താൾ:39A8599.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 തലശ്ശേരി രേഖകൾ

തങ്ങൾക്ക ഗുണം വരുത്തുവാൻ നാം എപ്പൊഴും വിചാരിച്ചിരിക്കുന്നു എന്നു നമ്മുക്ക
ഇപ്പൊൾ മുൻബെ എഴുതിയപ്രകാരത്തിൽ ഇതുനൊടുകൂട എഴുതുവാൻ ഇത്ര
ആകുന്നത. ചൊഴലി തുക്കടിയിൽ ഇരിക്കുന്നു കുടിയാമ്മാരുടെ ഉഭയങ്ങൾ
നടക്കുന്നതിൽ നെല്ല മൂരെണ്ടതിന്ന തങ്ങളുടെ ആൾകൾ എതാൻ വിരൊധം
വരുത്തുവാൻ സമ്മതിക്കയും അരുത. അതുകൊണ്ട ഇപ്പൊളുത്തെ കാലത്തിൽ ഈ
കാരിയും വലുതായുട്ടുള്ള കാരിയം ആകുന്നത. എന്നാൽ കൊല്ലം 971 ആമതചിങ്ങമാസം
29 നു ഇങ്കിരസ്സകൊല്ലം 1796 ആമത സപടബർ മാസം 11 നു എഴുതിയത.

120 C & E

129 ആമത രാജശ്രീ കണ്ണൂര ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്തപ്പർ പീലിസായ്പു അവർകൾ സല്ലാം. തങ്ങൾ ബഹുമാന
പ്പെട്ട കമ്പഞ്ഞിലക്ക കൊടുക്കെണ്ടിയ പണത്തിന്ന ഇനി ഒരു പ്രാവിശ്യം നമുക്ക
മുട്ടുവരുത്തെണ്ടത്തിന്ന പ്രയാദക്കെടായിട്ടുള്ള ആവിശ്യം നമുക്ക വന്നതുകൊ ണ്ട നാം
വളര സങ്കടമായിരിക്കുന്നു. പ്രത്ത്യെകമായിട്ട ചുങ്കത്തിന്റെ കണക്കകൊണ്ടും
നൈലത്തിന്റെ മുതലെടുപ്പകൊണ്ടും ആക്കണക്ക ഇനി ഒരിക്കൽ ഇതിൽ വെച്ചിട്ടും ഉണ്ട.
ഈ പല നിലുവ പണങ്ങൾ ഉടനെ ബൊധിപ്പിക്കുമെന്ന നാം പരമാർത്ഥമായിട്ട
അപെക്ഷിച്ചിരിക്കുന്നു. ആയത ബഹുമാനപ്പെട്ട സർക്കാരിലെക്ക വളര പ്രസാദം
കൊടുക്കയും ചെയ‌്യും എന്ന നമ്മുടെ പ്രവൃർത്തിയാൽ ഈ ശൊദ്യങ്ങൾ എപ്പൊളും
ചൊതിക്കെണ്ടതിന്ന ദുഖമായിട്ടുള്ള അവസ്ഥ നിന്ന നമുക്ക മാറ്റം വരുത്തിപ്പിക്കയും
ചെയ‌്യം. എന്നാൽ 971 ആമത ചിങ്ങമാസം 29 നു 1796 ആമത സപടബർ മാസം 11 നു
എഴുതിയ കത്ത.

121 C & E

130 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ചുകെട്ടു വർത്തമാനങ്ങൾ മനസ്സിൽ ആകയും ചെയ്തു. സായ്പു അവർകൾ
എഴുതി അയച്ച കാരിയം അതിൽവണ്ണംതന്നെ ആക്കിയിരിക്കുന്നു. വലിതമായിട്ട ബുദ്ധി
ഉള്ള ആൾകൾ വിചാരിക്കുന്ന കാരിയങ്ങൾ അതിന്റെ അവസ്ഥ പൊലെ തന്നെ
വരുമെന്നു തന്നെയാകുന്നു നാം നിശ്ചയിച്ചിരിക്കുന്നത. എല്ലായിപ്പഴും സായ്പ
അവർകളെ മനസ്സ നമ്മൊടെ വഴിപൊലെ ഉണ്ടായിരിക്കണം എന്ന നാം അപെക്ഷിച്ച
കൊണ്ട ഇരിക്കുന്നു. എന്നാൽ 971 ആമത ചിങ്ങമാസം 30 നു എഴുതി 972 മത കന്നിമാസം
1 നു സപടബർ മാസം 14 നു വന്നത.

122 C & E

131 ആമത ആദിരാജാബിബി മെസ്തർ കവർ സായ്പുന സല്ലാം. കൊടുത്തുവിട്ട
കത്തും വായിച്ചവസ്ഥയും അറിഞ്ഞു. മനീക്ക അവിട നിക്കുംബൈാൾ 968 ആമതിൽ
നമുക്ക രണ്ടു തറയിൽ ഉള്ള വഹകൾക്ക അവൻ തനിക്ക ബൊധിച്ചപൊലെ വകച്ചൽ
എഴുതി ഇങ്ങു അറിയിച്ചതിന്റെശെഷം കുടിയാമ്മാരെ വിളിച്ച അന്ന്യഷിച്ച
നൊക്കുംബൊൾ ആ ചാർത്തിൽ പെരുത്ത എറയും കുറയും കണ്ടാറെ അപ്രകാരം ഇങ്ങ
മൊതലാകയില്ലാ എന്ന വെച്ച മെസ്തർ ഹണ്ട്ലി സായുപ്പും നിങ്ങളും ഇവിടെ വന്നാറെ
അചാർത്തിൽ ഉള്ള എറക്കുറവുകൊണ്ടും ഇങ്ങനെ ചാർത്തിയാൽ ഞങ്ങൾ എങ്ങിനെ
എടുത്തു ബൊധിപ്പിക്കെണ്ടു എന്നുള്ള സങ്കടങ്ങൾ കെൾപ്പിച്ചാറെ കച്ചെരിയിലെ
എഴുത്തുകാരൻ രാമയ‌്യനയും ഇങ്ങെ ആളയുംകൂട്ടി അയച്ച അവിടെ അന്ന കണ്ടപ്രറകാരം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/122&oldid=200481" എന്ന താളിൽനിന്ന് ശേഖരിച്ചത്