താൾ:39A8599.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 തലശ്ശേരി രേഖകൾ

ക്കൊടുത്തതും പറഞ്ഞപ്പൊൾ ഈ വർത്തമാനം ഒക്കയും കെട്ട അച്ചൻ പൊറത്തിന്ന
അകത്തക്കപൊയി. ഈച്ചുപ്പട്ടരും ഈശ്വരപട്ടര കാരിയക്കാരും രാമസ്വാമിഅയ്യ്യനുംകൂട
പൊകയും ചെയ്തു. അതിന്റെശെഷം അവര പൊറത്ത വന്ന പറഞ്ഞത. വെള്ളിത്തട്ടിൽ
പെര എഴുതുവാൻ പറഞ്ഞത എന്ന പറകയും വെണ്ട പെര ഉണ്ടൊ ഇല്ലയൊ എന്ന
നൊക്കി എഴുതി അയ്പാൻന്തക്കവണ്ണം അതെ കല്പിച്ചത എന്ന പറകയെവെണ്ടു
എന്ന പറഞ്ഞാറെ ആയത മുമ്പിൽ എഴുതിക്കൊടുത്ത പൊയല്ലൊ എന്ന ഞാൻ
പറഞ്ഞാറെ അത ഹെമിച്ചഴുതി വാങ്ങിയെന്ന പറയാൻ കല്പിച്ചിരിക്കുംന്നു എന്ന
ഈച്ചുപട്ടരും രാമസ്വമി അയ്യ്യനും എന്നൊട പറകയും ചെയ്തു. ആയതുകൊണ്ട
നാട്ടിലെക്ക രാജാവല്ലൊ ആകുന്നു കല്പിച്ചത. അനുസരിക്കാതെ കഴിക ഇല്ലന്ന വെച്ചിട്ടും
ഇനിക്ക ബുദ്ധിപൊരായ്കകൊണ്ടും അപ്രകാരം ഞാൻ പറഞ്ഞ പൊകയും ചെയ്തു. ഈ
വിവരംങ്ങൾ ഒക്കയും സായ്പി വിസ്തരിച്ച എന്നെ മാനത്തൊടെ അയക്ക വെണ്ടി
യിരിക്കുംന്നു. ഇപ്രകാരം എഴുതിക്കൊടുത്താൽ എന്നെ രെക്ഷിക്കുമെന്ന ഞാൻ
എഴുതിയിരിക്കുംന്നു. ശെഷം എന്റെ കുഞ്ഞികുട്ടികൾ കഞ്ഞിക്കില്ലാതെ നാലുദിവസം
പട്ടിണി കെടക്കുംന്നു എന്ന കെൾക്കകൊണ്ട ഇനിക്ക ബെഹുസങ്കടമായിരിക്കുംന്നു.
അതുകൊണ്ട എന്നെ രെക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 3നു 1797 ആമത ജൂലായി മാസം 15 നു അവൻ എഴുതിയതും വന്നതും
ആകുന്നു. ജൂലായിമാസം 17 നു കർക്കിടകമാസം 5നു പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.
ഈ പെർപ്പ തമിഴ ഓലയിന്റെ പെർപ്പാകുന്നു. ഇത വാടൽ സായ്പിന്റെ മെനൊൻ
അനന്തനും മെൽ എഴുതിയിരിക്കുന്ന രാമൻകുട്ടിയും നാരാണപട്ടര കാരിയക്കാരുംകൂടി
വന്ന ഈ ദിവസം ഒപ്പിച്ച നൊക്കിയിരിക്കുന്നു.

420 H

596 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ ദിവാൻ ബാളാജിരായ്ക്ക എഴുതിയ കല്പന.
എന്നാൽ വെങ്കിടകൃഷ്ണയ്യ്യന്റെ നടപ്പ അവസ്ഥയിൽ വിസ്തരിച്ച കാർയ്യ്യ വിവരങ്ങൾ
ഒക്ക യും കുമിശനർ സാഹെബ അവർകളെ ബൊധിപ്പിപ്പാൻന്തക്കവണ്ണം നമുക്ക
വെണ്ടിയതായിരിക്കുംന്നു. അതുകൊണ്ട ഒട്ടും താമസിയാതെ അ വിസ്താരക്കാരിയ
ത്തിന്റെ രെപ്പൊർത്ത നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972
ആമത കർക്കിടകമാസം 4 നു ഇങ്കിരെശകൊല്ലം 1797 ആമത ജൂലായിമാസം 16 നു
തലച്ചെരിനിന്നും എഴുതിയത.

421 H

597 ആമത ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം.
എന്നാൽ രണ്ടുതറയിൽ ഉള്ള ആളുകൾ ചെറക്കൽ താലുക്കിൽ കടന്ന പൊയിരി
ക്കുംന്നു എന്ന നമുക്ക വർത്തമാനം കെട്ടതുകൊണ്ട തങ്ങളെ ദെയ ഉണ്ടായിട്ട രണ്ടു
തറയിൽ അവരവരുടെ വിടുകളിൽ വന്ന രണ്ടാമത ഇരിപ്പാൻന്തക്കവണ്ണം കൽപന
കൊടുക്കവെണ്ടിയിരിക്കുംന്നു. തങ്ങളെ ന്യായം അറിഞ്ഞ ഞാൻ ചൊദിച്ച
കാരിയംകൊണ്ട നടത്തിക്കുമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. വിശെഷിച്ച ഇപ്പൊൾ
എറിയൊര നാളായിട്ട തങ്ങളെ സൌഖ്യ വർത്തമാനത്തിന്ന എതും കെൾക്കായ്ക
കൊണ്ട ആയത കെട്ടാൽ നമുക്ക അവളരെ സന്തൊഷം ആകയും ചെയ്യും. കൊല്ലം 972
ആമത കർക്കിടകമാസം 4നു ഇങ്കിരശകൊല്ലം 1797 ആമത ജൂലായി മാസം 16 നു
തലച്ചെരിനിന്നും എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/250&oldid=200697" എന്ന താളിൽനിന്ന് ശേഖരിച്ചത്