താൾ:39A8599.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 തലശ്ശേരി രേഖകൾ

ശെഷം ഞാങ്ങളൊട പറഞ്ഞത. ഇപ്പൊൾ കൊഴിക്കൊട്ടിന്ന നെല്ലിന നാല്പത്തഞ്ച
ഉറുപ്പിക വെല കണ്ട എടുപ്പാൻന്തക്കവണ്ണം കല്പന വന്നിരിക്കുംന്നു. അതുകൊണ്ട
ഇപ്പൊൾ കല്പന വന്നപൊലെ നിങ്ങൾ തരികയും വെണം. നിങ്ങളെ സങ്കടത്തിന്ന
നിങ്ങള എഴുതി തന്നെ അർജി. ബെമ്പായിൽ കൊടുത്തയച്ച ഉത്തരം വരുത്തി ഇനി
മെൽല്പട്ട നിങ്ങൾക്ക സങ്കടം കൂടാതെകണ്ട നടത്തിച്ചൊള്ളുകയും ചെയ്യാം എന്ന
പറഞ്ഞതിന്റെശെഷം അപ്രകാരംതന്നെ 970 തിലും 971 ലും ഞാങ്ങൾ കൊടുക്കയും
ചെയ്തു. ഇപ്പൊൾ നെല്ലിന്ന 45 ഉറുപ്പ്യ വിലകണ്ട തരെണമെന്നവെച്ച ഞാങ്ങളെ മുട്ടിച്ച
തിന്റെശെഷം ആ വർത്തമാനം സായ്പി അവർകളെ ബൊധിപ്പിച്ചതിന്റെശെഷം
പത്ത ദിവസം കഴിയെട്ടെ എന്ന അത്രെ സായ്പി അവർകൾ കല്പിച്ചത. ഇപ്പൊൾ
രണ്ടാമത നെല്ലിന്ന 45 ഉറുപ്പിക കണ്ട തരെണമെന്നും വെച്ച മുട്ടിയിരിക്കുംന്നു. അതു
കൊണ്ട നെല്ലിന്ന നകരത്തിൽ വിറ്റ പ്രകാരത്തിൽ വെലകണ്ട ഞാങ്ങൾ തരികയും
ചെയ്യാം. അത അല്ല എങ്കിൽ മുൻമ്പെ ഞാങ്ങൾ തന്നൊണ്ടുപൊരുംപ്രകാരം നെല്ലതന്നെ
തരികയും ചെയ്യാം. അതെ കൊല്ലത്തിൽലിന്റെ പ്രകാരംമ്പൊലെ അല്ലാതെകണ്ട
തരെണമെന്നുവെച്ചാൽ ഞാങ്ങൾക്ക മെൽല്പെട്ട കണ്ടം കൊത്തുവാനും ഇപ്രകാരം
തന്നൊണ്ടു പൊരുവാനും വളരെ വളരെ സങ്കടം തന്നെ ആകുന്നു. അതുകൊണ്ട സായ്പി
അവർകളുടെ കൃപ ഉണ്ടായിട്ട ഞാങ്ങളെ സങ്കടം തീർത്ത രെക്ഷിച്ച കൊള്ളുകയും
വെണം. 972 ആമത മീനമാസം 4 നു എഴുതിയെ അർജി മീനം 6 നു മാർച്ചി 16 നു വന്നത.
17 നു പെർപ്പാക്കി അയച്ചത. പതിനൊന്ന മണിക്ക അയച്ചത.

272 G & H

456 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. സായ്പു
അവർകൾ ഇവിടെ വരുംന്നെന്ന പറഞ്ഞപ്രകാരം രാമനാരായണൻ എഴുതി അയച്ചു.
ആയത കാഴ്കകൊണ്ട നമുക്ക വളര വളര സന്തൊഷമാകയും ചെയ്തു. സായ്പു
അവർകളെക്കണ്ട നമ്മുടെ ദീനത്തിന്റെ അവസ്ഥയും ഗുണദൊഷങ്ങളും പറയെണമെന്ന
നമുക്ക വളര വളരെ ആഗ്രഹം ഉണ്ട. അതുകൊണ്ട സായ്പു അവർകൾ താമസിയാതെ
ഇവിടെ വരുവാൻ നാം വളരെ വളരെ അപെക്ഷിക്കുന്നു. എന്നാൽ 972ആമാണ്ട മീനമാസം
4 നു എഴുതിയത മീനമാസം 6 നു മാർച്ചിമാസം 16 നു വന്നത. 17 നു പെർപ്പാക്കി
ക്കൊടുത്തത.

273 G & H

457 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സല്ലാം. സന്നിധാനത്തിങ്കൽനിന്ന കല്പന ഉണ്ടായെപ്രകാരം കുറുമ്പ്രനാട്ട
കാരിയത്തിനകത്ത ഉണ്ടാകുംന്ന വിവരം ചാർത്തിക്കൊടുത്തയച്ചിരിക്കുംന്നു. കടാക്ഷം
ഉണ്ടായി കത്ത കല്പന ഉണ്ടായി വരിക വെണ്ടിയിരിക്കുംന്നു. കൊല്ലം 972 ആമത
മീനമാസം 6 നു എഴുതിയത 6 നു മാർച്ചി 16 നു വന്നത.

274 G & H

കുറുമ്പ്രനാട്ട താമരശ്ശെരി നാട്ടുകളിൽ നിതി തരെണ്ട കുടിയാൻമാര നെരായിട്ട
കൊടുക്കുംന്നില്ലന്നും കടംങ്കൊണ്ട ദ്രെർവ്യം സറക്കാർക്ക അടച്ച വർത്തകന കുടിയാൻ
മ്മാര ചരക്ക കൊടുക്കാമെന്ന വെച്ചവര കൊടുക്കുംന്നില്ലന്നും ചില കള്ളൻമ്മാര പുര
ചുടുകയും വെട്ടിക്കൊല ചെയ്കയും ചെയ്യുംന്നു എന്നും രാജാവ അവർകൾ പറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/186&oldid=200582" എന്ന താളിൽനിന്ന് ശേഖരിച്ചത്