താൾ:39A8599.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 107

തിന്ന രാപ്പകൽ പ്രെത്നംചെയ്ത തീർന്നടത്തൊളം 12 നുക്ക കൊടുത്തയക്കയും ചെയ്യാം.
ഇപ്പൊൾ 9 നു വരക്ക എറാമലെ ഹൊബളിയിൽ 150, അഴിയൂര ഹൊബളിയിൽ 50, ആക
ഉറുപ്പിക 200 പിരിഞ്ഞിട്ടും ഉണ്ട. കല്പനപ്രകാരം 13 നുക്ക സന്നിധാനത്തിങ്കൽ വരികയും
ചെയ്യാം. എന്നാൽ 972 ആമത കുംഭമാസം 10 നു എഴുതിയ അർജി 10 നു പിപ്രവരി 18 നു
വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

225 F&G

412 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സാഹെബ അവർകൾക്ക
മുസ്സദ്ദി ബാളപ്പരായൻ എഴുതിയ അർജി. എന്നാൽ ഗാഡിതി ശിപ്പായി എല്ലാവരെയും
കുറ്റിപ്പുറത്ത വരുവാൻ കല്പന വന്നു എന്ന ഇവിടുന്ന പൊകയും ചെയ്തു. ഇവിടുത്തെ
കുടിയാന്മാർക്ക ഈ ശിപ്പായിരുന്നത പെരുത്ത ഭീതി ആയിരുന്നു. വരുന്ന കുടിയാന്മാര
വന്നാറെ പണം വെഗം കൊടുക്കും. ആയതിനപകരം ശിപ്പായിന അയച്ചുവെങ്കിൽ
പണം വെഗം പിരിഞ്ഞവരും. ഇപ്പൊൾ നികിതി ഉറുപ്പിക 300 കൊടുക്കെണ്ട കുടിയാനെ
മൂന്ന ദിവസമായിട്ട കാവലിൽ നിപ്പിച്ചിരിന്നു. പണം കൊടുക്കുന്നതും ഇല്ല.
ആയതുകൊണ്ട അവനെ അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത കുംഭമാസം 9 നു എഴുതിയ അർജി കുമ്പം 10 നു പിപ്രവരി 18നു വന്നത. ഉടനെ
പെർപ്പാക്കി അയച്ചത.

226 F&G

413 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രന്തെണ്ടൻ പീലിസായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട അദാലത്ത ദൊറൊഖ ചന്ദ്രയ്യൻ
എഴുതിക്കൊണ്ട ഹരജി. മഹാരാജശ്രീ സദർ ദിവാന കച്ചെരിന്ന ചിന്നുപ്പട്ടര കാർയ്യക്കാര
ഒര കത്ത ഇവിടെ കൊണ്ടെ തന്നതും മഹാരാജശ്രീ ഹാട്ടസൻ സായ്പ അവർകൾ
കൊടുത്തയച്ച കത്തും ഈ രണ്ടു കത്തും സന്നിധാനത്തിങ്കലെക്ക ഞാൻ
കൊടുത്തയച്ചിരിക്കുന്നു. അക്കത്ത നൊക്കിയാൽ വർത്തമാനം സിനിധാനത്തിങ്കൽ
മനസ്സിൽ ആകയും ചെയ്യുമെല്ലൊ. ശിന്നുപ്പട്ടര എന്നെക്കൊണ്ട ഒരൊന്ന പറഞ്ഞ സദർ
കച്ചെരിയിലെക്കത്ത ഇങ്ങനെ കൊണ്ടതരുന്നതിന്ന ഇങ്ങനെ കൊടുത്തയക്കാതെ
ഇരിപ്പാൻ തക്കവണ്ണം ആക്കി കൊടുക്കെയും വെണമല്ലൊ. ഞാൻ സന്നിധാനത്തിങ്കന്ന
കല്പിച്ച വരു ന്നതുപൊലെ നടക്കുന്നതും ഉണ്ട. കൊല്ലം 972 ആമത കുംഭമാസം 9 നു
എഴുതിയത.

227 F&G

2 ആമത. സദർ ദിവാൻ കച്ചെരിയിൽനിന്ന 972 ആമത മകരം 28 നു കുറുമ്പ്രനാട്ട
അദാലത്ത ദറൊഗാ ചന്ദ്രയ്യൻക്ക എഴുതി അയച്ച കാർയ്യം. കുറുമ്പ്രനാട്ട രാജാവർകൾ
എങ്കിലും അവരുടെ കാരിയക്കാര ചിന്നുപ്പട്ടര എങ്കിലും അവിടെനിന്ന ആളുകളെ
ഇങ്ങൊട്ട വരുത്തുന്നതിനെ വിരൊധം ചെയ്ക്കുകയും അരുത. കുറുമ്പ്രനാട്ട താമരശ്ശെരി
താലൂക്കിൽ നിന്ന കൊട്ടയത്ത പഴച്ചിരാജാവിന സഹായമായിട്ട പൊകുന്നൂ എന്ന
കൊയിൽ പട്ടര എങ്കിലും വെങ്കിടാചലം പട്ടര എങ്കിലും അവിട വന്ന തന്നൊട വന്ന
പറഞ്ഞാൽ അപ്പത്തന്നെ ആ വക ആളെ പിടിച്ച സൂക്ഷിച്ച ആ വർത്തമാനത്തിന
ഇങ്ങൊട്ട എഴുതി അയക്കുകയും വെണം. മെൽ എഴുതിയ കാർയ‌്യത്തിന്ന ഉപെക്ഷ
വന്നാൽ ഉദ്യൊഗത്തിന്ന നീക്കി ശിക്ഷ ചെയ്യുന്നതിന്ന അന്തരവും ഇല്ല. ഇപ്രകാരം
മഹാരാജശ്രീ കമീശനർ സായ്പു അവർകൾ കല്പന ആയിരിക്കുന്നു. എന്നാൽ മെൽ
എഴുതിയപ്രകാരം നടന്ന കൊള്ളുകയും വെണം. ഇക്കാർയ്യം രഹസ്യമായി ഇരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/167&oldid=200553" എന്ന താളിൽനിന്ന് ശേഖരിച്ചത്