താൾ:39A8599.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 103

210 F & G

397 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ എടച്ചെരി ഒത്തൻകുട്ടി മാപ്പിളക്ക എഴുതി അനുപ്പിന കാർയ്യം.
എന്നാൽ ഇക്കൽപ്പന കത്ത കണ്ട ഉടനെതന്നെ ഈ കച്ചെരിയിലെക്ക വരികയും വെണം.
അപ്രകാരം ചെയ്യാഞ്ഞാൽ നിന്റെ വീടും വസ്തുവഹന്മൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി
യുടെ മുദ്രയിടുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7നു ഇങ്ക്ലീശ
കൊല്ലം 1797 ആമത പിപ്രവരി മാസം 15നു എടച്ചെരി നിന്നും എഴുതിയത.

211 F & G

398 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കയിത്താൻ കുവെലിക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. പാറവത്യക്കാരനെ മുട്ടിച്ച 5 ദിവസത്തിൽ അകത്ത 500 ഉറുപ്പിക
നമ്മുടെ കച്ചെരിയിൽ കൊടുത്തയക്കാഞ്ഞാൽ ശിക്ഷിപ്പാൻ കുറ്റിപ്പുറത്തക്ക
കൂട്ടിക്കൊണ്ടുവരുവാൻ തക്കവണ്ണം നാം കൽപ്പിക്കയും ചെയ്യും എന്നുള്ളപ്രകാരം
അവനൊടു പറകയും ഇക്കത്ത കാണിപ്പിക്കയും വെണം. എന്നാൽ കൊല്ലം 972 മത
കുമ്പം 8നു പിപ്രവരി 16 നു കുറ്റിപ്പുറത്തന്നും എഴുതിയത.

212 F & G

399 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ അയ്യാരകത്ത സൂപ്പി
എഴുതിയ അർജി. സായ്പവർകളെ കൽപന വന്നല്ലൊ. ഇവിട വണ്ണത്തിൽ ഒരു വീട
എടുക്കെണ്ടതിന്നു കൊപ്പുകൾ തെയ്യാറാക്കി വെപ്പാനെല്ലൊ സായ്പവർകളെ കൽപ്പന
വന്നതാകുന്നത. അതുകൊണ്ട കൽപ്പന കണ്ട ഉടനെതന്നെ ഒലക്കും കഴിങ്ങിനും
വെണ്ടുന്ന കൊപ്പുകളിന ഒക്കയും പറഞ്ഞയച്ചിട്ടും ഉണ്ട. കൊപ്പുകൾ ഒക്കയും കൊറെ
ദൂരത്തിന്ന വരണം. അതിന നാലുദിവസത്തെ താമസം വെണം. അതുകൊണ്ട
നാലുനാളകത്ത കൊപ്പുകൾ ഒക്കയും വരുത്തി ഇവിട വെക്കുന്നതും ഉണ്ട. ശെഷം
വടകര പാറവത്യക്കാരന വിളിച്ചിട്ട കണക്ക ഒക്ക മുമ്പെ അങ്ങ കൊടുത്തയച്ചിരിക്കുന്നു
എന്നത്രെ അവര പറഞ്ഞത. ശെഷം മുട്ടുങ്കൽ പാറവത്യക്കാരന്റെ അരിയത്ത അയച്ചിട്ട
അവര കണ്ടതും ഇല്ല. കുറ്റികളിൽ ഉറുപ്പിക പിരിപ്പാൻ പൊയി എന്നത്രെ അയച്ച ആള
വന്നു പറഞ്ഞത. കൊല്ലം 972 ആമത കുംഭമാസം 8 നു എഴുതിയത. 8 നു പിപ്രവരി മാസം
16 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

213 F & G

400 ആമത രാജമാന്ന്യ രാജശ്രീ ഗൊവിന്തപ്രഭു അവർകൾക്ക വടകര പാറവത്യം
അപ്പാവയ്യൻ നമസ്കാരം. മഹാരാജശ്രീ ബഹുമാനപ്പെട്ട സാഹെബ അവർകളെ
സന്നിധാനത്തിങ്കലെക്ക കെൾപ്പിക്കെണ്ടും അവസ്ഥ. കൽപ്പനപ്രകാരം ശിപ്പായി
ശെക്കിബ്രാൻ പക്കൽ കൽപ്പിച്ച കൊടുത്തയച്ച കത്ത ഇവിട എന്റെ പക്കൽ
കൊണ്ടതരികയും ചെയ്തു. അക്കത്തിൽ 25 കുടിയാന്മുഖ്യസ്ഥന്മാരുടെ കണക്ക
വിവരമായിട്ട എഴുതി കൊടുത്തയക്കെണമെന്നല്ലൊ കൽപ്പിച്ചവന്ന കത്തിൽ ആകുന്നത.
ആയതു കൊണ്ട ഈ മാസം 3 നുതന്നെ മുക്കിയസ്തന്മാരുടെ കണക്ക എഴുതി
കുറ്റിപ്പുറത്തതന്നെ കൊടുത്തയച്ചിട്ടും ഉണ്ട. ശെഷയ്യൻ അവിട അറീപ്പാൻ സങ്ങതിയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/163&oldid=200548" എന്ന താളിൽനിന്ന് ശേഖരിച്ചത്