താൾ:39A8599.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 തലശ്ശേരി രേഖകൾ

കുഞ്ഞിപക്കിന്റെ കാരണൊന്റെ കയ്യിൽ ചെല വസ്തുക്കൾ ഒക്ക അമാനം വെച്ചുന്നുള്ള
ഒരു എഴുത്ത കൊണ്ടുവന്ന വായിച്ച അപ്രമാണിത്തിൽ ഒരു കരണപെട്ടികുട കാമാൻ
ഉണ്ട. എന്നതിന്റെ ശെഷം തറവാട്ടുകാററ ന്നായമ്മാരും കച്ചൊടക്കാരും പറഞ്ഞു,
ഞങ്ങൾ പറഞ്ഞാൽ ഇക്കാരിയത്തിന്ന അവര രണ്ടു കൂട്ടക്കാരും കെൾക്കയും ഇല്ലാ
എന്നത്രെ അവര പറഞ്ഞത അതകൊണ്ട അക്കാരിയം ഇവിടുന്നു തീരായ്കകൊണ്ടത്രെ
അവരെ രണ്ടു കൂട്ടുകാരെയും കൂട്ടി അങ്ങൊട്ട അയച്ചത. എന്നാൽ കൊല്ലം 971 ആമത
എടവമാസം 30 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 12നു വന്നത.

20 C& D

20 ആമതി രാജശ്രി കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലിസായ്പു അവർകൾ
സലാം. എന്നാൽ വടൽ സായ്പു നമ്മടെ മുമ്പിൽത്തെ എളമെ തങ്ങളുടെ നികിതി
പണത്തിന്ന സഹായിക്കെണ്ടതിന്ന നാം തങ്ങളെക്കണ്ട പ്രസാദമായിരുന്ന സമയത്ത
ഒപ്പിച്ച ആക്കി മാർഗ്ഗപ്രകാരം നടപ്പാൻ ഇപ്പൊൾ അക്കാരിയത്തിനായിട്ട വടകരക്ക
വരുന്നതു ഉണ്ടു. ഈ എജമാനനെകൊണ്ട മുമ്പിനാൽ തങ്ങൾക്ക എഴുതി അയച്ചിട്ടും
ഉണ്ട. അത ഒക്കയും തങ്ങളുടെ അന്തക്കരണത്തിൽ അയി എഴുതി അയക്കയും
ചെയ്തുവെല്ലൊ. ശെഷം തങ്ങളുടെ പലിശക്കണക്ക കഴിഞ്ഞ മെമാസം 23 നുവരെക്കും
അയച്ചിരിക്കുന്നു. ആ ദിവസം തന്നെ ചൊവ്വക്കാരൻ മൂസ്സ മൂന്നാൽ രണ്ടു കിസ്തിന്റെ
ഉറുപ്പ്യ രണ്ടു മാസത്തിൽ ബൊധിപ്പിപ്പാൻ തക്കത എന്ന തരികയും ചെയ്തു. വിശെഷിച്ചെ
തങ്ങളുടെ കാര്യങ്ങൾ ഒക്കയും തങ്ങൾ ആഗ്രഹിക്കുന്നപ്രകാരം വന്നാൽ നമുക്ക വളര
പ്രസാദം ഉണ്ടായിവരികയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 3 നു
ഇങ്കിരസ്സ കൊല്ലം 1796 ആമത ജൂൻമാസം 13 നു എഴുതിയ കത്ത.

21 C& D

21 ആമതി രാജശ്രീ ചെരക്കൽ രാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്‌പ്രന്തെണ്ടൻ ക്രിസ്തപ്പൻ പീലി സായ്പു അവർകൾ സല്ലാം. തങ്ങളുടെ
കിസ്തി കൊടുക്കെണ്ട സമയത്ത ഒപ്പിച്ച ബൊധിപ്പിക്കായ്കകൊണ്ട ആയതിന്റെ പലിശ
ആയിട്ടുള്ള കണക്ക തങ്ങൾക്ക അയക്കുവാൻ ഇപ്പൊൾ നാം പ്രസാദമായിരിക്കുന്നു. ഈ
കണക്ക തങ്ങളുടെ കരർന്നാമപ്രകാരം കിസ്തി വഴിപൊലെ കൊടുക്കെണ്ടതിനെ
എഴുതിവെച്ചിരിക്കുന്നു. ശെഷം ഈ മുതൽ ഒക്കയും മുവ്വായിരത്തിരണ്ടു ഉറുപ്പ്യ
എമ്പത്തെഴുറെസ്സും ബൊധിപ്പിപ്പാൻ തങ്ങളുടെ അന്തഃകരണത്തിൽ പ്രസാദം
ഉണ്ടായിവരും എന്നു നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം
5 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 15 നു എഴുതിയ കത്ത.

22 C& D

22 ആമതി രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രന്തെണ്ടെൻ
കൃസ്തപ്പൻ പിലിസ്സായ്പു അവർകൾ ഇരുവെനാട്ട നമ്പ്യാമ്മാരുക്ക എഴുതി അനിപ്പിന
കാർയ‌്യം. നിങ്ങളുടെ കിസ്തി കൊടുക്കെണ്ട സമയത്ത ഒപ്പിച്ചു ബൊധിപ്പക്കായ്കകൊണ്ട
ആയ തിന്റെ പലിശ ആയിട്ട ഉള്ള കണക്ക ഇപ്പൊൾ കൊടുത്ത അയച്ചിരിക്കുന്നു. ഈ
കണക്ക നിങ്ങളുടെ കരന്നാമപ്രകാരം എഴുതിവെച്ചിട്ടും ഉണ്ട. ആ കണക്ക മുഴുവൻ
ആയിരത്തി നാനൂറ്റെട്ടെകാൽ ഉറുപ്പ്യ നാൽപ്പത്തെഴുറെസ്സും ആകുന്നത. അതു ഒക്കയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/70&oldid=200361" എന്ന താളിൽനിന്ന് ശേഖരിച്ചത്