താൾ:39A8599.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 തലശ്ശേരി രേഖകൾ

എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 14 നു കാലത്ത
എട്ടുമണിക്ക എഴുതിയെ ഓല 14 നു മാർച്ചി 24 നു വന്നത.

286 G & H

469 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക തലശ്ശെരി ദിവാൻ കച്ചെരി പെഷക്കാര രാമരായൻ എഴുതിയെ
അർജി. കല്പനപ്രകാരം 13 നു രാത്രിയിൽ പത്തുമണിക്ക നമ്പ്യാര ഉള്ളെടത്ത വന്ന
എത്തുകയും ചെയ്തു. സായ്പി അവർകൾ ഉള്ളെടത്ത നമ്പിയാര വരെണമെന്ന
പറഞ്ഞെടത്ത ഇനിക്ക അതിസാരത്തിന്റെ ദീനം വർദ്ധീച്ചിരിക്കുംന്നു എല്ലൊ. അതു
കൊണ്ട ദിനം കൊറിഞ്ഞൊന്ന ഭെദം വന്നാൽ പൊറപ്പെടാമെല്ലൊ എന്ന പറഞ്ഞി
രിക്കുന്നു. ഈ വർത്തമാനംങ്ങൾ ഒക്കയും സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിയിരിക്കുംന്നു.
എന്നാൽ ഞാൻ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം
കല്പിച്ച എഴുതിവരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 14 നു
എഴുതിയ അർജി മീനം 14 നു മാർച്ചി 24 നു വന്നത.

287 G & H

470 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾ ചൊഴലി കെളപ്പൻ നമ്പിയാർക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ തന്റെ അടുക്ക കല്പിച്ച അയച്ചിരുന്നെ രാമരായര
ഇവിടെ വന്ന താൻ ദിനമായിരിക്കുംന്നു എന്ന പറഞ്ഞതുകൊണ്ട നമുക്ക വളരെ
സങ്കടമായിരിക്കുന്നു. മുന്ന തറക്കാര ചെലര അന്ന്യായംവെച്ചതിൽ വിസ്തരിക്കുംമ്പൊൾ
താൻ ഇവിടെ വെണ്ടിയിരിക്കുംന്നതുകൊണ്ട ഇക്കാർയ‌്യാം വിചാരിക്കെണ്ടുംന്നതിന്ന
താൻ ഇവിടെക്ക വരുവൊളം താമസിക്കയും ചെയ്യും. അതുകൊണ്ട താൻ ഈ
അവസ്ഥയിൽ എതാൻ വർത്തമാനം നമുക്ക കൊടുക്കയും വെണം. ശെഷം തന്റെ
ദീനം കൊറെച്ച മാറിയിരിക്കുംന്നു എന്നും ഇപ്പൊൾ ഇങ്ങൊട്ട വരുവാൻ കഴിയും എന്നും
നാം വിശ്വ സിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം 15 നു ഇങ്കിരെശ
കൊല്ലം 1797 ആമത മാർച്ചിമാസം 25 നു ചെറക്കൽനിന്നും എഴുതിയത.

288 G & H

471 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾ കുത്തിയാട്ടുര കൊമനും കൊമറുവിനും
ഉതയനനുംകൂടി എഴുതിയത. എന്നാൽ താൻ യിരിക്കുംന്ന തറകളിൽ നിന്ന ചിലര
അന്ന്യായം പറവാൻ ഇവിടെ വന്നിരിക്കുംന്നതുകൊണ്ട ഈ അന്ന്യായത്തിന്റെ
വിവരംങ്ങൾ ബൊധിപ്പിക്കെണ്ടതിന്ന താൻ തന്നെ ഇങ്ങൊട്ടവരികവെണ്ടിയിരിക്കുംന്നു.
ശെഷം തന്നെ കൊമൻ നമുക്ക ആവിശ്യമാകുംന്നതുകൊണ്ട ഈ കത്ത
എഴുതിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം 15 നു ഇങ്കിരെശകൊല്ലം
1797 ആമത മാർച്ചിമാസം 25 നു ചെറക്കൽ നിന്നും എഴുതിയത.

289 G & H

472 ആമത വടക്കെ അധികാരി പീലി സായ്പു അവർകൾക്ക ചെറക്കൽ വീരവർമ്മ
രാജാവ അവർകൾ എഴുതിയ അർജി. കമീശനർസായ്പുമാര അവർകളെ കത്തുംകൊണ്ട
ശാമിനാഥൻ ഇവിടെ വന്നു. അതിൽ എഴുതിയിരിക്കുംന്നെ കാരിയം ഒരുകാരിയംകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/192&oldid=200590" എന്ന താളിൽനിന്ന് ശേഖരിച്ചത്