താൾ:39A8599.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 127

കെൾക്കയും ചെയ്തു. നികുതി നെരായിട്ട കൊടുക്കാത്ത കുടിയാൻമ്മാര ഇന്നവര എന്ന
രാജാവ അവർകളുടെ കാരിയസ്തതൻമ്മാര വന്ന പറഞ്ഞാൽ ആ വക കുടിയാൻമ്മാരെ
അദാലത്തകച്ചെരിയിൽ ആളെ അയച്ച വരുത്തി ബാട്ടൽ സായ്പ നികുതി കാനംങ്കൊവി
കണക്കാചാരംപൊലെ ഉള്ള നികുതി അറുവത്തൊമ്പതാമത മുതൽ എഴുവത്ത രണ്ടാ
മത വരക്ക ഉള്ളത സലക്ഷണം വാങ്ങി കാരിയസ്തൻമ്മാര പക്കൽ ബൊധിപ്പിച്ച കൊടു
പ്പിക്കയും വെണം. അദാലത്തിൽ വരുത്തിട്ടും പണം കൊടുക്കാഞ്ഞാൽ എട്ടുദിവസം
പാറാവ ആക്കെണം. അത കഴിഞ്ഞാൽ അവന്റെ മുതൽ എലം ഇട്ട നികുതി കൊടു
പ്പിക്കണം. കള്ളൻമ്മാരെ പിടിക്കെണ്ടതിന്ന പിടിച്ച നെര വിസ്തരിച്ച ഉക്കുമനാമപ്രകാരം
ശിക്ഷ ചെയ്യെണം. അവരെ പിടിപ്പാൻ രാജാവ അവർകളുടെ ആളും തനിക്ക സഹായം
ചെയ്കയും ചെയ്യും. ഈ രണ്ടു കത്തും കുറുമ്പ്രനാട്ട രാജാ അയച്ചത. മീനം 6 നു മാർച്ചി
16 നു വന്നത. എട്ടാംന്തിയ്യതി മാർച്ച പതിനെട്ടാംന്തിയ്യതി പെർപ്പാക്കി അയച്ചു.

275 G & H

458 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ കുറുമ്പ്രനാട്ട അദാലത്ത ദൊറൊകൻ ചന്ദ്രയ്യന
എഴുതി അനുപ്പിന കാരിയം. എന്നാൽ പൊകവായെ വിസ്താരക്കാർയ‌്യങ്ങൾ തന്റെ
താഴെയിരിക്കുംന്നതുകൊണ്ട അവിടെ പൊയിട്ട കൊറെ മാസമായിരുന്നു. കൊന്ന അവ
സ്ഥയിൽ വിസ്തരിക്കയും വെണം. സാക്ഷിക്കാരൻമ്മാരെ ഒക്കയും കൊഴിക്കൊ
ട്ടിൽയിരിക്കുംന്ന മജിശ്രാദ ഹാട്ടിസ്സെൻ സായ്പു അവർകൾക്ക കൊടുത്തയക്കയും
വെണം. ഇക്കാര്യം കൊണ്ടുള്ള ഓലകൾ ഒക്കയും കെഴക്കെക്കൊവിലകത്ത രാജാവ
അവർകളുടെ പറ്റിൽ ആകുംന്നതുകൊണ്ട ആവിശ്യമായിട്ടുള്ള വർത്തമാനം ഒക്കയും
കൊടുക്കയും ചെയ്യും. എന്നാൽ വിശെഷിച്ച വല്ലചരക്കുകൾ പട്ടാളത്തെക്ക അയക്കുംന്നു
എന്ന വരികിൽ നമ്മൊട പറഞ്ഞിട്ട ഒട്ടും താമസം വരാതെകണ്ട വല്ല വിശ്വാസമായിട്ട
ഒരു ആളൊടകൂട ഇക്കാരിയംകൊണ്ട കല്പിച്ച അയക്കയും വെണം. എന്നാൽ കൊല്ലം
972 ആമത മീനമാസം 6 നു ഇങ്കിരെശ കൊല്ലം 1797 ആമത മാർച്ചിമാസം 16 നു തലശ്ശെരി
നിന്നും എഴുതിയത.

276 G & H

459 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. സാഹെബര അവർകളെ കടാക്ഷം ഉണ്ടായിട്ട ഇന്നെവരെ
ക്കും നടക്കെണ്ടുംന്ന അടിയന്തരങ്ങൾ ഒക്കയും നല്ലവണ്ണം തന്നെ നടക്കുകയും ചെയ്തു.
ഇനിയും ഒരു സംവ്വൽസ്സരം നിത്യവൃർത്തി ആയിട്ടുള്ള കർമ്മങ്ങൾ നടക്കെണ്ടുംന്നതിന്ന
ആരഭം ചെയ്തിരിക്കുംന്നു. സാഹെബ അവർകളെ കടാക്ഷം എല്ലായിപ്പൊഴും
ഉണ്ടായിരിക്കയും വെണം. 72 ആമത ഒന്നാം ഗെഡുവിന്റെ മൊതല എകദെശവും
കച്ചെരിയിൽ ബൊധിച്ചതിൻറശെഷം അതാത പ്രവൃർത്തിക്കാരൻമ്മാര ചെലര വടകരെ
കച്ചെരിയിൽ കൊണ്ടുവന്ന വെച്ചിരിക്കുംന്ന മൊതല കണക്ക എഴുതി എണ്ണം കണ്ട
ബൊധിപ്പി പ്പാൻന്തക്കവണ്ണം നൊട്ടക്കാരൻ പരശുരാമനെ അങ്ങൊട്ട അയച്ചിരിക്കുന്നു.
ആവഹ മൊതല ബൊധിച്ചതിനും മുൻമ്പെ പല വിധത്താൽ ബൊധിച്ച മൊതല
എല്ലാംകൂടി ഒന്നായിട്ട രെശിതികൊടുത്തയപ്പാൻ സാഹെബ അവർകളെ കൃപ ഉണ്ടായിരി
ക്കയുംവെണം. നമുക്ക വെണ്ടുന്ന ഗുണങ്ങൾക്ക ഒക്കയും സാഹെബരവർകളെ നാം
വിശ്വസിച്ചിരിക്കുംന്നു. ശെഷം വർത്തമാനം ഒക്കയും ഉടനെ എഴുതി അയക്കയും ചെയ്യാം.
കൊല്ലം 972 ആമത മീനമാസം 6 നു മീനം 7 നു മാർച്ചിമാസം 17 നു എഴുതി വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/187&oldid=200583" എന്ന താളിൽനിന്ന് ശേഖരിച്ചത്