താൾ:39A8599.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 121

261 G & H

446 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്ഥപ്രർ പീലി സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക രണ്ടുതറയിൽ
ആയില്ലിയത്ത ഉണിച്ചിനമ്പിയാരും കണ്ടൊത്ത അനന്തനും അരെത്തകെളപ്പനും
പള്ളിയത്ത കൊരനും എഴുതിയ അർജി. എന്നാൽ കുമ്പമാസം 28 നു രാവിലെ കാഞ്ഞി
രൊട്ട നിന്ന എഴചുമട മുളക കെട്ടി രണ്ടുതറയിൽ രിടസൊയിച്ചാലുടെ മാപ്പളമാരകൊണ്ടു
പൊകുമ്പൊൾ പൊറാട്ടരക്കാര നായിൻമ്മാര പതിക്കയിരുന്ന വെടിവെച്ചതിന്റെശെഷം
രണ്ട മാപ്പിളമാര കഴിഞ്ഞുപൊയിരിക്കുന്നു. രണ്ട ആൾക്ക മുറിയും ഉണ്ട. എന്നതിന്റെ
ശെഷം മുസ്സ മുരിങ്ങെരിനിന്ന പൊറപ്പെട്ട പൊയതിന്റെശെഷം ഉള്ള കുഞ്ഞികുട്ടികളും
പലെരി മാവിലൊട്ട മണയന്നുര പുതുക്കൂറ്റിൽ ഉള്ള കുഞ്ഞുകുട്ടികളും കണ്ണൂത്തറ
യിലായിട്ടും മുന്നതറയിൽ ആയിൽ ആയിട്ടും പൊറപ്പെട്ട പൊകയും ചെയ്തു. ഇനിയും
ചെല ദെശത്തെ ഉള്ള കുഞ്ഞുകുട്ടികളും കെട്ടുംകെട്ടി പൊറപ്പെട്ട പൊൻ ഭാവിച്ച
നില്ക്കുംന്നതും ഉണ്ട. കൂടാളിതാഴത്ത വീടചുട്ടതിന പകരം രണ്ടു തറയിൽ കടന്ന
തീവെക്കെണമെന്ന പൊറാട്ടരക്കാര നിശ്ചയിച്ചിരിക്കുംന്നു എന്ന പറഞ്ഞ കെൾക്കയും
ചെയ്തു. ശെഷം ഇപ്പൊൾ ഇവിടെ ഉണ്ടാകുംന്ന വർത്തമാനത്തിന്നും നാട്ടിൽ ചില
ദെശംങ്ങളിൽ ഉള്ള കുടിയാൻമ്മാരും കുഞ്ഞികുട്ടികളും പൊറപ്പെട്ടപൊയ വർത്ത
മാനത്തിന്ന സായ്പിനെ കെൾപ്പിപ്പാൻ ഗൊപാലയ്യനും സുബയ്യനും എഴുതി അയച്ചിട്ടും
ഉണ്ടായിരിക്കുമെല്ലൊ. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 28 നു മാർച്ചി 8 നു
എഴുതിയത. കുമ്പം 29 നു മാർച്ചി 9 നു വന്നത മാർച്ചി 10 നു പെർപ്പാക്കി അയച്ചത.

262 G & H

447 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്ത
പ്രർ പീലി സാഹെബ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമരാജാവ
അവർകൾ സല്ലാം. സാഹെബര അവർകളെ കടാക്ഷം ഉണ്ടായിട്ട 72 ആമത ഒന്നാം
ഗെഡുവിന്റെ മുതല എകദെശം കച്ചെരിയിൽ ബൊധിച്ചതിന്റെ ശിഷ്ഠം അസാരം
മൊതല കച്ചെരിയിൽ ഉള്ളത എണ്ണം കണ്ട ബൊധിപ്പിപ്പാനും രെശിതി വാങ്ങുവാനും
പൊല കഴിഞ്ഞ ഉടനെ നമ്മുടെ ആളെ സായ്പു അവർകളെ സമീപത്ത അയക്കയും
ചെയ്യാം. വിശെഷിച്ച ബെഹുമാനപ്പെട്ട ഗെവുനർ സാഹെബ അവർകളെയും കമിശനർ
സാഹെബ അവർകളെയും കത്ത മുൻമ്പെ സാഹെബഅവർകൾ കുറ്റിപ്പുറത്ത കൊടുത്ത
യച്ചുവെല്ലൊ. അതിന്റെ ഉത്തരമായിട്ടും വിശെഷിച്ച പ്രത്യെകമായിട്ട സാഹെബെര
അവർകൾ സഹായിച്ച72ആമത ഒന്നാം ഗെഡുവിന്റെ മൊതല എകദെശവും സറക്കാര
കച്ചെരിയിൽ എത്തിയപ്രകാരത്തിന്നും ഇപ്പൊൾ ഈശ്വര ഇണ്വംയായി നമ്മുടെ ജെഷ്ഠൻ
എഴുംനെള്ളിയെടത്തുംന്ന ലൊകാന്തരം പ്രാപിച്ച വർത്തമാനംങ്ങൾക്കും ബെഹു
മാനപ്പെട്ട ഗെവുനർ സാഹെബര അവർകൾക്കും ഒരു കത്ത എഴുതിയിരിക്കുന്നു. സഹ
യൊഗക്ഷെമമായിട്ട സാഹെബര അവർകൾ വിചാരിച്ച ബൊമ്പായിലെക്ക കത്ത
പൊകെണ്ടുംന്നതിന്ന കടാക്ഷം ഉണ്ടായിട്ട കല്പന ആകവെണ്ടിയിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത കുമ്പമാസം 29 നു മിനം 1 നു മാർച്ചി 11 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത.

263 G & H

448 ആമത രാജശ്രീ വടക്കെ അധികാരിതലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ രാജാവ അവർകൾ
സല്ലാം. കുമ്പമാസം 28 നു സാഹെബ അവർകൾ എഴുതിക്കൊടുത്തയച്ച കത്ത വായിച്ച

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/181&oldid=200575" എന്ന താളിൽനിന്ന് ശേഖരിച്ചത്