താൾ:39A8599.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 133

വിചാരിപ്പാൻ ശാമിനാഥപട്ടരെ അങ്ങൊട്ട അയച്ചിരിക്കുംന്നു. ആയവസ്ഥകൾ ഒക്ക
യും അവര തിരുമനസ്സിൽ ബൊധിപ്പിക്കും. ആയവസ്ഥക്ക അവരുമായി നിരൂപിച്ച
രൂപമാക്കി അയക്കെണമെന്ന എഴുതിയിരിക്കുന്നു. അയാൾ പറഞ്ഞത ഇപ്പൊൾ
കൊട്ടയത്ത രാജ്യത്ത കുബഞ്ഞിയൊട മറത്തിരിക്കുംന്നവരെ അമർത്ത ശിക്ഷ
കൊടുക്കെണ്ടതിന മുഖ്യമായിട്ട ഇവിടെനിന്നും എതാൻ ആളുകളെകൂട്ടി പ്രയത്നം
ചെയ്യെണമെന്ന ആകുന്നു പറഞ്ഞു. അതിന നാം പറഞ്ഞ ഉത്തരം ബെഹുമാനപ്പെട്ട
കുബഞ്ഞി കല്പന എതുപ്രകാരം വരുന്നെന്ന വെച്ചാൽ അതിൻവണ്ണം കെട്ട നടപ്പാൻ
നാം നിശ്ചയിച്ചിരിക്കുന്ന ആള ആകുന്നു എന്നും വടക്കെ മെലധികാരി പീലി സായ്പു
അവർകൾ ഇവിടെ വന്നിട്ട അവര ഇക്കാരിയംകൊണ്ട ഒന്നും പറഞ്ഞില്ലല്ലെ എന്നും
അവരകൂട പ്രയത്നംചെയ്ത ബെദ്ധുബസ്സ ആക്കിയാൽ കാർയ‌്യം കൂടി വരുന്നതിന
വളരെ ഗുണമുണ്ടെന്നും നാം പറഞ്ഞയച്ചിരിക്കുന്നു. ഇപ്പൊൾ കെളപ്പൻ നമ്പിയാര
ഇവിടെ വന്നിട്ടുണ്ടല്ലൊ. ഇക്കാരിയംകൊണ്ട സായ്പി അവർകൾ താക്കിതി ആയിട്ട
പറഞ്ഞ കൊള്ളണം. നമുക്ക നമ്പ്യാരൊട വെണ്ടുംവണ്ണം പറഞ്ഞുകൊൾകയും
ചെയ്യുംന്നു. എന്നാൽ മീനമാസം 18 നു മാർച്ചി 28 നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

290 G & H

473 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക തഹസിൽദാര ഗൊപാലയ്യൻ എഴുതിയ അർജി. സായ്പി അവർകൾ
എഴുതി അയച്ച കല്പനക്കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു.
മൊഴപ്പിലംങ്ങാട്ട അനന്തനെ ആളെ അയച്ച അന്ന്വെഷിപ്പാറെ ചെറക്ക താലുക്ക
കണ്ണുരത്തറെക്ക പൊയിരിക്കുംന്നു എന്ന അവന്റെ അനന്തരവൻ പറകയും ചെയ്തു.
വിശെഷിച്ച കൊട്ടത്ത താലുക്ക പൊണറായി പാർക്കുംന്നെ മാപ്പിളമാര രണ്ടു തറയിൽ
കടന്ന അതിർക്ക്രമംങ്ങൾ കാണിക്കുംന്നതുകൊണ്ട കടവുകളിൽ ഉള്ള തൊണികൾ
എല്ലാം പിടിച്ച കെട്ടി കുമ്പഞ്ഞി പെർക്ക ചപ്പംയിട്ട മമ്മാക്കുന്നത്ത കൊപ്പത്തലക്ക
ചടയന്റെ പക്കൽ കൊടുത്തിരുംന്നു. ആത്തൊണിയിൽ ഈ രണ്ടു തറയിൽ ചെർന്ന
മമ്മാക്കുന്നത്ത തറയിൽ യിരിക്കുംന്ന മാപ്പിളന ഞാരത്ത ഹുസ്സെൻ എന്ന പറയുന്ന
വൻ പത്തമുപ്പത മാപ്പിളമാരെ കൂട്ടി തൊക്കുകളും കൈയ്യിൽ പിടിച്ച വന്ന പണ്ടാരചപ്പം
നീക്കി ഒരു തൊണികൊണ്ടു പൊകയും ചെയ്തു. അവരെ വിളിപ്പിച്ചാറെ ആളുകളെ
കൂട്ടുകയും വെടികാണിക്കുകയും വൻമ്പ പറകയും തൊന്നിയവണ്ണം പറകയും കാട്ടുംന്നു.
ഈ നാട്ടിലുള്ള മാപ്പിളമാര തന്നെ ഈവണ്ണം ആളുകളെകൂട്ടി പൊണറായി പാർത്ത
രണ്ടു തറയിൽ ശെഷം ഉള്ള കുടിയാൻമ്മാരൊടു ഭയപ്പെടുത്തുകയും പറമ്പത്ത കയറി
തെങ്ങ പറിക്കയും ചെയ്കകൊണ്ട മറ്റു എല്ലാ മാപ്പിളമാരും പുര ഒഴിച്ച വസ്തുവഹകള
ഓരൊരൊ ദിക്കിൽ കടത്തി നെരാകുംവണ്ണം പണം തരുംന്നതും ഇല്ലാ. മൊഴപ്പിലംങ്ങാട്ട
തറയിൽ ചടയൻ മുപ്പൻ എന്ന പറയുന്നവൻ തിയ്യ്യരുടെ മൂരികളെ പിടിച്ച
അറുക്കുകകൊണ്ട ആ തിയ്യര അന്ന്യായം വന്നിരിക്കുംന്നു. പണത്തിന്ന കൊൽക്കാരെ
അയച്ചാൽ പത്തും മുപ്പതും ആളുകളെ കൂട്ടി കലശല ആക്കുംന്നു. ഇനിയും ഇവര
കാണിക്കുന്നെ അതിർക്ക്രമം എഴുതിത്തിരുംന്നത അല്ലാ. അതുകൊണ്ട ഈ വർത്തമാനം
സായ്പു അവർകൾ അറിവാൻ ആയിക്കൊണ്ട എഴുതിയ അർജി. എന്നാൽ കൊല്ലം 972
ആമത മീനമാസം 18 നു താജാകലം മൊഴപ്പിലങ്ങാട്ട അനന്തൻ കണക്കപ്പിള്ള
നികുതിപ്പണം 72 ആമതിലെ നികുതിപ്പണം ഇന്നവരെക്കും ഒരു പണം തന്നിട്ടും ഇല്ലാ.
പണത്തിന്ന ആളെ അയച്ചാൽ ചറത പറയുംന്നു. കൂട്ടാക്കുംന്നില്ല. മീനമാസം മാർച്ചി 29
നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/193&oldid=200591" എന്ന താളിൽനിന്ന് ശേഖരിച്ചത്