താൾ:39A8599.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 തലശ്ശേരി രേഖകൾ

കല്പിച്ചപ്രകാരം രാജ്യത്തെ വർത്തമാനം അന്ന്വെഷിക്കുംമ്പൊൾ ചൊഴലികെ
ളപ്പനമ്പ്യാര നാലു ഭാഗത്ത നെലക്കൂറ ഒറപ്പിച്ച പാർക്കുംന്നു എന്നും ആ ദെശത്തിൽ
ഉള്ള കൃഷികൾ നടത്തിക്കരുത എന്നും പറഞ്ഞ വിരൊധിച്ചിരിക്കുംന്നു എന്നും ഇവിടെ
ചിലര പറഞ്ഞു. അതുകൊണ്ട ഇനിക്ക ഈ വർത്തമാനം സുക്ഷമാകുന്നു എന്ന മനസ്സിൽ
ആയിട്ടും ഇല്ല. അതുകൊണ്ട എന്റെ ഒന്നിച്ചിരിക്കുംന്നെ കുട്ടിപ്പട്ടരെ ആരും അറിയാ
തെകണ്ട രാജ്യത്തെ വർത്തമാനവും നെലക്കൂറ ഒറപ്പിച്ചിരിക്കുംന്നെ വർത്തമാനവും
നെരൊനെരുകെടൊ എന്ന നൊക്കിക്കൊണ്ട വരുവാൻന്തക്കവണ്ണം അയച്ചാറെ കണ്ട
കൈയിദെശത്തെ കുത്തിയാട്ടൂര കൊമരും കെളപ്പ നമ്പ്യാരെ ആളും കൂടി 16 കുറ്റിവെടി
ക്കാരും അവിടെ പാർക്കുംന്നു. പഴച്ചി ദെശത്തെ കുത്തിആട്ടുര കൊമനും നമ്പിയാരെ
ആളുംകൂടി നൂറ കുറ്റിവെടിക്കാരും അവിടെ പാർക്കുംന്നു. ഇതകൂടാതെ ഈ ദെശത്തെ
20 കുറ്റിവെടിക്കാരും ദാരൊത്തെ ഉതയെനൻ എന്ന പറയുംന്നവനും പാർക്കുംന്നു.
ഇങ്ങിനെ മുന്നഭാഗത്ത മാത്രം ആളുകൾ നിക്കുംന്നു. അരിമ്പറെയിൻ മുൻമ്പെ മാരായൻ
ചീരാൻ എന്ന പറയുന്നവൻ 20 കുറ്റിവെടിക്കാരും വന്ന പാർത്തിരിക്കുംന്നു. അവൻ
അങ്ങൊട്ടതന്നെ പൊകയും ചെയ്തു. ഈ രണ്ട ദെശത്തിൽ രണ്ടുവീട്ടിൽ ആളുകൾ ആരും
ഇല്ലാ. ഇവര എന്തിന പൊയി എന്ന മറ്റുള്ള കുടിയാൻമ്മാരൊടു ചൊദിച്ചാറെ അവർക്ക
നികുതികൊടുത്തകൊണ്ടുപൊരുവാൻ വളരെ സങ്കടമായിരിക്കുംന്നു. എന്നും അവരെ
സങ്കടം പ്രവൃർത്തിക്കാരനൊടു പറഞ്ഞാൽ എടുക്കുംന്നതും ഇല്ലാ രാജാവ അവർകളും
വിചാരിക്കുംന്നതും ഇല്ലാ. അതുകൊണ്ട കുടി ഒഴിച്ച പൊയാൽ കുബഞ്ഞിയിൽ നിന്ന
എങ്കിലും വിചാരിക്കുമെല്ലൊ എന്നത്രെ പൊകുംന്നു എന്നും ആത്തറയിൽ ഉള്ള
കുടിയാൻമ്മാര പറഞ്ഞു. ശെഷം ഉള്ളെ കുടിയാൻമ്മാര അവരവരുടെ പണിയും കൃഷിയും
നൊക്കിക്കൊണ്ടിരിക്കുംന്നു. രാജാവ അവർകളുടെ ആളുകൾ കുത്തിയാട്ടൂരത്തറയിൽ
നൂറ കുറ്റിവെടിക്കാരും ഒരു എജമാനനും കെരളം തറയിൽ നൂറു കുറ്റിവെടിക്കാരും ഒരു
എജമാനനും മുൻമ്പെ പ്രവൃർത്തിക്കാരൻ പാർത്തിരുംന്ന ദൈയിരൊത്തെ വീട്ടിൽ
പാർക്കുംന്നു. ഈ ദൈയിരൊത്തെ വീട്ടിന്റെ കുന്നുംമ്മിൽ 20 കുറ്റിവെടിക്കാരും ഒരു
എജമാനനും ഇങ്ങനെ മുന്ന ഭാഗത്തായിട്ട രാജാവ അവർകളെ ആളെ നില്പിച്ചി
രിക്കുംന്നു. തെക്കുംങ്കരെ പ്രവൃത്തിക്കാരൻ ആനപ്പെള്ളി കുഞ്ഞാനെ പണിയിൽനിന്ന
നീക്കി അവനെ പാറാവിൽ ആക്കി. അവന്റെ പകരം വെറെ ഒരുത്തന്നെ മുഖറൂറ ചെയ്തു
കല്പിച്ച അയച്ചിരിക്കുന്നു. കല്പിച്ച അയച്ചെ പ്രവൃത്തിക്കാരൻ ചെതക്കുറങ്കരെയിൽ
ഉള്ള കുടിയാൻമ്മാർക്ക എല്ലാവർക്കും വെളത്ത മതിലകത്ത വരുവാൻന്തക്കവണ്ണം
പറഞ്ഞയച്ചിരിക്കുംന്നു. അവര എല്ലാവരും മതിലകത്ത എത്തിയിരിക്കുംന്നു. ഇവിടുത്തെ
വർത്തമാനം ഇപ്രകാരം ആകുന്നു. ഈ വർത്തമാനം ഒക്കയും സന്നിധാനത്തിങ്കലക്ക
അറിവാൻ എഴുതിയിരിക്കുന്നു. ഇനിയും വല്ലതും വർത്തമാനം കെട്ടാൽ ഉടനെ
സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുന്നതും ഉണ്ട. എന്നാൽ ഞാൻ നടക്കെണ്ടും
കാര്യത്തിന്ന ബുദ്ധി ഉത്തരം കല്പിച്ച എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം
972 ആമത മീനമാസം 10നു എഴുതിയത പത്താംന്തിയ്യതിമാർച്ചിമാസം ഇരിവതാംന്തിയ്യതി
വന്നത. പന്തറണ്ടാംന്തിയ്യതി ഇരിവത്തിരണ്ടാംന്തിയ്യതി പെർപ്പാക്കി അയച്ചത.

282 G & H

465 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്കൽ കൊലത്തനാട കാനംകൊവി ബാബുരാവ ശാർമരാവ കൂടി
എഴുതിയ അർജി. കല്പനപ്രകാരം 12 നു അസ്തമെക്കുംമ്പൊൾ കൊട്ടക്കുംന്നുംമ്മെൽ
കെളപ്പൻ നമ്പിയാരയിരിക്കുംന്നെടത്ത വന്ന എത്തുകയും ചെയ്തു. നമ്പിയാരൊട സായ്പു
അവർ ഇരിക്കുംന്നെടത്തക്ക പൊക എന്ന പറഞ്ഞപ്പൊൾ ഇന്ന രാത്രി ആയെല്ലൊ
കാലത്ത വെടിപൊട്ടുംമ്പൊൾ പൊവാം എന്നത്രെ പറഞ്ഞു. ഇന്ന പതിമ്മുന്നാംന്തിയ്യതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/190&oldid=200588" എന്ന താളിൽനിന്ന് ശേഖരിച്ചത്