതുകൊണ്ട അവർകൾനിന്ന കവുൽക്കത്ത വാങ്ങുവാൻന്തക്കവണ്ണം അവർകൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/236&oldid=200661" എന്ന താളിൽനിന്ന് ശേഖരിച്ചത്