താൾ:39A8599.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 തലശ്ശേരി രേഖകൾ

ഞാങ്ങളെകൂലിയും തന്നെങ്കിലെ ഞാങ്ങൾ പണി എടുക്കുമെന്ന അവര ഒക്കയും
പറയുംന്നു. അവർക്ക കൂലി കൊടുപ്പാൻന്തക്കവണ്ണം സായ്പ അവർകൾ ഒര ആളെ
കല്പിച്ചു എങ്കിൽ നന്നായിരുന്നു. ശെഷം ഉള്ള അരിചാക്ക പാർക്കാതെ കുറ്റിആടിക്ക
കയറ്റി അയക്കയും ചെയ്യാം. കൂലിന്റെ കാർയ്യ്യത്തിന്ന സായ്പി അവർകൾ കല്പിച്ച
അയക്കെണം. ഇനി ഒക്കയും സായ്പ അവർകളെ കല്പന വരുംപ്രകാരം നടക്കയും
ചെയ്യ്യാം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 18 നു എഴുത്ത എടവം 20 നു
മെയിമാസം മുപ്പതാംന്തിയ്യ്യതി വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

372 G&H

550 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എടവമാസം പത്തൊമ്പതാംന്തിയ്യ്യതി സാഹെപ്പ അവർകൾ
കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. രണ്ടാം
ഗെഡുവിന്റെ നില്പുള്ള മൊതല താമസിയാതെ കൊടുത്തയക്കെണമെന്ന നാം വളരെ
ഉത്സാഹിക്കുംന്നതും ഉണ്ട. രാജ്യത്തെ ഇപ്പൊൾ സമയഭെദംകൊണ്ടും കുടിയാൻമ്മാരെ
തകരാറുകൊണ്ടും അത്രെ താമസം വന്നതാകുന്നു. ഇതിന മുൻമ്പെ കൊടുത്തയച്ച
മൊതല ഒക്കയും രാജ്യത്തനിന്ന കുടിയാൻമ്മാരെ ഗുണത്തൊട വന്ന മൊതല ഒന്നും
അല്ലന്ന സാഹെബര അവർകൾ വിചാരിക്കയും വെണം. വർത്തകനൊട കടം വാങ്ങിട്ടും
കുബഞ്ഞിയിൽ ബൊധിപ്പിച്ച സാഹെബര അവർകളെ വിശ്വാസം വെണമെന്ന ചെയ്ത
കാരിയം ആകകൊണ്ട ഇപ്പൊൾ വർത്തകന്റെ മുട്ടും ഉണ്ടായിട്ട. ആയത ഒന്നും നാം
വിസ്തരിച്ചില്ലാ. സറക്കാർ കാരിയം തന്നെ പ്രമാണിച്ചിട്ടുള്ളു. ഇപ്പൊൾ സാഹെബര
അവർകൾ പ്രസാദക്കെടായിട്ട എഴുത്ത നമുക്ക വരികകൊണ്ട എത്രയും വെസന
മായിരിക്കുംന്നു. എന്നാലും സാഹെബര അവർകളെ സന്തൊഷത്തിന നാം അപെക്ഷ
ചെയ്യുംന്നു. ഇപ്പൊൾ എതാൻ മൊതല ഇവിടെ തീർന്നിട്ടും ഉണ്ട. ഇനിയും വരുന്ന
മൊതലു കൂടി ശെഖരമാക്കി ഈ മാസം 25 നു തീർന്നെടത്തൊളം തലശ്ശെരിയിൽ
കൊടുത്തയക്കയും ചെയ്യാം. വിശെഷിച്ച മുഖ്യസ്തൻമ്മാരെ നികുതി ഉറുപ്പ്യ തീർന്ന
വരുന്നില്ലാ എന്ന പല പ്രാവിശ്യം സാഹബ അവർകൾക്ക നാം ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ.
മുവ്വായിരം നായരെ പലവഹ കുടികളെ കൈയ്യിൽ നിന്ന മൊതല വരെണ്ടതും ഉണ്ട.
പ്രത്യെകം എടശ്ശെരി തൊട്ടത്തിൽ നമ്പിയാരെ കൈയ്യ്യിൽനിന്ന രണ്ടുഗെഡുവിനും കൂടി
അയ്യ്യായിരം ഉറുപ്പ്യ വരെണം. ആയതിന നമ്പിയാർക്ക എഴുതി അയച്ചിട്ടും ഇത്രനെരവും
വഴിആയി വന്നതും ഇല്ലാ. നമ്പിയാരും കുട്ടികളും തലശ്ശെരി വന്ന പാർക്കുംന്നപ്രകാരം
കെട്ടതുകൊണ്ട സാഹെബ അവർകളെ കൃപ ഉണ്ടായിട്ട നമ്പിയാരെ വരുത്തി 5000
ഉറുപ്പ്യയും കച്ചെരിയിൽ തന്നെ ബൊധിപ്പിപ്പാൻന്തക്കവണ്ണം കല്പന ഉണ്ടായാൽ നമുക്ക
പ്രത്യെകം ഒരു ഉപകാരവും കുബഞ്ഞി നികുതിവരികയും ചെയ്യുമെല്ലൊ. ആയതിന്ന
വളരെ കൃപവെച്ചസാഹെബര അവർകൾ ചെയ്യുമെന്ന നാം പാർത്ഥിച്ചൊണ്ടിരിക്കുംന്നു.
എല്ലാക്കാരിയത്തിന്നും സാഹെബ അവർകളെ കടാക്ഷം ഉണ്ടായിരിക്കയുംവെണം. നാം
സാഹെബര അവർകളെ കണ്ട സങ്കടപ്രകാരം ഒക്കയും ബൊധിപ്പിക്കെണമെന്ന അപെക്ഷ
ചെയ്യുംന്നതും ഉണ്ട. ആയതിന കുബഞ്ഞി നില്പുള്ള മൊതല എകദെശം ബൊധിപ്പിച്ച
വെണമെന്ന പ്രാർത്ഥിക്കുംന്നു. കൊല്ലം 972 ആമത എടവമാസം 20 നു എഴുതിയത
എടവം 21 നു മെമാസം 31 നു വന്നത. ബൊധിപ്പിച്ചത.

373 G&H

551 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ വടകരെ മുട്ടുംങ്കൽ ദൊറൊഗ അയ്യ്യാരകത്ത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/226&oldid=200640" എന്ന താളിൽനിന്ന് ശേഖരിച്ചത്