താൾ:39A8599.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 131

കാലത്തെ പൊകാമെന്ന പറഞ്ഞാറെ നമ്പ്യാര പറഞ്ഞെല്ലാ നമുക്ക ഇന്ന കാലത്ത
ഇനിക്ക അതിസാരത്തിന്റെ ദീനം തുടങ്ങിയിരിക്കുംന്നു. അതുകൊണ്ട ഇനിക്ക വരു
വാൻ കഴിക ഇല്ല എന്നും അസാരം ദീനം ഭെദംവന്നാൽ പൊകാമെന്നത്രെ പറഞ്ഞി
രിക്കുന്നു. ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കലക്ക അറിവാൻ എഴുതി
യിരിക്കുംന്നു. എന്നാൽ ഞാങ്ങൾ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം കല്പിച്ച
എഴുതി വരുമാറാകവെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മീനമാസം
പതിമ്മുന്നാംന്തിയ്യതി എഴുതിയ അർജി പതിമുന്നാംന്തിയ്യതി മാർച്ചി 23 നു വന്നത.
ഉടനെ പെർപ്പാക്കി അയച്ചത.

283 G & H

466 ആമത അച്ചുക്കണക്കപ്പിള്ള അച്ചൻ അറിയെണ്ടും അവസ്ഥ ചന്തു എഴുത്ത
കൊടുത്തയച്ച ഓല വായിച്ച വർത്തമാനവും അറിഞ്ഞു. തെക്കുംങ്കരക്കാര എല്ലാവെരും
ഇന്നുല വെളുത്തരയാക്കിൽ കൂടിയിരിക്കുംന്നു. അവിടുന്ന ചുഴലി ഭഗവതിയുടെ
തിരുവുള്ളം ശെഷിപ്പെട്ട ഇന്നെക്ക കടംമ്പെരി മതിലകത്തെക്ക ആകുംന്നു കുറിച്ചത.
ഇന്ന ഈ നാട്ടുകാരും കൊമറും കൊമനും അവിടെ പൊകുംന്നു എന്നും കെട്ടു. കെളപ്പൻ
നമ്പ്യാരുടെ മകൻ ഇന്ന സായ്പു അവർകളെ കാമാൻ വളപട്ടത്ത വരുംന്നു എന്നും
ആയതിന അവരെ ആള കൊമറെയും കൊമന്റെയും കൂടപ്പറഞ്ഞ അയച്ചു. അവരും ഈ
നാട്ടുകാര നാലട്ട ആളും കെളപ്പൻ നമ്പ്യാരെ മൊന്റെകൂട പൊവാൻന്തക്കവണ്ണം
ഇവിടെനിന്നും പൊയിരിക്കുന്നു. ഇനിയും ഇവിടെ ഉണ്ടാകുംന്നെ വർത്തമാനത്തിന്ന
കൂടകൂട എഴുതി അയക്കയുംചെയ്യാം. എന്നാൽ മീനമാസം 13നു എഴുത്ത 13 നു മാർച്ചി
23 നു വന്നത. 14 നു മാർച്ചി 24 നു പെർപ്പാക്കി.

284 G & H

467 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയെസ്സ കുബഞ്ഞി കല്പനക്ക വടക്കെ മുഖം
തലശ്ശെരി തുക്കിടിയിൽ സകല കാര്യത്തിനും അധികാരി ആയി വന്നിരിക്കുന്നെ
മഹാരാജശ്രീ പീലി സാഹെബ അവർകൾക്ക കുത്താട്ടിൽ നായര സല്ലാം. കല്പിച്ച
കൊടുത്തയച്ച ബുദ്ധി ഉത്തരം വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്യു.
വൈയ്യൊർമ്മലെക്കാരിയത്തിന്ന ഇപ്പൊൾ രാജശ്രീ കബാഡ സാഹെബര അവർകളെ
കല്പിച്ച അയച്ചുവെന്നല്ലൊ എഴുതിയ ബുദ്ധി ഉത്തരത്തിൽ ആകുന്നു. അതുകൊണ്ട
എല്ലാക്കാരിയവും സാഹെബര അവർകൾ കല്പിച്ചപ്രകാരം കെട്ട നടക്കയും ആം.
കുത്താളി ഹൊബളിയിൽ നികുതിക്ക മൊതല പൊരാത്തെ സങ്കടം പല പ്രാവിശ്യവും
എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. സകല കാരിയത്തിന്നും കൃപകടാക്ഷം ഉണ്ടായിരിക്കയും
വെണമെല്ലൊ. എന്നാൽ കൊല്ലം 972 മീനമാസം 8 നു നാൽ എഴുതിയ ഓല മീനം 14 നു
മാർച്ചി 24 നു വന്നത.

285 G&H

468 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട്ട കാനംങ്കൊവി ബാബുരാവ ശാമരാവ കൂടി
എഴുതിയ അർജി. ഇപ്പൊൾ ഇവിടുത്തെ വർത്തമാനം കെളപ്പൻ നമ്പ്യാർക്ക
അതിസാരത്തിന്റെ ദീനം ഒട്ടും ഭെദം ആയിട്ട ഇല്ല എന്നും ഒന്ന വർദ്ധിച്ച കാണുന്നു.
ദീനം കൊറെ ഭെദം വന്നാൽ സായ്പി അവർകൾ യിരിക്കുംന്നെടത്ത പൊവാമെന്നും
നമ്പ്യാര പറയുംന്നു. ഈ വർത്തമാനംങ്ങൾ ഒക്കയും സന്നിധാനത്തിങ്കലെക്ക അറിവാൻ
എഴുതിയിരിക്കുംന്നു. എന്നാൽ ഞാങ്ങൾ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/191&oldid=200589" എന്ന താളിൽനിന്ന് ശേഖരിച്ചത്