താൾ:39A8599.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 തലശ്ശേരി രേഖകൾ

ഉണ്ടായിവരും. ബബായിന്ന വന്ന കത്തിന്ന മറപടി എഴുതിയത അങ്ങൊട്ട
കൊടുത്തയച്ചതിന ബബാക്ക അയപ്പാൻ കൽപ്പന ഉണ്ടാകെയും വെണ്ടിയിരിക്കുന്നു.
നമ്മുടെ കായ്യങ്ങൾക്ക ദയാകടാക്ഷം ഉണ്ടായി നടത്തി രെക്ഷിച്ചുകൊൾകയും വെണം.
കൊല്ലം 971 ആമത ചിങ്ങമാസം 23 നു എഴുതിയത 24 നു വന്നത. സപടബർമാസം 6 നു
വന്നത.

112 C & E

121 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. ചൊഴലി നബ്യാരൊട വെണ്ടിയിരിക്കു
ന്നതിന്ന ഒക്കയും സമ്മതിക്കെണ്ടതിന്ന പറഞ്ഞൊത്തിട്ടും ഉണ്ടന്നും ഇക്കാർയ‌്യംകൊണ്ട
തങ്ങൾ ഉള്ള പ്രസാദമായി വരുമെന്ന നാം നിശ്ചയിച്ചിരിക്കുന്നു എന്നും അതുകൊണ്ട
കമിശനർ സായ്പു അവർകളാൽ ഇക്കാരിയത്തിന്റെ അവസ്ഥ ഒക്കയും നമ്മുടെ
പറ്റിൽ വെച്ചിരിക്കുന്നു എന്നും മറ്റുംമെല്ലൊ എഴുതി അയച്ചത. അക്കാരിയം കമിശനർ
സായ്പുമാർ അവർകൾ തങ്ങളെ അടുക്ക വെക്കകൊണ്ട നമുക്ക എത്രയും സന്തൊഷ
മാകെയും ചെയ്തു. സായ്പു അവർകൾ എല്ലാ കാരിയവും നെരും ഞായവുംപൊലെ
വഴിപൊലെ വിസ്തരിക്കുമെല്ലൊ. ഇപ്പൊൾ സായ്പു അവർകൾ എഴുതി അയച്ച കത്തിൽ
ചിലവാചകങ്ങളിടെ അർത്ഥം നമുക്ക വഴിപൊലെ ബൊധിച്ചില്ലാ. അതുകൊണ്ട നമ്മുടെ
സുബ്ബൻകൂട്ടിനത്തന്നെ സായ്പു അവർകളെ അടുക്ക അയച്ചിരിക്കുന്നു. കാർയ‌്യങ്ങൾ
ഒക്കയും വിസ്തരിച്ച ആയാളൊട പറഞ്ഞ സായ്പു അവർകൾ എഴുതി അയക്കുകയും
വെണം. ശെഷം സായ്പു അവർകളൊട പറയെണ്ട കാരിയം പറവാൻ തക്കവണ്ണം
സുബ്ബൻ കുട്ടിയൊട പറഞ്ഞ അയച്ചിട്ടും ഉണ്ട. നബ്യാരുടെ കാരിയത്തിന്റെ അവസ്ഥ
ഒക്കയും നാം മുമ്പെ എഴുതി അയച്ച കാകിതത്തിൽ വിസ്തരിച്ച എഴുതി അയച്ചിട്ടും
ഉണ്ടല്ലൊ. നബ്യാര മുമ്പെ നമുക്ക ഒന്ന എഴുതി തന്നതിന്റെ പെർപ്പ സായ്പു അവർകളെ
കാണിപ്പാൻതക്കവണ്ണം സുബ്ബൻകുട്ടിയിടെ കയ്യിൽ കൊടുത്തയച്ചിരിക്കുന്നു. ശെഷം
നമ്മുടെ കാർയ‌്യങ്ങൾ ഒക്കയും സായ്പു അവർകൾ വെണ്ടുവണ്ണം ആക്കി തരുമെന്ന
സായ്പു അവർകളെ സദാകാലവും നാം വിശാരിച്ചുകൊണ്ടയിരിക്കുന്നു. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 24 നു എഴുതിയത 25 നു വന്നത. സപടബർ മാസം 7 നു
വന്നത.

113 C & E

122 ആമത ബബായി ഗൌർണ്ണ ബഹുമാനപ്പെട്ട ഡങ്കിൻ സായ്പു അവർകൾ
ചെറക്കൽ കൂലകത്ത രവിവർമ്മ രാജാവിന സല്ലാം. നിങ്ങൾ എഴുതി അയച്ച കത്ത
യിവിടെ വന്നു എത്തുകെയും ചെയ്തു. മെസ്തർ ഹണ്ട്ലിസായ്പും മെസ്തർ മരൈസായ്പും
പറഞ്ഞകെട്ട നൊം ഗ്രഹിക്കയും ചെയ്തു. ഇന്നവരെക്കും ചൊഴലിനബ്യാര വളെരെ
ദുഷ്ടത കാട്ടുകകൊണ്ടും കുടിയാമാർക്ക ഒപദ്രം ചെയ‌്യകൊണ്ടും നൊം മെസ്തർ ഹണ്ട്ലി
സായ്പക്ക എഴുതി അയച്ചിരിക്കുന്നു. ആയതുകൊണ്ട എന്റെ മനസ്സ നിങ്ങൾക്ക
വഴിപൊലെ ഗ്രെഹിച്ചിരിക്കുമെല്ലൊ. ഇപ്പൊൾ നിങ്ങടെ മെൾ ഉള്ള വിശ്വാസത്തിന്ന
ഞാൻ എഴുതി അയക്കുന്നു. ആയതുകൊണ്ട നിങ്ങൾ ഈ വർഷത്തിലെ നികിതി
ഉറുപ്പ്യയും പൊയ വർഷത്തിലെ നികിതിയും ഈ രണ്ടു വരുഷത്തിലെ ഉറുപ്പികയും
നിങ്ങടെ പറ്റിൽ നിപ്പായിരിക്കകൊണ്ടും ഇനി എങ്കിലും ഇക്കത്ത കണ്ടാൽ താമസിയാതെ
കുബഞ്ഞി കൊടുക്കണം. ആയതുകൊണ്ട നിങ്ങടെ മനസ്സിൽ ഉണ്ട. ചൊഴലി നമ്പ്യാര
നാടടക്കുന്നതിൽ വരണ്ടും ഉറുപ്പ്യ ഇതിലിൽകുട ഉണ്ടന്ന നിങ്ങടെ മന്നസ്സിൽ ഉണ്ട.
ആയ ഉറുപ്പ്യ നീക്കി കൊടുക്കെണ്ടും നികിതി ഉറുപ്പ്യ ഈ രണ്ടു വരുഷത്തിലെ നിൽപ്പ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/118&oldid=200470" എന്ന താളിൽനിന്ന് ശേഖരിച്ചത്