താൾ:39A8599.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 125

കൊറൊത്ത അങ്ങാടിയിൽ ഒരു പീടികയിൽ കയറി ഒറച്ചാറെ അവിടെ നിന്നും വളഞ്ഞ
വെടി ഉണ്ടായപ്പൊൾ കുഞ്ഞൊക്കാരൻ ആലംഞ്ചെരി അസ്സൻ ചെന്ന സംവസാരിച്ച
പന്തറണ്ട കുറ്റി തൊക്കും വാങ്ങി അവരെ പെരിയക്ക അയക്കാതെ എലച്ചൊരം കിഴിച്ച
അയച്ച എന്നും മുൻമ്പെ അവിടെ പാർത്ത ആളും കൂട പൊയി എന്നും ചൊരത്തുംമ്മലക്ക
വർത്തമാനത്തിന്ന അയച്ചു വന്ന ആള പറഞ്ഞു. കുമ്പമാസം 30 നു പടിഞ്ഞാറെ
ക്കൊവിലകത്ത തമ്പുരാൻ ഇവിടെ എഴുംന്നെള്ളി ജാതിയുര മഠത്തിൽ പാർത്ത
തിന്റെശെഷം ഞാങ്ങള എല്ലാവരുംകൂടി ചെന്ന കണ്ട നാട്ടിലെ കാര്യ പ്രകാരംങ്ങൾ
ഒക്കയും ഉണർത്തിച്ചാറെ നാട്ടിൽ പരാധിനം കാട്ടുവാനും നശിപ്പിപ്പാനും അല്ലാ നാം
ഇപ്പൊൾ ഇങ്ങൊട്ട പൊന്നത. രാജ്യത്ത അനർത്ഥംകൂടാതെകണ്ട യിരിക്കെണ്ടതിന്ന
നമ്മാൽ ആകുംന്നതിനെ പ്രയത്നം ചെയ്തു. അത ഒന്നും എങ്ങും സമ്മതം ആയിക്കണ്ടതും
ഇല്ലാ. തിരുമനസ്സകൊണ്ട കല്പിക്കകൊണ്ടും പീലി സായ്പു പറകകൊണ്ടും കതി
രൂരനിന്ന ഒഴിച്ച ചെമ്പറെ വാങ്ങി പാർത്താറെ ഉപനയത്തിന വരെണമെന്ന വന്ന തരക
എഴുംന്നെള്ളിയെടത്ത കൊടുത്തയച്ചുയെന്നും അതിന മറുപടി വന്നില്ല എന്നും
രണ്ടാമതും വരെണമെന്ന തരക വന്നാറെ അമ്മൊ തമ്പുരാനെയും എഴുംന്നെള്ളിച്ച
തൊടിക്കളത്തിന പൊകെണ്ടിവന്നു. ഇനി ഉണർത്തിപ്പാനും പീലി സായ്പു ഉള്ളെടത്തും
എഴുതി അയച്ച കല്പനപ്രകാരം നടക്കാമെന്നും അരുളിചെയ്ക ആയത. ചാത്താടി
തങ്ങള കൊണ്ടന്ന തരക അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. തരക കൊണ്ടുവന്നെ
പ്രകാരം ഇവിടെ നടന്ന കഴിക ഇല്ല. എന്ന ഞാങ്ങൾ തിരുമുൻമ്പാകെ പറകകൊണ്ട
അപ്രകാരംതന്നെ ആകുന്നു എന്ന അരുളിചെയ്കകൊണ്ട തങ്ങള മരുതൊങ്കര മഠ
ത്തിൽ എഴുന്നെള്ളത്തൊടകൂടതന്നെ പാർക്ക ആകുന്നു. എഴുംന്നെള്ളിയടത്ത അയച്ച
കല്പന വരവൊളത്തിന്ന എഴുംന്നെള്ളിയെടെത്തക്ക ചെലവിന കൊടുത്ത പൊരുംന്നു.
അറുപത്തഞ്ച ആളൊളം എല്ലാവഹ ആയിട്ടും എഴുംന്നെള്ളിയെടത്തൊടം ഉണ്ട. ഈ
മാസം മൂന്നാംന്തിയ്യതി ഒരു നാഴിക പകലെ കൈയിപ്പുറത്തനിന്ന കപ്പിത്താന്നും
ഐെമ്പത ശിപ്പായിമാരും ഇവിടെ എത്തിട്ടും ഉണ്ട. മൂന്നാംന്തിയ്യതി തന്നെ അസ്തമെച്ച
നാലു നാഴിക ചെല്ലുംമ്പൊൾ ചന്ദ്രശെഖര പട്ടരെ പക്കൽ കൊടുത്തയച്ച തരക ഇവിടെ
എത്തി. എന്നാൽ മീനമാസം 8 നു എഴുതിയ പെർപ്പ മീനം 7 നു മാർച്ചിമാസം 17 നു
വന്നത

270 G & H

455 ആമത രാജശ്രി വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾ രണ്ടു തറയിൽ മൊഴപ്പിലംങ്ങാട്ട അനന്തന
എഴുതി അനുപ്പിന കാരിയം. എന്നാൽ നിങ്ങൾ കൈയിക്കൊണ്ട എഴുതിയ ഓല എന്നു
പറയുംന്നതിന്ന സത്യം ചെയ്വാൻ എങ്കിലും സത്യം ഇല്ലന്ന പറവാൻ എങ്കിലും നിങ്ങൾ
ഇങ്ങൊട്ട വെണ്ടിയിരിക്കുംന്നതുകൊണ്ട ഈക്കത്ത കണ്ടാൽ ഉടനെ തന്നെ തലശ്ശെരിക്ക
വരികയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 6 നു ഇങ്കിരെശ കൊല്ലം 1797
ആമത മാർച്ചിമാസം 16 നു എഴുതിയത.

271 G & H

455 ആമത മഹാരാജശ്രീ വടക്കെ അധികാരി ആയിരിക്കുംന്ന പീലി സായ്പു
അവർകളുടെ സന്നിധാനത്തിങ്കലക്ക ബൊധിപ്പിപ്പാൻ തലശ്ശെരി നാട്ടിൽ കുടിയിരുംന്ന
പൊരുംന്ന ബ്രാമ്മണരും നായിൻമ്മാരും കച്ചൊടക്കാരും ചെട്ടികളും തിയ‌്യരും
എല്ലാവരുംകൂടി എഴുതിയ അർജി. ഞാങ്ങടെ സങ്കടപ്രകാരങ്ങൾ ഒക്കയും ഞാങ്ങൾ
മുന്നാല അർജി എഴുതി സായ്പുമാരെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിച്ചതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/185&oldid=200580" എന്ന താളിൽനിന്ന് ശേഖരിച്ചത്