താൾ:39A8599.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 തലശ്ശേരി രേഖകൾ

വർത്തമാനം ഒക്കയും വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. നമുക്ക വെണ്ടുംന്ന
കാർയ‌്യാദികൾക്കും വെണ്ടുന്ന സുഖസന്തൊഷങ്ങൾക്കും സാഹെബര അവർകളെ
ആശ്രയം അല്ലാതെ വെറെ വിശ്വസിച്ചിട്ടും ഇല്ലാ. ക്ക്രിയകൾ കഴിഞ്ഞ ഉടനെ നമ്മുടെ
സുഖസന്തൊഷവും എല്ലാ ഗുണദൊഷവും സാഹെബര അവർകൾക്ക ഗ്രെഹിപ്പിക്കയും
ചെയ്യാം. അല്പമായിട്ടും നമുക്ക വളരെ ഭൂഷണമായിട്ടും വെണ്ടുംന്നതിനെ മുന്ന പെട്ടി
മരുന്ന വെണമെന്ന സാഹെബര അവർകൾക്ക നാം ഗ്രെഹിപ്പിച്ചത ഇത്ര നെരവും
എത്തിയിരിക്കുംന്നില്ലാ. കടാക്ഷം ഉണ്ടായിട്ട ഇപ്പംതന്നെ കൊടുത്തയക്കുംന്നത.
ഇസ്സമയത്ത ഉപകാരമായി വരികയും എല്ലായിപ്പൊഴും നീരുവണത്തിന്ന സങ്ങതി
ആയിവരികയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 20 നു എഴുതിയ
കത്ത മീനമാസം 1 നു മാർച്ചി മാസം 11 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി
അയച്ചത.

264 G & H

449 ആമത മഹാരാജശ്രീ വടക്കെപ്പകുതിയിൽ അധികാരിയമായിരിക്കും പീലി
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ ചൊഴലിയെടവകയിൽ
തെക്കുംങ്കരെ മുന്നതറക്കാരും എഴുതിയ സങ്കടംങ്ങൾ ആകുന്ന. 964ആമാണ്ട ഡീപ്പുന്റെ
പാളയം മലയാളത്തിൽ വന്ന നാടും വീടും ക്ഷെത്രങ്ങളും അനാഥമാക്കി കുഞ്ഞുകുട്ടികൾ
കാടകയറി പൊയതിന്റെശെഷം 66 ആമാണ്ട ബെഹുമാനപ്പെട്ടിരിക്കുംന്ന എങ്കിരെസ്സ
കുബഞ്ഞി എജമാനൻമ്മാര പാളയവുംകൊണ്ട ശ്രീരെങ്ങപട്ടണത്തൊളം ചെന്ന
ഡീപ്പുവിനെ അമർത്ത മലയാളത്തിൽ വന്നതിൻറശെഷം ഉള്ളാലുള്ളവണ്ണമുള്ള മുതൽ
കൊടുത്ത ഞാങ്ങൾക്കും ഞാങ്ങളെ കുഞ്ഞികുട്ടികൾക്കും രാജ്യത്തിരുന്നവരാമെന്നും
വെച്ച വളരെ സന്തൊഷിച്ചിരുന്നു. ആയതിന്റെശെഷം തമ്പുരാന്റെ കല്പനക്ക പത്ത
പണം പാട്ടം ഉള്ളെടത്ത ആയത പത്തും എഴുതിക്കൊടുത്തവരുന്നു. മുളക നൂറ
എഴുതിയെടത്ത തുക്കുവാൻ കാലത്ത നൂറ്റനുപ്പതും നൂറ്റ അമ്പതും എരട്ടിച്ചും വരുംന്നു.
ആയത നൂറ്റിന്ന മുന്ന തുലാം തുക്കുവാൻ തലശ്ശെരി കല്ലിന നാലരത്തുലാം നാലെ
മുക്കാലും വെണ്ടിവരുംന്നു. ആയതിന ഉള്ള മുളകും കൊടുത്ത ശെഷത്തിന്ന പതിന്നാല
ഉറുപ്പ്യ വില കണ്ടുള്ള പണത്തിന്ന കൊടുത്ത ബൊധിച്ചൊള്ളുവാൻ ഒരു വഴി ഇല്ലായ്ക
കൊണ്ട കന്നുംകാലിക്കും വിറ്റിട്ടും കടം വാങ്ങിട്ടും കൊടുത്തുവരുംന്നു. നൂറനെല്ല പാരം
എഴുതിയെടത്ത പാതി കണ്ട കൊടുപ്പാൻ എമ്പതും എമ്പത്തഞ്ചും വെണ്ടിവരുംന്നു.
നൂറനെല്ലപാരത്തിന്ന നാലു പണം കൊഴുലാഭം എന്നുംവെച്ചും കുടി ഒന്നിന കാനസുമാരി
കളിപ്പണം കൂടി അഞ്ചു പണവും കൊടുത്തു വരുന്നു. ഇപ്രകാരം ഒക്കയും കൊടുത്ത
വന്നാലും എറക്കൊറയപ്പണം തപ്പും പിഴ ആയിട്ടും എടുപ്പിക്കുന്നു. കുടികളിൽനിന്നും
പലവക കൊടുത്താലും എടുത്തൊണ്ടുപൊകയും ആയതിനൊന്നും ഒരു വെല
വെച്ചതരുംന്നും ഇല്ലാ. ഒരുത്തന്റെ പറമ്പത്ത ചുരുക്കം മുളക അധികം ഉണ്ടന്നും കണ്ടാൽ
വല്ലതും അഹെതുവായി പറഞ്ഞ പണ്ടാരവഹ ആയി പറിപ്പിക്കയും സങ്ങതി കൂടാണ്ടെ
കുഞ്ഞുകട്ടികളെ തടുത്ത നെലക്കൂറ്റിൽ കൊണ്ടെയിട്ട കഞ്ഞി തെളിയും കൊടുക്കാണ്ടെ
സങ്കടപ്പെടിപ്പിക്കയും ചെയ്യുംന്നു. ഇപ്പൊൾ ചൊളലിനമ്പ്യാരമ്മൊന്റെ അമ്മ മരിച്ച
മാസത്തിന ഞാങ്ങൾ പൊയതിന്റെശെഷം ചെറക്കന്ന ആള കടന്ന ഞാങ്ങളെ
കുടിവാതിൽ ഒക്കയും വലിച്ച കെട്ടി കുഞ്ഞികുട്ടികളെ കെട്ടകെട്ടിച്ച കുടി ഒഴിപ്പിച്ച
അയക്കയും ചെയ്തു. ഇക്കാർയ‌്യങ്ങൾ ഒക്കയും കുമ്പഞ്ഞി എജമാനൻമ്മാരുടെ കൃപ
കടാക്ഷം കൊണ്ട നെരുപൊലെ വിസ്ഥരിച്ച കുബഞ്ഞി കുട്ടികൾക്ക കുടിയിൽ യിരി
പ്പാനും പ്രയത്നം ചെയ്ത കഴിപ്പാനും ഉള്ളാലുള്ള മുതൽ കൊടുപ്പാനും ഉള്ള സങ്ങതി
വരുത്തി തന്നുവെങ്കിൽ നന്നായിരുംന്നു. ഈ അവസ്ഥക്ക ഒക്കയും നെരുപൊലെ
വിസ്ഥരിച്ച കുടിയിരുത്തിരെക്ഷിക്കെണ്ടതിന്ന ഞാങ്ങൾ എല്ലാവരും അപെക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/182&oldid=200576" എന്ന താളിൽനിന്ന് ശേഖരിച്ചത്