താൾ:39A8599.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 123

ഞാങ്ങളെ ബുദ്ധി പൊരായ്കകൊണ്ട വാചകപ്പിഴ വല്ലതും ഉണ്ടെങ്കിൽ പൊറുത്ത
രെക്ഷിച്ച കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 28 നു
എഴുതിയത. മീനം 1 നു മാർച്ചി പതിനൊന്നാംന്തിയതി വന്നത. പന്തറണ്ടാംന്തിയതി
പെർപ്പാക്കി. പതിമ്മുന്നാംന്തിയ്യതി അയച്ചത. രണ്ടാമതും പതിനെഴാംന്തിയ്യതിയും
പെർപ്പാക്കി അയച്ചത.

265 G & H

450 ആമത രാജശീ വടക്കെ അധികാരി തലശ്ശെരി തുക്കിടിയിൽ സകല കാരിയങ്ങളും
വിചാരിക്കുംന്ന സുപ്രഡെണ്ടൻ കൃസ്തപ്രർ പീലിസായ്പു അവർകൾക്ക പറപ്പുനാട്ടിൽ
വീരവർമ്മ രാജാവ സല്ലാം. മുമ്പിനാൽ കതിരൂര നിന്ന ദിവാൻ ബാളാജിരായരൊട
പറഞ്ഞ അയച്ച വർത്തമാനം മനസ്സിൽ ഉണ്ടല്ലൊ. തലശ്ശെരിനിന്നും സായ്പു അവർകൾ
കൊടുത്തയച്ച കബുൽക്കത്തും പറഞ്ഞയച്ച വർത്തമാനവും കതിരൂര എത്തിയാറെ
അവിടുംന്ന ഒഴിച്ച ചെമ്പറെ പാർക്കുകയും ചെയ്തു. ചെമ്പറെ സ്തലം ഇല്ലായ്കകൊണ്ടും
അടിയന്തരമായിട്ട ഒരു ക്രീയ കഴിപ്പാൻ ഉണ്ടായി വരികകൊണ്ടും എടയാറ്റിലൊളം
പൊയി. അത കഴിപ്പിച്ച കുറ്റിയാടി വന്ന പാർക്ക ആകുന്നു. സായ്പു അവർകളെ മനസ്സ
ഉണ്ടായിട്ട കതിരൂരയിരിക്കുംന്ന സ്തലവും ഒഴിപ്പിച്ച തരെണം.പറപ്പുനാട്ടിലെ കാരിയവും
നല്ലവണ്ണം ആക്കിത്തരെണം. എല്ലാക്കാർയ‌്യങ്ങൾക്കും സായ്പു അവർകളെ കടാക്ഷ
ങ്ങൾ ഉണ്ടായിരിക്കെണം.ഇക്കാരിയം രണ്ടും കുബഞ്ഞിയിൽ അപെക്ഷിക്കുന്നു. കൊല്ലം
972 ചെന്ന മീനമാസം 1 നു മീനം 3 നു മാർച്ച 13 നു വന്നത. ഉടനെ തന്നെ പെർപ്പാക്കി അയച്ചത.

266 G & H

451 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾ വൈയ്യൊർമ്മലെ ആഞ്ഞാട്ടിൽ നായർക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ കുമ്പമാസം 20 നു യിവിടെക്ക എഴുതി അയച്ച കത്ത
എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ കവാട
സായ്പു അവർകൾ നികുതി പിരിക്കുംന്നെ കാരിയംങ്ങളിലും വിസ്ഥാരക്കാരിയംങ്ങ
ളിലും അന്വെഷിച്ചനൊക്കെണ്ടുംന്നതിന്ന വൈയ്യൊർമ്മലെക്ക ഇവിടെനിന്ന വന്നിരിക്കും
ന്നതുകൊണ്ട നിങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്തിന്റെ മുമ്പിലുത്തെ അംശം
എന്നുള്ള കാര്യങ്ങൾകൊണ്ട ഒക്കയും കവാടൻ സായ്പു അവർകൾക്ക പറഞ്ഞു
കൊള്ളുകയും വെണം. ഇപ്പൊഴത്തെ സമയത്തിങ്കിൽ തന്റെ വസ്തുവഹ വിരൊധം
കൂടാതെ തന്റെ പറ്റിൽ നിശ്ചയിപ്പാനായിട്ടുള്ള വഴി ആക്കെണ്ടതിന്ന കവാടൻ
സാഹെബ അവർകൾക്ക കല്പന കൊടുക്കയും ചെയ്യും. ആയതിൻമ്മെൽ കുത്താളി
നായര വിരൊധംവെച്ചു എന്ന നിങ്ങൾ പറക ആയത. വിശെഷിച്ച വെളിയൂര നരയൻ
കൊളി തറകളെകൊണ്ടുള്ള അവകാശങ്ങൾ ഗ്രെഹിച്ച വർത്തമാനത്തൊടുകൂട
കുമിശനർ സാഹെബര അവർകൾക്ക നാം ഇവിടെ നിന്ന എഴുതി അയക്കയും ചെയ്യും.
അവരുടെ നിശ്ചയിച്ച ഉത്തരം എത്തിയ ഉടനെ തനിക്ക കൊടുത്തയക്കയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത മീനമാസം 3 നു ഇങ്കിരെശ കൊല്ലം 1797 ആമത മാർച്ചിമാസം
13 നു തലശ്ശെരി നിന്നും എഴുതിയത.

267 G & H

452 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പു അവർകൾ കുത്താളിനായ്ർക്ക എഴുതി അനുപ്പിന കാർയ‌്യം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/183&oldid=200577" എന്ന താളിൽനിന്ന് ശേഖരിച്ചത്