താൾ:39A8599.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 തലശ്ശേരി രേഖകൾ

കൊണ്ടും മറ്റും എന്നിക്ക ഉള്ള പലെ സങ്കടങ്ങൾ ഒക്കയും സായ്പു അവർകളെ പക്കൽ
എഴുതി കൊടുത്ത കെൾപ്പിച്ചാറെ അവർകൾ നമ്മൊട കൽപ്പിച്ചത, നാം ഇപ്പൊൾ
ബബാക്കി പൊകുന്നു. ഒന്നിലൊ നാം തന്നെ അടുക്കെവരും അത അല്ലങ്കിൽ അതിന
തക്ക എജമാനൻന്മാരെ നാം ഇങ്ങ അയക്കും. എന്നാൽ നിങ്ങളെ കാരിയംങ്ങൾ ഒക്കയും
നിങ്ങൾക്ക ഒരു സങ്കടം കൂടാതെ കണ്ട വാജിബിപൊലെ ആക്കിതരികയും ചെയ്യും.
അത്ത്രത്തൊളും മുബിൽ നിങ്ങൾ കൊടുത്തുപൊരുംപ്രകാരം നികിതി കൊടുക്കിൽ
എന്ന അവർകൾ കല്പിക്കകൊണ്ട 70 ആമതിൽ 15,000 ഉറുപ്പിക ബൊധിപ്പിക്കയും
ചെയ്തു. അപ്രകാരം 71 ആമതിലെ മുബിലത്തെ രണ്ടു ഗഡുവിന 10,000 ഉറുപ്പിക അങ്ങ
ബൊധിപ്പിക്കയും ചെയ്തുവെല്ലൊ. മൂന്നാം ഗഡുവിന്റെ ഉറുപ്പിക 5,000വും മൊയ്തി
യൻകുട്ടി പക്കൽ അങ്ങ കൊടുത്തഅയച്ചിട്ടും ഉണ്ട. അതു വാങ്ങി രശീതി കൊടു
ത്തയ്ക്കയും വെണം. ശെഷം മെൽ എഴുതിയ കാരിയങ്ങൾ ഒക്കയും നമുക്ക ഇപ്പൊൾ
നിങ്ങൾ എല്ലൊ വഴി ആക്കി തരെണ്ടിയത. ആയതുകൊണ്ട കെൾപ്പിക്കെണ്ടിയെടത്ത
കെൾപ്പിച്ചിട്ട എങ്കിലും നമക്ക ഒരു സങ്കടം കൂടാതെ നിങ്ങടെ കൃപ ഉണ്ടായിട്ട തീർത്ത
തരികയും വെണം. എന്നാലെല്ലൊ നിലുവ ഉണ്ടൊ ഇല്ലയൊ എന്ന നിശ്ചെയമായി
അറിഞ്ഞുംകൂടും. ശെഷം ഒടിവന്നിട്ട അതിൽ ഉള്ള തീൻപണ്ടം കപ്പാൻ സമ്മതിക്കായ്ക
കൊണ്ട ചെലെത ഒക്കയും വെടക്കായി പൊയിട്ട കടലിൽ തന്നെ ഇട്ടകളഞ്ഞ. ഇപ്പൊൾ
മൂന്ന നാല ദിവസമായി അറബുന്ന കപ്പൽ വന്നിട്ടും ഉണ്ട. ആയവസ്ഥ നിങ്ങൾ
അറിഞ്ഞിട്ടും ഉണ്ടെല്ലൊ. അതിൽ ഉള്ള ചരക്കവിവരംപൊലെ ചുങ്കത്ത എഴുതി
കൊടുക്കയും ചെയ്തു. എന്നിട്ടും ഇന്നെവരക്കും അതിൽ ഉള്ള ചരക്കകിപ്പാൻ സമ്മതി
ക്കുന്നതും ഇല്ലാ. ആയതുകൊണ്ട ബഹുമാനപ്പെട്ട കുബഞ്ഞിലെക്ക അടങ്ങെണ്ട ചുങ്കം
തരണം എന്ന നമ്മൊട പറഞ്ഞിട്ട തരിക ഇല്ല എന്ന നാം ഒരുത്തരൊടും പറഞ്ഞീട്ടും ഇല്ല.
ഇങ്ങനെ ഒക്കയും കല്പ്പനപ്രകാരം നിന്നൊണ്ടുവരുന്ന നമ്മൊടു ഇങ്ങനെ എട
ഞ്ഞെറാക്കി. എന്റെ വസ്തു ചെതം വരുത്തുവാൻ തക്ക ഒരു കുറ്റം നാം എതും കാണിച്ചതും
ഇല്ല. കൊഴിക്കൊട്ട കീക്കുംപ്രകാരം കീക്കുവാൻ കല്പിച്ചിരിക്കുന്നു എന്നല്ലൊ നിങ്ങൾ
എഴുതിയത. അവിടെ ചരക്കുകൾ കീക്കുവാൻ കൊടികുറ്റി11 കൊടുത്തതിന്റെ എടയിൽ
എകദെശം നമ്മുടെ കണ്ണൂലെ ബന്തലൊളംതന്നെ ഉണ്ടാകുമെല്ലൊ. യിവുടത്തെ
ചുങ്കസ്ഥാനവും എന്റെ അറയും ആയിട്ട എത്ര എടപൊരും എന്ന നിങ്ങൾതന്നെ
വിശാരിച്ച നൊക്കിയാൽ അറിയാമെല്ലൊ. ഇത്ത്ര ചെറുതായിട്ടുള്ള കാരിയത്തിന ഇങ്ങനെ
എടഞ്ഞാറാക്കി എന്നുവെച്ചാൽ ഇനി ഒരു കച്ചൊടം ചെയ്തില്ല എങ്കിലും ഈ വന്ന ചരക്ക
എങ്കിലും കീച്ച എടുക്കുവാൻ തക്കവണ്ണം കല്പന കൊടുത്ത അയച്ചുവെങ്കിൽ വലിയ
കൃപ തന്നെ ആകുന്നത. നിങ്ങളുടെ കൂറും പിരിശവും എപ്പൊളും ഉണ്ടായിരി
ക്കയുംവെണം. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 16 നു വന്നത. അഗസ്തുമാസം
29 നു വന്നത.

97 C & D

106 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രെടെണ്ടൻ കൃസ്തപ്പർ
പിലിസായ്പു അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജ അവർകൾ
സല്ലാം. ബഹുമാനപ്പെട്ട ഗൗണ്ണർ സാഹെബു അവർകൾ നമുക്ക എഴുതിയ കത്തിൽ
എഴുതി ഇരിക്കുന്നു. സരകാരിൽ കരാറ ചെയ്ത മൊതൽ തെകച്ച ബൊധിപ്പിച്ച ഒടനെ
സാഹെബമാർ കല്പിച്ച രാജ്യത്തെ കുടിയാമ്മാർ എല്ലാവരെയും അമർച്ച വരുത്തി
പറയുവണ്ണം കെൾപ്പാറാക്കി തരും. സർക്കാര നികിതി തടസം കൂടാതെ എടുത്ത വരുവാൻ
തക്കവണ്ണം നല്ലവണ്ണം കൽപ്പിക്കും എന്നും സർക്കാരിൽ നാം നെർ നടക്കുന്ന അവ

11. കൊടികുത്തി? - ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/108&oldid=200447" എന്ന താളിൽനിന്ന് ശേഖരിച്ചത്