താൾ:39A8599.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 തലശ്ശേരി രേഖകൾ

സല്ലാം. താങ്ങൾ ഈ മാസം 19 നു എഴുതികൊടുത്തയച്ച കത്ത യിവിട എത്തി.
വർത്തമാനം ഒക്കയും നമുക്ക മനസ്സിൽ ആകയും ചെയ്യു. 69 മതിലും 70 ആമതിലും
നിലുവ ഉറുപ്പിക ഈ മാസം സംക്രാന്തിയൊട നാം സർക്കാരിൽ ബൊധിപ്പിക്കയും
ചെയ്യും. താങ്ങൾ നമ്മൊട വാക്ക കൊടുത്തത നാം വഴിപൊലെ വിശ്വസിച്ച ഇരി
ക്കുന്നു. ഈ താലൂക്കിലെ കുടിയാമ്മാര നമ്മക്കൊണ്ട ദൂറ പറഞ്ഞ നടക്കുകയും നികിതി
ഉറുപ്പിക 69 ആമത നിലുവ തുടങ്ങി 71 ആമത വരെക്കും എറിയ നികിതി സർക്കരിലെക്ക
തരെണ്ടുന്ന കുടിയാമ്മാര കുറുബ്രനാട്ടിലെ രാജാ അവർകളൊട കുടിയിരിക്കുന്ന
വർത്തമാനത്തിന്ന നാം നിശ്ചയ‌്യമായി ഗ്രെഹിച്ച സാഹെബ അവർകൾക്ക ബൊധി
പ്പിക്കയുംചെയ്തപ്പൊൾ കടത്തനാട്ടിലെ കുടിയാമ്മാര ഉണ്ടന്നു വരികിൽ അയക്കയും
ചെയ്യുംമെന്നു കുറുമ്പ്രനാട്ടിലെ രാജാ അവർകൾ നിശ്ചയിച്ച പറഞ്ഞപ്രകാരം സാഹെബ
അവർകൾ നമുക്ക എഴുതി അയച്ചുവെല്ലൊ. ഈ വഹ കുടിയാമ്മാര മകരമാസം തുടങ്ങി
സരക്കാർ നികിതി ഉറുപ്പികയും താരാതെകണ്ടു കുറുബ്രനാട്ടിലെ രാജാ അവർകളെ
ആശ്രയം പിടിച്ച നിന്നപ്പൊൾ ഇപ്പ്രകാരം കുടിയാമാർക്ക ദുർബുദ്ധി തൊന്നരുത
എന്നവെച്ച ആ ജനങ്ങളെ എല്ലവരെയും പറഞ്ഞ ബൊധിപ്പിക്കെണ്ടതിന ഈ താലൂക്കിൽ
യിരിക്കുന്നവരെ ഒരു വലിയ ആള നബുരിപ്പാട എന്നവർക്ക നാം കൽപ്പന കൊടുത്ത
അയക്കയും ചെയ്തു. അപ്പൊൾ ഈ കുടിയാമ്മാര കുറുബ്രനാട്ട രാജാ അവർകളെ
ആശ്രയവും പിടിച്ച നിന്ന ആ നബൂരിപാട്ടിലെക്കി കണ്ണബത്ത നബ്യാര എഴുതി
കൊടുത്തയച്ച ഒലയിന്റെ പെർപ്പ ഇപ്പൊൾ ബാഡൽ സാഹെബു അവർകൾക്ക നാം
കൊടുത്ത. ആ എഴുത്ത സാഹെബ അവർകൾക്ക വരുന്നത ഇങ്കിസ്സ ചെർത്ത
കാണുബൊൾ സാഹെബ അവർകളെ അന്തഃകരണത്തിൽ ബൊധിക്കയും ചെയ‌്യും.
എറിയ നികിതി തരെണ്ടുന്ന കുടിയാമ്മാർക്ക ശെഷം ഉള്ള രാജാക്കൻമ്മാര ഇപ്പ്രകാരം
ചെയ്താൽ സർക്കര കുബനിയിന്നു നല്ലവണ്ണം കല്പിക്കുമെന്നു നാം നിശ്ചയിച്ചിരിക്കുന്നു.
അത ചെയ‌്യാഞ്ഞാൽ സരക്കാര കുബനിക്കി ബൊധിപ്പിക്കെണ്ടും നിലുവ ഉറുപ്പികക്ക
വെറെ ഒരു മൊതല നമുക്കയില്ല എന്നു സാഹെബ അവർകളെ അന്തഃകരണത്തിൽ
ഉണ്ടെന്നു നാം വിശ്വസിച്ചിരിക്കുന്നു. ഇപ്പൊഴു എറിയ നികിതി തരെണ്ടും കുടിയാമ്മാര
ചെലർ ഒക്കയും കുറുബ്രനാട്ടിലെ രാജാ അവർകളെ സമീപത്തും കുറ്റിയാടിയും ഉള്ളത
നിശ്ചയം തന്നെ എന്ന താങ്ങൾ നല്ലവണ്ണം വിജാരിക്കയുംവെണും. നാം സരക്കാര
കുബഞ്ഞികല്പന പ്രമാണിച്ച സാഹെബ അവർകൾ പറയുംപ്രകാരം കെൾക്കുന്നതു
മെൽപ്പട്ടും നമുക്ക ഗുണം വരുമെന്ന നാം വിശ്വസിച്ച ഇരിക്കുന്നത്ത്രെ ആകുന്നു.
എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം 21 നു എഴുതിയത കർക്കിടകമാസം 22 നു
ഇങ്കിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 3 നു വന്നത.

60 C& D

66 ആമത കണ്ണമ്പത്ത നബ്യാര കയ‌്യാൽ എഴുത്ത മങ്ങലത്ത എബ്രാതിരി കണ്ടു
കായ‌്യം എന്നാൽ തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥാ. മീനമാസം 3 നു പയിങ്ങൊട്ട
കാവിൽ എഴുന്നള്ളുമെന്നും ഞങ്ങളെ അവിട വരെണമെന്ന അല്ലൊ ശീട്ടിൽ എഴുതി
വന്നതാകുന്നു. അതിന്റെ ഉത്തരമെല്ലൊ തിരുമനസ്സ അറിയിപ്പാൻ എഴുതി അയച്ചത.
കെഴക്കെടത്ത തബുരന്റെ തിരുഎഴുത്ത എഴുതി വന്നിരിക്കുന്നു. 2 നു ഞങ്ങള അങ്ങ
ചെല്ലുവാൻ തക്കവണ്ണംമെന്നും തബുരാൻ എഴുന്നിള്ളിയടത്ത കണ്ടുവന്നാൽ അപ്പഴെ
നബൂരിപാട്ടന്ന എഴുന്നള്ളി പാക്കുന്നടത്ത ഞാങ്ങൾ വരുന്നത ഉണ്ടെന്നുമെല്ലൊ അ
ങ്ങൊട്ട എഴുതി അയച്ചത. എന്നതിന്റെ ശെഷമെല്ലൊ 3 നു പയിങ്ങൊട്ടു കാവിൽ
എഴുന്നള്ളി രണ്ടാമത ശീട്ടു എഴുതി കൊടുത്തുട്ടതും മാരായൻ കെളുവൊട ഗുണ
ദൊഷംങ്ങൾ അരുളിചെയ്ത അയതും എഴുതിയതാകുന്നു. എനക്ക കൊറെയ
ദീനമാകകൊണ്ടത്ത്രെ ഞാൻ ഇവിട പാർക്കുന്നതെന്നും ശെഷം എല്ലാവരും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/88&oldid=200398" എന്ന താളിൽനിന്ന് ശേഖരിച്ചത്