താൾ:39A8599.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 തലശ്ശേരി രേഖകൾ

കുമ്പഞ്ഞിയിന്നതന്നെ രക്ഷിക്കണമെന്ന തങ്ങൾക്ക ബൊധിച്ചിരിക്കുമ്പൊൾ
വിശെഷിച്ചിട്ട എഴുതുവാൻ എനക്ക സാമർത്ഥ്യം ഇല്ലല്ലൊ. എന്നാൽ ഇങ്ക്ലീശ്ശകൊല്ലം
1797 ആമത പിപ്രവരിമാസം 19 നു കുമ്പം 14 നു പിപ്രവരിമാസം 22 നു വന്നത.

244 F & G

428 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽസായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ സായ്പു
അവർകളുടെ കൽപ്പനക്ക ഞാൻ ഇവിട വന്നതിന്റെശെഷം ഈ നാലതറയിൽ നിന്നും
1757 3/4 രെസ്സ 86 ഇത്ത്ര ഉറുപ്പീക പിരിച്ച കച്ചെരിയിൽ ബൊധിപ്പിക്കയും ചെയ്തു. ഇനിയും
കുടിയാന്മാരെ വരുത്തുവാനും പണം പിരിപ്പാനും രാപ്പകലായിട്ട പ്രയത്നം ചെയ്യുന്നതും
ഉണ്ട. കുടിയാന്മാരെ കാണായ്കകൊണ്ട എതാൻ താമസം വരും എന്ന തൊന്നുന്നു.
അയതകൊണ്ട ഇനി വർത്തമാനങ്ങൾ സന്നിധാനത്തിങ്കൽ വന്ന കെൾപ്പിക്കണ്ടതിന്ന
ഒരു പ്രാവിശ്യം കൽപന ഉണ്ടായിവരികയും വെണം എന്ന ഞാൻ അപെക്ഷിക്കുന്നതും
ഉണ്ട. എന്നാൽ പിപ്രവരിമാസം 22 നു കടെരിയിൽനിന്ന എഴുതിയ അർജി. കുമ്പം 14 നു
പിപ്രവരി 22 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

245 F & G

429 ആമത പുഴവായെ വടക്കെടത്ത മണ്ണിലെടത്തിൽ കണ്ടപ്പുണ്ണി നായരും
അള്ളിയിൽ ചാത്തുണ്ണിനായരും എഴുത്ത. കരുവത്തിൽ കെളുമെനൊൽ കണ്ടു.
കാരിയമാവത മെട ഞായറ ഇരിവത്തഎഴാന്തിയ്യതി രാക്കുറ്റിൽ കൽപള്ളി കൊയയും
എതാനും മാപ്പിള മാരുംകൂടി പാലങ്ങാട്ട കുന്നത്ത കുമ്പളത്ത ഇട്ടിരാരിച്ചന്റെയും
ഉണ്ണിക്കുട്ടിയുടെയും തറവാട കൊള്ളിവെച്ച ചുടുകകൊണ്ട അവരും എതാനും
ആളുകളുംകൂടി ഇരിവത്ത ഒമ്പതാന്തിയ്യതി അസ്തമിച്ച പുലർച്ചക്കൂറ്റിൽ കൽപള്ളി
ദെശത്തെ കൊയയുടെ രണ്ടു പീടികയും ആറ തറെയിൽ മറ്റു രണ്ടുമുന്ന പീടികയും
ചുട്ടാറെ അതിന്റെശെഷം കൊയയൊടകൂടെ ആക്കൊട്ടനിന്ന ആയിട്ടും വാഴക്കാട്ടനിന്ന
ആയിട്ടും ഇരുന്നുറ്റൊളം മാപ്പിളമാര കൂടി വന്ന പാലങ്ങാട്ട കുന്നത്തുള്ള വീടുകള
ഒക്കയും ചുട്ടാറെ നാട്ടുകാര എല്ലാവരും കൂടി വിളിച്ച കൂടി വെടിയും പടയും ഉണ്ടായി.
മാപ്പിളമാര ഒഴിർച്ചപുഴെക്ക തെക്കെക്കരക്ക വാങ്ങിയാറെ കൽപള്ളിദെശത്തുള്ള പീടികള
ഒക്കയും ദെശക്കാര ചുടുകയും ചെയ്തു. ഇനിയും മാപ്പുളമാരുടെ ബലം തികച്ച
ഇങ്ങൊട്ടകടന്ന ചില വസ്തു ചെയ്വാൻ ഭാവം ഉണ്ടന്ന നിശ്ചയിച്ച കെൾക്കകൊണ്ട
അതിന്റെ ശെഷമായിട്ട ഒക്കയും നിരൂപിച്ച ഉറക്കെണ്ടുന്നതിന്ന തച്ചറുകാവിൽ
തിരുമുൽപ്പാട്ടുന്നും നല്ലണ്ണാപുറെ തിരുമുൽപ്പാട്ടുന്നും ഞങ്ങൾ ഇരിവരും ശെമ്മലശ്ശെരി
രാമക്കുറുപ്പും വെട്ടത്ത ഉണ്ണിനമ്പി എറാടിയും അഞ്ഞുറ്റൊളം ആളുംകൂടി താത്തുര
കൊവിലകത്ത എത്തി. അനന്തപട്ടരും രാമൻമെനാനുമായിക്കണ്ട ഇതിന്റെ
ശെഷംകൊണ്ട ഒക്കയും എതുപ്രകാരം വെണ്ടു എന്ന നിരൂപിച്ചാറെ ഇനിയും മാപ്പുളമാര
പുഴക്ക വടക്കെക്കര കടന്ന ചില വസ്തുചെയ്തു എന്നുവെച്ചാൽ എല്ലാവരുംകൂടി ആളുകളെ
തികച്ച ആക്കൊട്ടും ചെറുകൊട്ടുരും അപ്രദെശത്ത ഉള്ള പീടികകളെ ഒക്കയും കളെക
എന്നും അവര ഇങ്ങൊട്ട കടന്ന ചെയ്യുന്നതിന്ന പുഴസമീപത്ത നൂറ അളെ പാർപ്പിച്ച
ചിലവിന കൊടുക്ക എന്നും അതിൽ പാണക്കാട്ട അമ്പത ആളെ മണ്ണിൽ എടത്തിൽ
നിന്ന പാർപ്പിച്ച ചിലവിന കൊടുക്ക എന്നും കണ്ണിപ്പറമ്പ പലെങ്ങാട്ട കുന്നത്ത
ഇരിവത്തഞ്ച ആളെ പാർപ്പിച്ച അള്ളിയിൽ നിന്നും ഇരിവത്തഞ്ച ആളെ
ചെരിക്കിനെമൽനിന്നും പാർപ്പിച്ച ചിലവിന കൊടുക്ക എന്നും വെച്ചിരിക്കുന്നു.
ശെഷം അവസ്ഥകൾ ഒക്കയും അനന്തപട്ടരും രാമൻമെനൊനും ഉണർത്തിപ്പാൻ എഴുതീട്ടും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/174&oldid=200564" എന്ന താളിൽനിന്ന് ശേഖരിച്ചത്