താൾ:39A8599.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 49

സ്ഥകൾ ഒക്കയും കമീശനർ സാഹെബമാരും തലച്ചെരി സുപ്രടെണ്ടൻ സാഹെബ
അവർകളെ എഴുത്താലും ബൊധിക്കണം എന്നെത്രെ എഴുതി വന്നത. സാഹെബ
അവർകളെ കടാക്ഷം ഉണ്ടായിട്ട സരക്കാര കുബനിക്ക നമ്മെ നന്നാക്കി എടുക്കയും
ചെയ്തുവെല്ലൊ. മുവ്വായിരം നായര അന്യായം എഴുതിയത വിസ്തരിപ്പാൻ കൽപ്പന
ആയിട്ട ആയതിന്ന അവര ഒരുത്തരും നെരിനെ വാരാതെ ഇരിക്കകൊണ്ടും സർക്കാര
കൽപ്പന പ്രമാണിച്ച വാരാതെയിരിക്കകൊണ്ടും വിശെഷിച്ച സാഹെബമാരും ബൊധി
ച്ചു. മെൽ സംസ്ഥാനത്തിങ്കലെക്കും നല്ലവണ്ണം എഴുതി അയച്ച സരക്കാര
കുംബണികടാക്ഷം വർദ്ധിച്ചവരുമാറാക്കി തരും എന്ന നാം നിശ്ചെക്കയും ചെയ്തു.
കുംബഞ്ഞിക്ക നികിതിതരാതെയിരിക്കുന്ന കുടിയാമ്മാര ചെലര ഇതുവരെയും നികിതി
തന്നിരിക്കുന്നതും ഇല്ല. നമ്മുടെ സമീപത്ത വന്നിട്ടും ഇല്ല. 71 ആമതിലെ നികിതി
ഒട്ടുംതന്നെ കുടിയാമാര തന്നിട്ടും ഇല്ലല്ലൊ. സരക്കാർ കുംബണിക്ക മൊതൽ
ബൊധിപ്പിപ്പാൻ ഏറ്റവും വർത്തകനൊട കടം വാങ്ങിട്ടല്ലൊ നാം കൊടുത്തത ആകുന്നു.
ഇപ്പൊൾ വർത്തകന്റെ മുട്ടു വളരത്തന്നെ ആകുന്നു. ഇവന്റെ മുട്ടു തിർത്തപൊരെ
ണ്ടതിനും മെൽപ്പട്ടും സർക്കാർക്ക ഗെഡുപ്രകാരം മൊതലെടുപ്പ കൊടുത്തു പൊരെ
ണ്ടുന്നതിനും കുടിയാമാരെ കയ‌്യിൽനിന്ന നികിതി സരാഗമായിട്ട വരെണ്ടുന്നതിന്ന
ഇതിന ഒക്കയും സാഹെബ അവർകളെ കടാക്ഷം വർദ്ധിച്ചവരികയും വെണം. വാഡൽ
സായ്പു അവർകൾ തലച്ചെരിക്ക പൊയതിന്റെശെഷം ഈ രാജ്യത്ത മൊതൽ തിർന്ന
വന്നത ചുരുക്കംതന്നെ ആകുന്നു. വിശെഷിച്ച മുബെ വൃശ്ചികമാസത്തിൽ
ബഹുമാനപ്പെട്ട ജനരാൾ സാഹെബ അവർകൾ കൊഴിക്കൊട്ട വന്നപ്പൊൾ ബാക്കി
ഒക്കയും 70 ആമതിലെ ബാക്കി ഉറുപ്പികക്ക ഒരു കൈശീട്ട എഴുതി കൊടുത്തു. ഇപ്പൊൾ
ബാക്കി ഒക്കയും സരക്കാരിൽ ബൊധിച്ചുവെല്ലൊ. നാം എഴുതികൊടുത്ത കൈശീട്ട
തലച്ചെരിയിൽ ഉണ്ടെങ്കിൽ കൊടുത്തയക്കയും വെണം. അത അല്ലങ്കിൽ മെൽകച്ചെരിക്ക
എഴുതി അയച്ചിട്ട എങ്കിലും തരുവാൻ കടാക്ഷം ഉണ്ടായിരിക്കയും വെണം. ബഹുമാന
പ്പെട്ട ജനരാൾ സാഹെബ അവർകൾക്ക നാം ഒരു കത്ത എഴുതി അയച്ചിട്ടും ഉണ്ട.
കമിശനർ സാഹെബമാർക്കും ഒരു കത്ത എഴുതി ഇരിക്കുന്നു. സാഹെബ അവർകൾ
നമ്മുടെ കാരിയത്തിന്ന നല്ല പ്രസാദത്തൊട എഴുതി അയച്ച നമ്മുടെ കാരിയവും
നന്നാക്കിതന്ന മാനത്തൊട രക്ഷിച്ച വരുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 15 നു എഴുതി ചിങ്ങമാസം 16 നു വന്നത. അഗസ്തുമാസം
29 നു വന്നത.

98 C & D

107 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പ അവർകൾ ഗുമ്മാസ്ത കൈയിത്താൻ കുവെലിക്ക എഴുതി അനിപ്പിന
കാരിയം. യിവിടെക്ക എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയും മനസ്സിൽ
ആകെയും ചെയ്തു. കുടിയാമ്മാരെ നികിതി കൊടുക്കായ്കകൊണ്ട നമുക്ക വിഷാദ
മായിരിക്കുന്നു. ബൊധിപ്പിക്കാതെ ഇരിപ്പാൻ സങ്ങതി എന്തെന്ന നിനക്ക അറിയി
ക്കവെണ്ടിയിരിക്കുന്നു. ബഹൂമാനപ്പെട്ട സർക്കാരിലെ ചതിപ്പാൻ എതാൻ ചെലെ
ഭാവം കുടിയാമ്മാരൊടകൂടി ഇരിക്കുന്നു എന്ന നമുക്ക തൊനുന്നു. അതുകൊണ്ട
കഴിഞ്ഞകാലം ചുരുക്കം കൊടുത്തു എന്ന ഇക്കാലത്തിൽ അതിലും കൊറച്ച
കൊടുക്കയുംചെയ്തു. ശെഷം ഇക്കാരിയം അറിയിപ്പിക്കുവാൻ പ്രെത്നം ചെയ്കയുംവെണം.
വിളഞ്ഞിരിക്കുന്ന ആൾകളുടെ നെല്ല നികിതി ബൊധിപ്പിക്കുവൊളത്തെക്ക മൂരുവാനും
അമാനമായിട്ട വെപ്പാൻ സമ്മതിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം
17 നു അഗസ്തുമാസം 30 നു തലച്ചെരി നിന്ന എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/109&oldid=200449" എന്ന താളിൽനിന്ന് ശേഖരിച്ചത്