താൾ:39A8599.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 തലശ്ശേരി രേഖകൾ

എന്നാൽ വൈയ്യൊർമ്മയിൽ ഉള്ള നികുതിക്കാര്യങ്ങളിലും വിസ്താരക്കാരിയങ്ങളിലും
അന്ന്വെഷിച്ച നൊക്കെണ്ടതിന്ന കവാടൻ സായ്പു അവർകളെ കല്പിച്ച അയക്കയും
ചെയ്തു. ആയതുകൊണ്ട കവാടൻ സായ്പു അവർകളെ കല്പന ഒക്കയും അനുസരിച്ച
നടക്കയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 3 നു ഇങ്കിരെശകൊല്ലം 1797
ആമത മാർച്ചിമാസം 13 നു തലശ്ശെരി നിന്നും എഴുതിയത.

268 G & H

453 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രെവിവർമരാജാവ അവർകൾ സല്ലാം.
തെക്കുംങ്കരെ പ്രവൃത്തിയിൽ രണ്ടു വീട്ടുകാര നായൻമ്മാര നാം അവിടെ
ആക്കിയിരിക്കുന്ന പ്രവൃർത്തിക്കാരനും ആയിട്ട തറുക്കം ഉണ്ടാകകൊണ്ട ആ
പ്രവൃർത്തിക്കാരനെയും അവരെയും വരുത്തി വിസ്തരിക്കാമെന്ന വെച്ചപ്പൊൾ നമുക്ക
ദിനമാകകൊണ്ട ആ വീട്ടുകാര രണ്ട ആളും അവരെ വിട്ട സമീപത്ത ഉള്ള അഞ്ച ആറ
ദെശക്കാരെയും കൂട്ടി വിചാരിച്ച പ്രവൃർത്തി ക്കാരന്റെ പറ്റിൽ ഒരു മുതൽ കൊടുക്കയില്ല
എന്നും പ്രവൃർത്തി ക്കാരന്റെ ആള ഇവിടെ വന്നാൽ വെടിവെക്കും എന്നും പറഞ്ഞ
നില്ക്കുംന്നെ വർത്തമാനം നമുക്ക ദിനം കൊറെ ഭെദം വന്ന കെട്ട ഉടനെ ആ വിട്ടുകാര
രണ്ട ആൾക്കും അവരൊട കൂടിയ നാട്ടുകാർക്കും നിങ്ങൾ താമസിയാതെ ഇവിടെ വരെ
ണമെന്നും ഇവിടെ വന്നാൽ പ്രവൃർത്തിക്കാരനെയും വരുത്തി നിങ്ങളിൽ ഉള്ള തറുക്കം
വിസ്തരിച്ചപ്രവൃർത്തിക്കാരൻ നിങ്ങളൊട അതിർക്രെമങ്ങൾ ചെയ്തിട്ടഉണ്ടെങ്കിൽ അവന
അതിന ചെരുംവണ്ണം ശിക്ഷ ഉണ്ടാകുമെന്നും താമസിയാതെ നിങ്ങൾ നാലട്ടാളായിട്ട
ഇവിടെ വരെണമെന്നും നാം എഴുതി അയച്ചാറെ അത കൂട്ടാക്കാതെ അവര
കെളപ്പനമ്പിയാരെ ചെന്ന കണ്ടു. നമ്പിയാര നൂറ കുറ്റിവെടിക്കാരെയും അവരുടെ
കൂടകൂട്ടി അയച്ച നിങ്ങൾ തെക്കുംങ്കരെ ചെന്ന നാട്ടിൽ ആരും കുടിയിരിക്കരുത എന്നും
കൃഷികൾ ഒന്നും നൊക്കരുത എന്നും വിരൊധിച്ച നിക്കെ വെണ്ടു എന്നും നമ്പിയാര
പറഞ്ഞയച്ചിട്ട അവര അവിടെ വന്ന നിക്കുംന്നു. അതിൽ നാലഎട്ട ആളെയും
കൂട്ടിക്കൊണ്ട രാമറനമ്പ്യാര സായ്പു അവർകളെ അടുക്ക വന്നിരിക്കുംന്നു എന്നും
കെട്ടു. അവരെ സായ്പു അവർകൾ ഇവിടെ പറഞ്ഞ അയച്ചാൽ അവരുടെ തറുക്കങ്ങളും സങ്കടങ്ങൾ ഉണ്ടെങ്കിൽ ആയതുവും തീർത്ത കൊടുക്കാം. അല്ലെങ്കിൽ സായ്പി
അവർകൾതന്നെ വിസ്ഥരിച്ച അതിന്റെ അവസ്ഥപൊലെ എഴുതി അയച്ചാൽ
അതുംവണ്ണം തീർത്ത കൊടുക്കയും ചെയ്യാം. ശെഷം കെളപ്പ നമ്പിയാര മുതൽ
ഗെഡുവിന്റെ പണം തികച്ചു ബൊധിപ്പിച്ചിട്ടില്ലാ. എന്നാൽ കൊല്ലം 972 ആമത മീനമാസം
മൂന്നാംന്തിയ‌്യതി എഴുതിയത. മീനം നാലാംന്തിയ്യതിമാർച്ചി പതിന്നാലാംന്തിയ്യതി വന്നത.
ഉടനെ തന്നെ പെർപ്പാക്കി അയച്ചത.

269 G & H

454 ആമത ഉണർത്തിക്കെണ്ടും അവസ്ഥ. പഴെവീട്ടിൽ ചന്തു കണ്ട മെലൊടെൻ
ഉക്കപ്പൻ നമ്പിയാരും പുത്തൻവിട്ടിൽ കണ്ണൻനായരുംകൂട എഴുത്ത. താമരശ്ശെരി
ച്ചൊരംവഴി വന്ന കപ്പിത്താനും പട്ടാളവും കുമ്പമാസം 28 നു കുഞ്ഞൊത്ത എത്തി.
കുഞ്ഞൊത്ത ചൊരത്തുംകണ്ടിവാതുക്കൽ നുപ്പത ആളെ കാവലും നില്പിച്ച പിറ്റെന്നാൽ
അവര പെരിയെക്കപൊയി പാർത്തിരിക്കുന്നു. 30 നു രണ്ട കുപ്പിണി ആളും ഒരു
കപ്പിത്താനും ചുരുക്കം കെട്ടുകാരും അസ്തമാനത്തൊടകൂട മങ്ങശ്ശെരി എത്തി.
പാർത്തെടത്ത നാട്ടുകാര എത്തി വളഞ്ഞ വെടി ഉണ്ടായിപ്പൊരുംവഴിക്ക സൂരെണ്ടി
തൊട്ടിന്റെ അവിടെ പതിയിരുന്ന വെടിയും അമ്പും ഉണ്ടായെടത്ത എഴുപത എമ്പത
ശിപ്പായിമാർക്കും എതാൻ കെട്ടുകാർക്കും അപായം ഉണ്ടായന്നും ശെഷം ആള

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/184&oldid=200579" എന്ന താളിൽനിന്ന് ശേഖരിച്ചത്