താൾ:39A8599.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 15

ആയിട്ട അവർ ആരും യിന്നെവരക്കും വന്നതുമില്ലാ. ആ ദിക്കിൽ ഉള്ള കുടിയാമ്മാര
നികിതിപണവും വളര തരുവാൻ ഉള്ളവർ വാരാതെ നികിതിപണം 69 ആമതിലെ
ശിഷ്ടവും 70 ആമതിലെ ശിഷ്ടവും 70 ആമതിലെ നിലുവയും 71 ആമതിലെ നികിതിയും
തരാതെയിരുന്നാൽ സരക്കാരിൽ ബൊധിപ്പിക്കെണ്ടും നിലുവ ഉള്ള ഉറുപ്പ്യകക്കും
മുമ്പെ സരക്കാരിൽ കൊടുപ്പാൻ കടം വാങ്ങിയടത്ത കൊടുപ്പാൻ താമസിച്ചെ പൊകയും
ചെയ‌്യാ. അതകൊണ്ട നമക്ക മുട്ടു ഉണ്ടായി വരുമല്ലൊ എന്നത്രെ സാഹെബ അവർകൾക്ക
നമ്മുടെ സുഖകഷ്ടങ്ങൾ എഴുതിയിരിക്കുന്നു. നമുക്ക യെല്ലാ കാര്യത്തിനും സാഹെബ
അവർകളെ കടാക്ഷം അല്ലാതെ വെറെ വിശാരിച്ചിട്ടും ഇല്ലാ. സാഹെബ അവർകൾ
ധൈയ‌്യം തന്നത പ്രമാണിച്ചു നാം കടം വാങ്ങിയിരിക്കുന്നു. നമ്മുടെ ഭാരവും തീർന്ന
സർക്കാരിൽ നല്ലവര എന്നു കെൾക്കെണമെങ്കിൽ സാഹെബു അവർകളെ കടാക്ഷം
തന്നെ വെണ്ടിയിരിക്കുന്നു. വിശെഷിച്ച സാഹെമ്പു അവർകളെ ക്ഷെമസന്തൊഷം
സമാചാരത്തിനു ഇവിട വെണ്ടുന്ന കാരിയത്തിനും എഴുതിവരികയും വെണം. കൊല്ലം
971 ആമത മിഥുനമാസം 21 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായി മാസം 5 നു
എഴുത്ത.7

35 C& D

41 ആമത രാജശ്രി കുറുമ്പ്രനാട്ടരാജ അവർകൾക്ക രാജശ്രി വടക്കെ അധികാരി
തലച്ചെരി തുക്കടി കൃസ്തപ്പർ പിലിസായ്പു അവർകൾ സല്ലാം. തങ്ങൾ കൊടുത്തയച്ച
കത്ത ഇപ്പൊൾ നാം ഇരിക്കുന്നടത്തെക്ക എത്തുകയും ചെയ്തു. അപ്രകാരം ഉള്ള
വർത്തമാനം കർണ്ണർഡൊ സായ്പു അവർകളു ഇവിടെക്ക എഴുതി അയച്ചിരിക്കുന്നു
അതു കെട്ടടത്ത നമുക്ക വളര സന്തൊഷമായി വരികയും ചെയ്തു. ചന്തുവിനെ തങ്ങൾ
ഇരിക്കുന്നെടത്തെക്ക വരുവാൻ തമസിയാതെകണ്ട പറഞ്ഞയക്കയുംചെയ്തു. ശെഷം
ഈ തലൂക്കിൽ ഉള്ളനത്തിന്റെ കാര്യങ്ങൾ ഒക്കയും വെഗെന തങ്ങളെ ഒന്നിച്ച
തിർപ്പിക്കെണ്ടതിന നാം അഗ്രഹിച്ചിരിക്കുന്നു. ഇതിനടയിൽ തങ്ങളുടെ സുഖസന്തൊഷം
നല്ലവണ്ണം ഇരിക്കണമെന്നു നമുക്ക അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
മിഥുനമാസം 26 നു ഇങ്കരിസ്സ കൊല്ലം 1796 അമ ജൂലായിമാസം 6 നു എഴുതിയത.

36 C& D

42 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ
കൃസ്തപ്പർ പിലിസായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാനായിട്ട
ഇരുവയിനാട്ട നമ്പ്യന്മാര എഴുതിയ അരജി. ഞങ്ങൾ രണ്ടാ ഗഡുവിന്റെ ഉറുപ്പ്യ
ബൊധിപ്പിക്കായ്കകൊണ്ടല്ലൊ കത്ത എഴുതി അയച്ചത. ആ ഉറുപ്പ്യ ഞാങ്ങൾ താമസി
യാതെ പണ്ടാരത്തിൽ ബൊധിക്കയും ആം. ഇപ്പൊൾ ചുണ്ടങ്ങാപൊയിൽ കുഞ്ഞി
പ്പൊക്കറ പണ്ടാരപെക്ക നരങ്ങൊളി നമ്പ്യാര ജമ്മം അല്ലാതെകണ്ടുള്ള വക എഴുവത
വരക്ക ഞങ്ങൾ നികിതി എടുത്തൊണ്ടപൊന്നു. കണ്ടത്തിമ്മലും പറമ്പത്തു ഇപ്പൊൾ
നികിതി തരണമെന്നു മുട്ടിച്ചി കുഞ്ഞിപ്പൊക്കറ വാങ്ങുകയും ചെയ്യുന്നു. ഇപ്രകാരം
ചെയ്താണ്ടാൽ ഞങ്ങൾ പണ്ടാരത്തിൽ എഴുതിതന്നപ്രകാരമുള്ള ഉറുപ്പ്യ ബൊധി
പ്പിച്ചൊളുവാൻ തങ്കടമെല്ലൊ അകുന്നു. മഹാരാജശ്രി സായ്പു അവർകളെ കൃപ
ഉണ്ടായിട്ട നരങ്ങൊളി നമ്പ്യാരെ ജമ്മം അല്ലാതെ കണ്ടുള്ളെവകയിമ്മന്നു നികിതി
എടുക്കരുതെന്ന കുഞ്ഞിപൊക്കറക്ക കല്പന കൊടുത്തവെങ്കിൽ നന്നായിരുന്നു.
എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 30 നു എഴുതിയ ഓലയെ കർക്കടകമാസം
2നു വന്നത. ഇങ്കരിസ്സകൊല്ലം 1796 ആമത ജൂലായി മാസം 14 നു വന്നത.

7. അടുത്ത കത്ത് പ.രേ. ക 7

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/75&oldid=200371" എന്ന താളിൽനിന്ന് ശേഖരിച്ചത്