താൾ:39A8599.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 തലശ്ശേരി രേഖകൾ

37 C& D

43 ആമതി ചെരാപുരത്ത ഹൊമ്പിളിലും പറമ്പിലെ ഹൊമ്പിളിലും കൊടനൂരെ ഹൊ
ബിളിലും എടച്ചെരി ഹൊവളിലും ഉള്ള മൂവ്വായിരം നായരും അവലെ ദെശാറയിൽ
പെട്ട കുടിയാമ്മാരും കുടീ ശ്രീമതു രാജശ്രീ മെസ്തർ വാർദ്ധൾ സായിപ അവർകളെ
സന്ന്യധാനങ്ങൾക്ക എഴുതിയത. തങ്ങൾ വടകര കച്ചെരിയിൽ വരുവാനല്ലൊ എഴുതിയത
ആകുന്നു. സായ്പു അവർകളെ സന്നിധാനിയിൽ വന്നു ഞങ്ങൾക്ക അനെകം ചെലെ
സങ്ങടങ്ങൾ ധരിപ്പിച്ചൊളുവാൻ ഉണ്ടായിരിന്നു. ചുരിക്കം ചെലരെ വന്ന കണ്ടെ ആളകള
പാറവിൽ ആക്കി എന്നുള്ള വർത്തമാനം ഞങ്ങൾ കെട്ട. അതുകൊണ്ട ഞങ്ങൾ ഭയപ്പെട്ട
ആത്രെ ഇത്രനാളും വരുവാൻ താമസിച്ചത. മുമ്പിൽ സായ്പു അവരകളെ കല്പനക്കി
തങ്ങൾക്ക എഴുതി കൊടുത്തുട്ടതിൽ തമ്പുരാന്റെ കല്പനക്ക നികിതി കൊടുത്ത
കണക്ക 70 ആമതിലെ കണക്കും തമ്പുരാൻ വാങ്ങിയെ പണത്തിന്റെ പുക്കവാറും
കൊണ്ടുവരുവാനല്ലൊ സായ്പു അവർകൾ എഴുതി അയച്ചത. 966 ആമത മുതൽ
തെടങ്ങി 970 ആമതിലൊളവും കുമ്പഞ്ഞി കൽപ്പന തന്നെ എല്ലൊ തമ്പുരാൻ ഞങ്ങളൊടു
വാങ്ങിയതും ഞങ്ങൾ കൊടുത്തതും. വടകര കച്ചെരിയിൽ വന്നു കാരിയം പറവാനും
കണക്കു കാമനും ഞാങ്ങക്ക തമ്പുരാന്റെ കല്പന എത്തിയതുംമില്ല. എനി സായ്പി
അവർകൾ എതുപ്രകാരം കല്പിക്കുന്നു എന്നു വെച്ചാൽ ആപ്പ്രകാരം ഞാങ്ങൾ കെട്ടു
നടന്ന കൊള്ളുകയും ചെയ‌്യാം. നികിതിയുടെ കാർയ‌്യം മൊളകവള്ളി കാലന്തൊറും
കണ്ട ചാർത്തി എടുപ്പിക്ക അത്രെ ആകുന്നു. 970 ആമതിൽ മൊളകു ഇല്ലായ്കകൊണ്ട
നൊക്കി കണ്ടു ചാർത്തിട്ടും ഇല്ലാ. ആ കൊല്ലത്തിലെ മൊളകുവള്ളിക്കി മുമ്മൂന്ന പണം
തരെണം എന്ന വെച്ചു. നെല്ല നികിതിക്ക പണം കണ്ട ആകക്കൂടീ പത്തിന ഒന്നു കയത്തി
കണ്ടും തരണമെന്നു വെച്ചു ചെന്നു കണ്ടെ അവര പാറവിൽ വെച്ചു കണക്കൊല
എഴുതിച്ചെ വങ്ങുകയും ചെയ്തു. യിപ്പ്രകരം കൊടുത്തൊളുവാൻ ഞങ്ങൾക്ക മൊതൽ
ഇല്ലായ്കകൊണ്ടത്രെ ഇത്രനാളും ഞങ്ങൾ കൊടുക്കാണ്ട ഇരിന്നത. നികിതി പത്തിന
ആറ കണ്ടതരെണ്ടുമെന്നു മൊളകു അതഅത കൊല്ലത്തിൽ കണ്ട ചാർത്തിയതിൽ
പാതി കണ്ട തരെയണ്ടുമെന്നു പരമ്മൻ സായ്പു അവർകൾ തമ്പുരാനൊടും
കുടികളൊടും മയികയിൽന്ന കല്പിച്ചത ഇപ്പ്രകാരം കൊമ്പഞ്ഞി കല്പനപൊലെ വാങ്ങി
എങ്കിൽ ഞങ്ങക്ക സങ്കടവും ഇല്ലാ. എനി സായ്പു അവർകളെ കൃപാകടാക്ഷംകൊണ്ട
ഞങ്ങളെയും ഞങ്ങളെ കുഞ്ഞിനയും കുട്ടിയിനയും ഈ രാജ്യത്ത തന്നെയിരിത്തി
രക്ഷിച്ചുകൊള്ളുകയും വെണും. ശെഷം ഞങ്ങളെ സങ്ങടപ്രകാരങ്ങൾ ഒക്കയും
സല്ലിയമുപ്പൻ അവിട പറെകയും ചെയ്യും. കൊല്ലം 971 ആമത മിഥുനമാസം 29 നു അഞ്ചു
നായിക പകലെ എഴുതിയത. കർക്കടകമാസം 2 നു ഇങ്കിരസ്സ കൊല്ലം 1796 ആമത
ജൂലായിമാസം 14 നു എഴുതിയത.

38 C& D

44 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ പിലി സായ്പു
അവർകൾ ഇരുവായിനാട്ട നമ്പ്യാന്മാരക്ക എഴുതി അനുപ്പിന കാർയ‌്യം. എഴുതി അയച്ച
കത്ത എത്തി. അവസ്ഥയും അറിഞ്ഞു. രാണ്ടാഗഡുവിന്റെ പണം ബൊധിപ്പി
ക്കായ്കകൊണ്ട നമുക്ക വളര വിഷാദമായിരിക്കുന്നു. നിങ്ങൾ കുഞ്ഞിപ്പൊകറകൊണ്ട
പറയുന്ന സംസാരം പണത്തിന്ന തമസം വരുത്തുവാനായിട്ടത്രെ ആകുന്നത. അതു
കൊണ്ട ഈ വർത്തമാനം നെരായിട്ടുള്ളത എങ്കിൽ നാം തലച്ചെരിയിൽ പാത്തിരിന്ന
സമയത്ത തന്നെ ബൊധിപ്പിപ്പാൻ വെണ്ടിയിരുന്നു. ഇപ്പൊൾ നിങ്ങൾക്ക അറിവാനായിട്ട
ഇനി ഒരു ഒഴി പറയാൻ സമ്മതിക്കയും ഇല്ല. എന്നാൽ നിങ്ങൾ കൊടുപ്പാൻ ഉള്ള പണം
തമസിയാതെ ബൊധിപ്പിക്കയും വെണം. അയത ബൊധിപ്പിക്കാതെ ഇരിക്കും എങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/76&oldid=200373" എന്ന താളിൽനിന്ന് ശേഖരിച്ചത്