താൾ:39A8599.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 തലശ്ശേരി രേഖകൾ

258 G & H

442 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ പയ‌്യുർമ്മലെ ആഞ്ഞാട്ടിൽ നായർക്ക എഴുതി അനുപ്പിന
കാർയ‌്യം. എന്നാൽ അസാരം നെരംകൊണ്ട ക്ലീപ്പൻ സായ്പവർകളെ പയ‌്യുർമ്മലെ
നിന്ന ഇങ്ങൊട്ട വരുത്താൻ നമുക്ക വഴിപൊലെ ബൊധിച്ചതുകൊണ്ട നികിതി
പിരിക്കുന്നതിന്റെ നടപ്പ തഹശീലദാര രാമരായർക്ക ആയിരിക്കുന്നു. അതുകൊണ്ട
കപ്പത്തിന്റെ കാർയ‌്യംകൊണ്ട മെൽപറഞ്ഞ രാമരായൻ കൽപിക്കുന്നത ഒക്കയും
നടത്തിച്ചതരികയും വെണം. ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ഗുണം വരുത്തെണ്ടതിന്ന
നിങ്ങൾ എല്ലാപ്പൊഴും ആഗ്രഹം കാണിച്ച നടന്ന വന്നിരുന്നു എന്ന ക്ലീപ്പൻ സാഹെബ
അവർകൾ നമ്മൊട പറഞ്ഞതുകൊണ്ട നമുക്ക സന്തൊഷമാകയും ചെയ്തു. ഇപ്രകാര
മായിട്ടുള്ള നടപതിയിൽ ഇളക്കംകൂടാതെ ഇനി ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ദയയും
രക്ഷയും വരുത്തെണ്ടതിന്ന ഇനിയും നടക്കും എന്ന നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 29 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത മാർച്ചിമാസം 9 നു
തലച്ചെരിനിന്നും എഴുതിയത.

259 G & H

444 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്ത
പ്രർ പീലി സായ്പു അവർകൾ കുത്താളിനായർക്ക എഴുതി അനുപ്പിന കാരിയം.
എന്നാൽ അസാരം നെരംകൊണ്ട ക്ലിപ്പൻ സാഹെബര അവർകളെ വൈയ്യാർമ്മലെ
നിന്ന ഇങ്ങൊട്ട വരുത്തുവാൻ നമുക്ക വഴിപൊലെ ബൊധിച്ചതുകൊണ്ട നീതി
പിരിക്കുംന്നതിന്റെ നടപ്പ തഹസിൽദാർ രാമരായ്ക്ക ആയിരിക്കുംന്നു. അതുകൊണ്ട
മെൽപറഞ്ഞ രാമരായരെ കല്പന ഒക്കയും കപ്പത്തിന്റെ കാരിയംകൊണ്ട നാം
കല്പിച്ചപ്രകാരം തന്നെ അനുസരിക്കയും വെണം. വിശെഷിച്ച ഇപ്പൊൾ പൈയിമാശി
ആക്കുംന്നതിനെ വിരൊധിപ്പാൻ ഉള്ള ആഗ്രഹം കാണിച്ചു എന്നും ചിസ്ഥാര
അവസ്ഥയിതാൻ നടന്നിരുന്നു എന്നും ക്ലിപ്പൻ സായ്പു അവർകൾ നിന്ന കെൾക്കുവാൻ
നമുക്കു വളരെ പ്രസാദക്കെടായിരിക്കുംന്നു. ആയത ബെഹുമാനപ്പെട്ട കുമ്പഞ്ഞി
പ്രവൃത്തിക്കാരൻമാരുടെ ഉദ്യൊഗം അത്രെ ആകുന്നത. ഇപ്രകാരം ചെർച്ചക്കെടായിട്ടുള്ള
നടപതി ബെദ്ധി ആയിട്ട ഒഴിക്കും എന്ന നാം വിശ്വസിച്ചിരിക്കുന്നു. താൻ ആയത മാറ്റി
ചെർച്ച ആയി നടക്കാത്തെ കാരിയ്യ്യങ്ങൾ ഒക്കയും നമുക്ക ഉടനെ
ബൊധിപ്പിപ്പാൻന്തക്കവണ്ണം മെൽപറഞ്ഞ തഹശിൽദാർ കല്പിച്ചിരിക്കുംന്നു. അപ്പൊൾ
തനിക്ക പ്രസാദക്കെടായി ഉള്ള വഴിയിന്റെ ഫലംങ്ങൾ ഉണ്ടായിവരും എന്ന തനിക്ക
നിശ്ചയമായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 29 നു
ഇങ്കിരെശകൊല്ലം 1797 ആമത മാർച്ചിമാസം 9 നു തലശ്ശെരിനിന്നും എഴുതിയത.

260 G & H

445 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളുടെ മെൽക്ക
ച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ
ദൊറൊക മാണിയാട്ട വീരാൻകുട്ടി എഴുതിയ അർജി. ബ്രൊർ സായ്പു അവർകളും
അവർകളെ കൂടെ ആയിതക്കാര ശിപ്പായിമാരും പട്ടാളക്കാരും പെരിങ്ങത്തുരനിന്ന
എടുത്ത മാപ്പള മാരും ഇവർകൾ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ വന്നു. ആയത
സായ്പു അവർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. എന്നാൽ കൊല്ലം
972 ആമത കുമ്പമാസം 28 നു മാർച്ചിമാസം 8 നു എഴുതിയ അർജി. കുമ്പമാസം 29 നു
മാർച്ചിമാസം 9 നു വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/180&oldid=200574" എന്ന താളിൽനിന്ന് ശേഖരിച്ചത്