താൾ:39A8599.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 169

ഒട്ടും താമസിയാതെകണ്ട കൂടക്കൂട കൊടുത്തയക്കയും ചെയ്യാം. ശെഷം പശുവിനെയും
കടച്ചിനെയും അറുത്തുകൊണ്ടുപൊയതിന വിസ്തരിക്കാഞ്ഞാൽ രണ്ടുതറയിൽ കല
മ്പൽ ഉണ്ടായിവരുമെന്ന തൊന്നുംന്നു. വിശെഷിച്ച കുടിയാര പറയുംന്നത ഞാങ്ങൾ
കുബഞ്ഞിലെ ഭയംകൊണ്ട ഞാങ്ങൾ വെറുതെ പാർക്കുംന്നു. അല്ലാഞ്ഞാൽ ഞാങ്ങളെ
പശുവിനെ കൊന്ന ആളുകളെ ഒന്നിനെ വിട്ടുടുകയും ഇല്ല എന്ന പറയുംന്നു. ശെഷം
അച്ചൻമ്മാർക്ക കൊടുത്തയച്ച കത്ത അവർക്ക കൊടുത്തയക്കയും ചെയ്തു. അവര
എത്തിയ ഉടനെ അങ്ങൊട്ട അയക്കയും ചെയ്യ്യാം. എന്നാൽ കൊല്ലം 972 ആമത
എടവമാസം 29 നു എടവം 30 നു ജുൻമ്മാസം 9നു വന്ന കന്നട ക്കത്തിന്റെ പെർപ്പ.

377G&H

555 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ ഉമ്മം കാത്തിയാരും കച്ചൊടക്കാര
ചൊമ്പാൽ കരയെട്ടി കുഞ്ഞിക്കാതിര ആയിയാരും വടകരെ പെരിങ്ങാടി പപ്പനും
മണപ്പുറത്തെ കുഞ്ഞിക്കാതിരിയും താഴെ പിടികയിൽ കുഞ്ഞിമായൻകുട്ടിയും
അരയാക്കി കുഞ്ഞിമായൻകുട്ടിയും പീടിയിലകത്ത അവതുള്ളയും മുട്ടുംങ്ങൾ ഉള്ളൈ
കച്ചൊടക്കാര കരയാടികലന്തനും കാഞ്ഞായികുഞ്ഞുമുസ്സയുംകൂടി എഴുതിയ അർജി.
വലിയ പീടികയിലെ പെണ്ണുംങ്ങൾ ആലാൽകുഞ്ഞുത്തറുവയിന്റെ പാണ്ടിയാലയിൽ
ഞാങ്ങളെ വാപ്പ ഞാങ്ങൾക്ക തന്നതാകുന്നു എന്നുവെച്ച അവിടെ കയറിയിരുന്ന
കാരിയംകൊണ്ട വിസ്തരിപ്പാനല്ലൊ സായ്പി അവർകളെ കല്പനയൊടകൂട ദിവാനജി
ഞാങ്ങളൊട കല്പിച്ച പൊയത. എന്നതിന്റെശെഷം ഞാങ്ങൾ എല്ലാവരും കൂടി
വിസ്തരിച്ചാറെ സ്സിയ്യ്യാലിക്കാന്റെ മക്കൾക്ക പാണ്ടിയാല കൊടുത്ത അറിവും
ഞാങ്ങൾക്കില്ലാ സിയ്യ്യാലിക്കാന്റെ മക്കൾക്ക കൊടുത്തു എന്ന പറയുംന്നത കെട്ട
അറിവും ഞാങ്ങൾക്ക ഇല്ലാ. ശെഷം സിയ‌്യാലി പാണ്ടിശാല എടുത്തതിന്റെ ശെഷം
ഇന്നെവരക്കും അവരെ മരുമക്കളെ തന്നെ ആ പാണ്ടിയാലയിൽ ഇരുന്ന കച്ചൊടംചെയ്തതും.
അത ഞാങ്ങൾക്ക അറിവ ഉണ്ട. ശെഷം നാട്ടിലെ ക്കാതിയും കച്ചൊടക്കാരും
പറഞ്ഞപ്രകാരം ഞാങ്ങൾ കെട്ടൊളാമെന്ന ദിവാനജിന്റെ മുമ്പാകെ പെണ്ണുംങ്ങൾ
പറഞ്ഞ. അപ്രകാരം ഒന്ന എഴുതി ഒപ്പിട്ട തന്നിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ ഞാങ്ങൾ
വിസ്തരിച്ചപ്രകാരം അപ്പെണ്ണുംങ്ങളൊടച്ചെന്ന പറഞ്ഞിട്ട ഞാങ്ങൾ അപ്രകാരം കെൾക്ക
ഇല്ലന്നത്രെ ആ പെണ്ണുംങ്ങൾ പറഞ്ഞത. എന്നാൽ കൊല്ലം 972 ആമത എടവമാസം
ഇരിപത്ത ഒമ്പതാംന്തിയ്യ്യതി എഴുതിയത. എടവം 31നു ജുൻമ്മാസം 10 നു വന്നത.

378 G&H

556 ആമത തലശ്ശെരിയിൽ കൊട്ടയിൽ മുപ്പന്റെ കല്പനക്ക എടത്തട്ടെതെ
പുത്തിരവൻ കുങ്കനും അവന്റെ അനന്തിരൊൻമ്മാരുമായിട്ടുള്ള കാർയ്യം വിസ്തരിച്ചെടത്ത
കുങ്കന്റെ അനന്തെരൊൻമ്മാര മുവ്വർക്കും കുങ്കനും ഒരുപൊലെ ആകുന്നത.
മുതുപനാച്ചിലെ മൊതലുകൊണ്ട അവകാശം ഇപ്പൊൾ കുങ്കൻ എതാനും കടം
വാങ്ങിയതിന്റെ അവസ്ഥകൊണ്ട കുങ്കനൊട ചൊദിച്ചാറെ അവൻ പറഞ്ഞത
കാരണൊൻമ്മാരുടെ കടം വീട്ടുവാനും ആയിട്ട അല്ലാ കുഞ്ഞുകുട്ടികളെ രെക്ഷിപ്പാനും
ആയിട്ട അല്ലാ. വടയക്കണ്ടി അമ്മതിന്റെ കണ്ടം കൊത്തിട്ട നെല്ല കൊടുക്കാതെ നിന്ന
പൊയതിന ഞാൻ പ്രത്യെകം വാങ്ങിയാ കടം ആകുന്നത എന്നത്രെ കുങ്കൻ പറഞ്ഞത.
അതുകൊണ്ട ആ ക്കടം വിട്ടുവാൻ അവകാശം അവന്റെ അനന്തിരൊൻമ്മാര കൊണ്ട
കടം അവരും വിട്ടുവാൻ അവകാശം നടെ മുതുവാച്ചിലെ വക്കൊണ്ട കുങ്കന ഒരൊ
ഹരിയും അവന്റെ അനന്തരൊർക്ക മുന്ന ആൾക്ക ഓരൊരൊ ഓഹരിയും അങ്ങിനെ
നാലഹൊരിവെപ്പാൻ അവകാശമെന്നത്രെ ഞാങ്ങള കണ്ടത. ഇക്കാർയ്യ്യം ഓലയാട്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/229&oldid=200646" എന്ന താളിൽനിന്ന് ശേഖരിച്ചത്