താൾ:39A8599.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 93

182 F&G

371 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ ഈ ഹൊബളി നികിതി ഉറുപ്പിക പിരിച്ചടക്കുന്നത
ല്ലാതെകണ്ട തങ്ങളെ പ്രവൃത്തിക്കാരൻ കഴിയുന്നടത്തൊളം വിരൊധിക്കുന്നു എന്നുള്ള
വർത്തമാനം തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ നമുക്ക വളര സങ്കടമായിരിക്കുന്നു.
ഇക്കാർയ‌്യത്തിന്ന മുടക്കെണ്ടതിന്ന ഉടനെ എത്രയും നിശ്ചയമായിട്ടതന്നെ
വെണ്ടിയിരിക്കുന്നു. ശെഷം കൊൽക്കാര കച്ചെരിയിൽ കൊണ്ടുവരുന്ന ആളുകളെ
ഒക്കയും നികിതി മെടിക്കാതെകണ്ട പാറവത്യക്കാരൻ പറഞ്ഞയക്കയും ചെയ്യുന്നു.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3 നു ഇങ്ക്ലിശ്ശ കൊല്ലം 1797 ആമത പിപ്രവരി
മാസം 11നു കുറ്റിപ്പുറത്തെ നിന്നും എഴുതിയത.

183 F&G

372 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട ദൊറൊഗ മാണെയാട്ട വീരാൻകുട്ടി
എഴുതിയ അർജി. സായ്പ അവർകളുടെ സന്നിധാനത്തിങ്കന്ന കൊണ്ടവന്ന കൽപ്പന
ഉത്തരം കണ്ട അറികയും ചെയ്തു. ഒരു മാപ്പിളച്ചിന്റെ പൊരെയിന്ന കട്ട കവർന്ന പൊയ
അവസ്തയിന്റെയും ഒരു മാപ്പിളെന വെടിവെച്ചതിന്റെ അവസ്ഥയും ഇതിന്റെ തുമ്പ
പൊലെ അറിവാനായിട്ടും ഈ വഹ നിർമ്മർയ‌്യാദം കാണിച്ച ആളുകളെ പിടിപ്പാനാ
യിട്ടും മാലുമ്മി അമ്മതുമായി കണ്ട അമ്മതിന്റെ ആളുകളെയും കൊൽക്കാരും കൂടി
ഈ അവസ്ഥ അറിഞ്ഞ സന്നിധാനത്തിങ്കൽ എത്തിച്ച നാൾമുതൽക്ക ഇന്നെവരക്കും
നടക്കുന്നും ഉണ്ട. ഇതിന്റെ തുമ്പ അറിഞ്ഞ വന്നാലും നിർമ്മർയ‌്യാദം ചെയ്ത ആളെ
കിട്ടിയാലും ഉടനെതന്നെ സന്നിധാനത്തിങ്കൽ എത്തിക്കയും ചെയ്യാം. ശെഷം കുമ്പമാസം
2 നു രാത്രിയിൽ നാരങ്ങൊളി നമ്പിയാരും നമ്പ്യാരെ ആളുകളും അണിയാരത്ത വന്ന
മടൊനക്കണ്ടി കൊരന പിടിച്ചു അണിയാരത്ത ഉള്ള ആളുകളെ അവസ്ഥ ചൊതിച്ചാറെ
അവൻ പറയായ്കകൊണ്ട അവന്റെ കയി പിടിച്ചകെട്ടി. 5 ഉറുപ്പിക തരാമെന്ന തീയ്യൻ
പറഞ്ഞതിന്റെശെഷം കെട്ട അഴിച്ച വിട്ടൂടുകയും ചെയ്തു. ഈയവസ്ഥ അറിഞ്ഞ
തിന്റെ ശെഷം നമ്പ്യാരെയും ആളുകളെയും നൊക്കി നടന്നതിന്റെശെഷം ഇരിവ
യിനാട്ട കൊതൊങ്ങലൊൻ കുങ്കൻ ഇരിക്കുന്ന പൊലൂര ബലത്താലെ നിക്കയും
ചെയ്യുന്നു എന്ന കെട്ടു. ശെഷം പെരിങ്ങത്തൂര കച്ചൊടക്കാര ചീരാരത്തെ മമ്മിയും
ചന്നനപ്പറത്തെ കുട്ടിആലിയും അണ്ടത്തൊടൻ മൂസ്സാനും പുളുക്കൂ കുഞ്ഞിതറുവയും
ഇവര നാലാളും കൂടി ഇരിവെനാട്ട കച്ചെരിയിൽ എത്തിച്ചു. നാരങ്ങൊളി നമ്പ്യാര വന്ന
കലമ്പൽ കാണിക്കും എന്നും അതിന വെണ്ടുന്ന സഹായം ചെയ്യെണമെന്നും നമ്പ്യാര
പെരിങ്ങത്തൂര നകരത്തിൽ കൊടുത്തയച്ച ഒലയും കൊടുത്തയച്ചു. ശെഷം കടൊത്തൂര
പത്തായക്കൊടൻ മൂസ്സാനും ചെറിയത്തെ പക്കിറനും നരിക്കുട്ടി കലന്തർക്കും കാട്ടിലെ
പക്കിറന്മാർക്കും ഇവര നാലാൾക്കും നാരങ്ങൊളി നമ്പ്യാര കൊടുത്തയച്ച ഒലയും ഈ
രണ്ട ഒലയും സായ്പവർകളെ സന്നിധാനത്തിങ്കൽ കൊടുത്തയക്കുകയും ചെയ്തു.
ഇപ്രകാരം ഒക്കയും സായ്പവർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത.
എന്നാൽ കൊല്ലം 972മത കുമ്പമാസം 3 നു എഴുതിയത.

നാരങ്ങൊളി നമ്പിയാര മൂത്തവര കയ്യാൽ ഒല പെരിങ്ങളത്തപള്ളി കാദിയും കാരണവരും
ആയിരവും കൂടി കണ്ടു. കാരിയമെന്നാൽ ഞാൻ രാജ്യത്തുന്ന പൊരുവാൻ ഉള്ള
ഹെതുവും പൊന്നതിൽ പിന്നെ ഉള്ള വർത്തമാനവും നിങ്ങൾ എല്ലാവരും അറിഞ്ഞി
രിക്കുന്നല്ലൊ. ഞാൻ കുമ്പഞ്ഞിക്ക ഒരു പിഴ ചെയ്യാതെകണ്ട നമ്മളെ ദിക്കദെശം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/153&oldid=200533" എന്ന താളിൽനിന്ന് ശേഖരിച്ചത്