താൾ:39A8599.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 തലശ്ശേരി രേഖകൾ

പറമ്പുകളും കണ്ടങ്ങളും അടക്കികൊടുത്തിട്ട പരിചയം ഉള്ള ആളുകളെയുംകൂടകല്പിച്ച
ചാർത്തിക്കയും ചാർത്തുംമ്പൊൾ ആതെത കുടിയാൻമ്മാരെകൂടി നിൽല്പിച്ച
ബൊധിപ്പിച്ച കുടികൾക്ക സങ്കടംകൂടാതെകണ്ട കണ്ടവും പറമ്പും അടക്കി പാട്ടം
കണ്ടതിൽ പറമ്പുകളിൽനിന്ന പത്തിന ആറ വെള്ളിപ്പണംകണ്ടും കണ്ടങ്ങളിന്ന പാട്ട
നെല്ലാൽ പത്തിന്ന ആറുകണ്ടും മുളകവള്ളി അതെ കൊല്ലം നൊക്കി ചാർത്തിട്ട
ചാർത്തിൽ കണ്ടറ്റാൽ പാതികണ്ടും ഇപ്രകാരം ഒക്കയും എടുത്ത ബൊധിക്കുമാറാ
ക്കിതന്നെ ഞാങ്ങളെ തമ്പുരാനെയും ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞികുട്ടികളെയും
ബെഹുമാനപ്പെട്ട കുബഞ്ഞി രെക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ കൊല്ലം 972
ആമത കർക്കിടകമാസം 7നു എഴുതിയ ആർജി. കർക്കിടകമാസം 7 നു ജൂലായിമാസം
19 നു വന്ന ഓല ജൂലായി 21 നു കർക്കിടകം 9 നു പെർപ്പാക്കി അയച്ചിരിക്കുംന്നു.

425 H

601 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ ദിവാൻ ബാളാജിരായർക്ക എഴുതിയത. എന്നാൽ മെക്കുന്നത്ത
അമ്മയുടെ അന്ന്യായക്കാരിയംകൊണ്ട വിസ്തരിച്ച വിസ്താരത്തിന്റെ രെപ്പൊർത്ത
കൊടുത്തയപ്പാൻ പറഞ്ഞിട്ട എറിയൊര നാളായിട്ട കൊടുത്തയച്ചിട്ടും ഇല്ലല്ലൊ.
അതുകൊണ്ട തന്റെ കച്ചെരിയിൽ നടന്നിരുന്ന കാരിയംങ്ങള ഒക്കയും ഒട്ടും
താമസിയാതെ ഇവിടെക്ക റെപ്പൊർത്ത കൊടുത്തയക്കയും വെണം.എന്നാൽ കൊല്ലം
972 ആമത കർക്കിടകം 8നു 1797 ആമത ജൂലായി മാസം 20 നു എഴുതിയത.

426 H

602 ആമത മഹാരാജശ്രീ സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ദൊറൊഗ
ചന്ദ്രയ്യ്യൻ എഴുതിക്കൊടുത്ത വിവരം. കൊല്ലം 972 ആമത എടവമാസം 16 നു ഞാൻ
പൊഴവായിക്ക പൊയി വടക്കെവിട്ടിൽ അരുവിനെയും തൊങ്ങനൂര ചാത്തുനെയും
വെട്ടിക്കൊന്നവരുടെ വസ്തു മുതൽ കവർന്നകൊണ്ടുപൊയതിന്ന ചുലുര തറയിൽ ചെന്ന
ആത്തറക്കാരെയും അള്ളിയിൽ നായരെയും മണ്ണിൽ എടത്തിൽ നായരെയും വരുത്തി
ചൊദിച്ചാറെ പാണക്കാടൻ കുട്ടിയത്തൻ അവരെ രണ്ട ആളെയും വെട്ടിക്കൊന്ന
വസ്തുമുതലും കവർന്നുകൊണ്ടു പൊയി എറനാട്ടുകരെ കടന്ന പാർത്തിരിക്കുംന്നു എന്ന
പറക ആയത. രണ്ടു നായൻമ്മാരെ വെട്ടിക്കൊന്നതിന നായൻമ്മാര വല്ലതും കടന്ന
എറ്റംങ്ങൾ ചെയ്യുമെന്നവെച്ച പൊഴവായി അത്യക്കൽ കെഴക്കെക്കൊവിലകത്ത
രാജാവിന്റെ ചെരിക്കല്ല നാലുതറയിലുള്ള മാപ്പിളമാര ഒക്കയുംകുടി പൊറപ്പെട്ട
എറനാട്ടുകരെക്കുപൊയി പാർക്ക ആയത. എന്നാറെ ഞാൻ എറനാട്ടുകരെ അദാലത്ത
കുന്നുമ്മിൽ മമ്മതകുട്ടിക്ക എഴുതിഅയച്ചു. പാണക്കാടൻ കുട്ടിയത്തൻ പൊഴവായെ
ചുലുരത്തറയിൽ കടന്ന വടക്കെവിട്ടിൽ രാരുവിനെയും തൊങ്ങനൂര ചാത്തുവിനെയും
വെട്ടിക്കൊന്നവരുടെ വസ്തു മുതലും കവർന്നുകൊണ്ട എറനാട്ടുകരെ പാർത്തിരിക്കുംന്നു
എന്നും അവനെ പിടിച്ചു കൊടുത്തയക്കെണമെന്നും എഴുതി അയച്ചാറെ കുട്ടിയത്തിനെ
പിടിക്കെണ്ടതിന്ന പലവഴിക്കും ആളെ അയച്ച തെരെഞ്ഞെടത്ത രാവണാട്ടുകരെ
അദാലത്തിൽ പറച്ചെരി കുഞ്ഞാപ്പന്റെ അരിയത്ത പാർക്കുംന്നു എന്ന എഴുതി അയക്ക
ആയത. എന്നാറെ കുടി പൊറപ്പെട്ട പൊയിരിക്കുന്ന ആളുകളിൽ മുഖ്യസ്തൻമ്മാർക്ക
എഴുതി അയച്ചിട്ട പൊഴവായി നാട്ടിന്റെ നടുവിലെക്ക ഞെങ്ങള വരിക ഇല്ലന്നും
മാണാച്ചെരി പൊറച്ചെരി തറയിൽ വന്നാൽ ഞാങ്ങളെല്ലാവരും വരാമെന്നും അവര
എഴുതി അയച്ചാറെ ഞാൻ മാണാച്ചെരി ചെന്ന പാർത്ത മാപ്പളമാരൊട ആളെ അയച്ച
വരുത്തി കുടിയിരുത്തുവാൻ പുറപ്പെട്ടപ്പൊഴെക്ക സായ്പി അവർകളെ കൽപന വരിക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/252&oldid=200705" എന്ന താളിൽനിന്ന് ശേഖരിച്ചത്