താൾ:39A8599.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 113

കിസ്തി അസാരം കൊറെച്ച നീക്കി മറ്റും ഉള്ളത ഒക്കയും പിരിച്ചടക്കിയതുകൊണ്ട നിങ്ങളെ
കൽപ്പനയിൽ ഇരിക്കുന്ന രണ്ട ഹൊബളികളിൽ നിന്ന 1,000 ഉറുപ്പ്യ ആവിശ്യം അത്രെ
ആകുന്നത. അതുകൊണ്ട കുടിയാന്മാരെ മുട്ടിച്ച കുംഭമാസം 19 നുക്ക മെൽപറഞ്ഞ
വഹ ഉറുപ്പീകയും പാറവത്യക്കാരനെയും നിങ്ങളെ ഒന്നിച്ച വടകരക്ക കൊണ്ടുവരികയും
വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 14 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത
പിപ്രവരിമാസം 22നു കുറ്റിപ്പുറത്ത നിന്നും എഴുതിയത കൂടി കടുത്തനാട്ട കാനകൊവി
വെങ്കിട കുപ്പയ്യന ഹൊബളി 1 ന്ന ഉറുപ്പ്യ 500, നാറായണരായർക്ക ഹൊബളി 2 ന്ന
ഉറുപ്പ്യ 500. ബാളപ്പരായർക്ക ഹൊബളി 1 ന്ന ഉറുപ്പ്യ 500, കയിത്താൻക്ക ഹൊബളി 1 ന്ന
ഉറുപ്പിക 300. ഇപ്രകാരം കണ്ട എഴുതിയിരിക്കുന്നത.

242 F & G

426 ആമത മലയാംപ്രവിശ്യയിൽ സകല കാർയ‌്യാദികൾക്കും പ്രമാണമായിരിക്കുന്ന
വടക്കെ അധികാരി മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തക്ക
കുംബ്ബളെ അമ്മ രാജാവ എഴുതി അറിയിച്ച കത്ത. സാഹെബർകളൊട നമുക്കുള്ള
സങ്കടം വളരവളര എഴുതി അറിയിച്ചിട്ടും സാഹെബർകളെ കൃപാകടാക്ഷം
ഉണ്ടായില്ലല്ലൊ. സാഹെബർകൾക്ക ഇപ്പൊൾ ബൊധിച്ച കാരിയം തിങ്ങൾക്ക നൊംക്ക
തന്നുവരുന്ന ഉറുപ്പീക ഇരുന്നൂറിൽ തിങ്ങൾക്ക നൂറ ഉറുപ്പിക കൊടുക്ക എന്നും ശെഷം
നൂറ ഉറുപ്പ്യ നിന്നതും നിപ്പ ഉണ്ടായ ഉറുപ്പ്യ ഒക്ക കണക്ക കൂട്ടി നമ്മളെ സഹൊദരൻ
വങ്കാളത്തന്ന വന്ന ഉടനെ തരികയും ചെയ‌്യാമെന്നല്ലൊ സാഹെബർകൾ കൽപിക്കുന്നത.
അതുകൊണ്ട സാഹെബർകളെ കൽപന നാം വിശ്വസിച്ചിരിക്കുന്നു. ഇതിന എറക്കൊറ
ഉണ്ടായിവരുമില്ലല്ലൊ. ശെഷം സാഹെബർകൾ കൽപിക്കുന്നത ഇപ്പൊൾ നൂറ ഉറുപ്പ്യ
നൊംക്ക തരുംപ്രകാരം എല്ലൊ സാഹെബർകളെ കൽപന. അതുകൊണ്ട കൊടുത്തു
രക്ഷിക്കുംപ്രകാരം കൽപന ഉണ്ടായിവരണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം
11നു എഴുത്തു കുംഭമാസം 14 നു പിപ്രവരിമാസം 22നു വന്നത.

243 F & G

427 ആമത മഹാരാജശ്രീ സുപ്രഡെണ്ടൻ വടക്കെ അധികാരി കൃസ്തപ്പർ പീൽസായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാന കച്ചെരി പെഷ്കാര രാമരായൻ എഴുതിയ
അർജി. എന്നാൽ എടച്ചെരിനിന്ന സായ്പു അവർകൾ എന്നെ തലച്ചെരിക്ക പൊവാൻ
തക്കവണ്ണം കൽപിച്ചാറെ ഞാൻ പണ്ടാരപ്പണിയിൽ ഞാൻ ഇവിടയിരിക്കുന്നെല്ലൊ എന്ന
പറഞ്ഞതിന്ന രണ്ടുമൂന്നതരം കൽപ്പിച്ചപ്രകാരം രണ്ടുദിവസം എന്റെ ശരീരത്തക്ക
ആലസ്യംകൊണ്ട അവിട പാർത്ത മൂന്നാന്തിവസം തലച്ചെരിക്ക എത്തുകയും ചെയ്തു.
നാലു ദിവസമായിട്ട തലച്ചെരി കച്ചെരിയിൽ പാർക്കുന്നതും ഉണ്ട. ഞാൻ പണ്ടാരത്തെ
കാരിയത്തിന്ന എജമാനന്മാരെ മനസ്സപൊലെ നടന്നവന്നു. മുന്നെ അങ്ങനെ
നടക്കുന്നതും ഉണ്ട. ആയതുകൊണ്ട എജമാനന്മാര കൽപിച്ച കൽപ്പന സെവകന്മാര
കെൾക്കുന്നത വിഹിതം തന്നെ എന്ന തലച്ചെരിക്ക വന്നതല്ലാതെ എന്നാലെ ഒരു കുറ്റം
നടന്നതും ഇല്ല എന്നും നടക്കുന്നതും ഇല്ല. ഇസ്സമയത്ത ഞാങ്ങൾ ശ്രമിച്ചത നല്ലതാ
കുമെന്ന മനസ്സിൽ നിരൂപിച്ചിരുന്നു. ഞാൻ എഴു സംമ്മൽസരമായി കുമ്പഞ്ഞിയിൽ
വിശ്വസിച്ചിട്ട. പണ്ടാരപ്പണി ഉള്ളപൊലെ എജമാനന്മാരെ കൽപ്പനപ്രകാരം വെല
നടപ്പിച്ചിട്ടും ഉണ്ട എന്നും നടപ്പിക്കുന്നതും ഉണ്ട എന്ന സായ്പവർകൾക്ക ബൊധിച്ചിട്ടും
ഉണ്ട. ഇതെല്ലാം വിസ്തരിച്ചാൽ ബൊധിക്കയും ചെയ്യും. എനക്ക അവിട വരുവാൻ
കൽപന ആയാൽ ഒന്ന കൽപ്പിച്ച കാർയ‌്യം നടത്തുകയും ചെയ‌്യാം അല്ല എങ്കിൽ
പണ്ടാരക്കാരിയത്തിൽ ഇവിടതന്നെ യിരിക്കാം. കുമ്പഞ്ഞിയിൽ വിശ്വസിച്ചാ ആളെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/173&oldid=200562" എന്ന താളിൽനിന്ന് ശേഖരിച്ചത്