താൾ:39A8599.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 തലശ്ശേരി രേഖകൾ

അയക്കെണ്ടതിന്ന നമ്മൾക്ക പ്രസാദമായിരിക്കുന്നൂ. ആയതിൽ നിശ്ചയിച്ച
ഹെതുവിമ്മൽ കൊട്ടയത്ത രാജാ അവർകൾക്ക മാപ്പും പകരവും മറിവിന്റെ
അവസ്ഥകൊടുപ്പാൻ തക്കവണ്ണം നമ്മൾക്ക കൽപ്പന വന്നിരിക്കുന്നു. ആയത കർണ്ണാൽ
ഡൊം സായ്പു അവർകളുമായിട്ടുള്ള വർത്തമാനങ്ങളിൽ ഇതിന്റെ മുബെ മതിയായിട്ട
നിശ്ചയിച്ചിരിക്കുന്നത എന്ന നമ്മൾ വിചാരിച്ചിരിക്കുന്നൂ. അപ്രകാരം തന്നെ നടക്ക
വെണ്ടിരിക്കുന്നു. അതിന്റെ ശെഷം ആയതിൽ എഴുതിട്ടുള്ള രാജാവിന്റെ തുക്കടിയും
വസ്തുവകകളും അവർകൾക്ക മറിച്ച കൊടുക്കയും വെണം. എന്നാൽ കൊല്ലം 972 ആമത
കന്നിമാസം 15 നു ഇർങ്കിരസ്സകൊല്ലം 1796 ആമത സപടബർ മാസം 28 നു എഴുതിയത.14

144 C & E

154 ആമത രാജശ്രീ കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ
സല്ലാം. തങ്ങൾ 7 നു എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ വഴിപൊലെ
മനസ്സിൽ ആകയും ചെയ്തു. തങ്ങൾ എഴുതി അയെച്ച സംഗടത്തിന്റെ ഉത്തരത്തിൽ
നമക്ക ബൊധിക്കണം. ബാഡൽ സായ്പു അവർകൾ തങ്ങളെ നാട്ടിൽനിന്ന
പുറപ്പെടുബൊൾ ചെല ദുർബുദ്ധി ചൊല്ലികൊടുത്ത ആളുകൾ ഇല്ലാതെകണ്ട
തങ്ങളുടെ തന്റെ ഭാഷപ്രകാരം ജനങ്ങൾ ഒക്കയും മറ്റുള്ള വസ്തു ഒക്കയും
അനുകൂലമായിട്ട ഉള്ളപൊലെ പ്രത്യക്ഷമായിരിന്നു. ആ ദുർബുദ്ധി ചൊല്ലികൊടുത്ത
ആളുകൾക്ക അവര തൊന്നീട്ടുള്ള ദിക്കിൽനിന്ന സഹായം വന്നീലായ്കകൊണ്ട അവരെ
കുറ്റംതന്നെ ആകുന്നത നിശ്ചയമായിരിക്കുന്നു എന്ന ഇപ്പൊൾത്തന്നെ അനുകൂല
മായിട്ട പ്രജകൾ ആകുന്നത. എല്ലാ നാടുകളിലും ദുക്കർമ്മമായിട്ടുള്ള ആളുകൾ
ആകുന്നത. ആയതുകൊണ്ട ബലത്താൽ നെല്ല മൂർന്നരിക്കുന്നവരെ പിടിപ്പാൻ
വെണ്ടിയിരിക്കുന്നത. ഇക്കാര്യംകൊണ്ടും മാപ്പിള്ളമാരെ കൊലപാതക്കാരരെ
പിടിപ്പാനായിക്കൊണ്ടും തങ്ങൾക്ക വെണ്ടി ഇരിക്കുന്ന സഹായം ഒക്കയും
കൊടുക്കെണ്ടതിന്നും ദൊറൊഗന കൽപ്പിക്കയും ചെയ്തു. ഇതിന മെൽപ്പെട്ട തങ്ങളാൽ
ഇനി എതാൻ അന്ന്യായങ്ങൾ വരുമെന്ന തൊന്നുന്നതുമില്ലാ. ഇവിടെ മൂന്നാംകിസ്തി
വരുവാനുള്ള പണം തങ്ങൾക്ക നിരുപിപ്പിക്കെണ്ടതിന്ന നമുക്ക വെണ്ടിയിരിക്ക
ആകുന്നത. വടക്ക മെൽ ആളുകളെ കൽപ്പന സൂക്ഷിക്കാതെ കാർയ‌്യംങ്ങൾ ദിവസം
തന്നെ കുമിശനർ സായ്പു അവർകൾ ഇവിടെക്ക എഴുതി ബൊധിപ്പിച്ചിരിക്കുന്നത.
ഇത്ത്രത്തൊളം തങ്ങൾ പ്രത്ത്യെഗമായിട്ടുള്ള പ്രകാരത്തിൽ നടന്നതുകൊണ്ട തങ്ങ
ളുടെ കാരിയത്തിമ്മൽ വ്യാഖ്യാനം ഉണ്ടാകുവാൻ എതാൻ സങ്ങതി ഉണ്ടായിവരുമില്ല
എന്ന നാം വിശ്വസിച്ചിരിക്കുന്നൂ. ഇപ്പൊളുത്തെ ഇങ്ക്ലീശ്ശമാസം കഴിയുന്നതിന്റെ മുബെ
നിലുവ പണങ്ങൾ ഒക്കയും ബൊധിപ്പിക്കെണ്ടതിന്ന തങ്ങളുടെ താൽപ്പരിയമാകുന്നത
എന്ന ശെഷയ‌്യൻ നമുക്ക ഗ്രെഹിപ്പിച്ചിരിക്കുന്നു. ഇക്കാർയ‌്യം നമുക്ക ബൊധം വളര
കൊടുക്കയും ചെയ‌്യും. ശെഷം ബഹുമാനപ്പെട്ട സർക്കാരിലെ നല്ലപക്ഷം നിശ്ചയമാ
യിട്ട ലഭിക്കയും ചെയ‌്യും. നമ്മുടെ അന്തഃകരണത്തിൽ തങ്ങളുടെ സമൃദ്ധി എപ്പൊളും
ഉണ്ടായി വരികയും ചെയ‌്യും. എന്നാൽകൊല്ലം 972 ആമത കന്നിമാസം 15 നു
ഇങ്ക്ലിരസ്സകൊല്ലം 1796 ആമത സപടബർ മാസം 28 നു എഴുതിയത.

145 C & E

155 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക കടത്തനാട്ട വടകരെ അദാലത്ത ദൊറൊഗകാൻ

14. അടുത്ത കത്ത് പ. രേ. ക 11

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/134&oldid=200507" എന്ന താളിൽനിന്ന് ശേഖരിച്ചത്