താൾ:39A8599.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 തലശ്ശേരി രേഖകൾ

പണം പിരിച്ച മക്കിടെ ആളുപക്കൽ അടപ്പാൻ ചട്ടമാക്കിയിരിക്കകൊണ്ട മക്കിയും ആയി
പറഞ്ഞ പറപ്പുനാട്ടിൽ രണ്ടാം ഗെഡുപ്പണം സറക്കാരിൽ ബൊധിപ്പിക്കെണം.
അതിനവിചാരിച്ച മാർഗ്ഗമാക്കാൻ ശിന്നുപ്പട്ടരൊട പറഞ്ഞിരിക്കുംന്നു. ദൊറൊകന കത്ത
തന്നത കൊടുത്തയച്ചാറെ 8നു വന്ന കണ്ടു പറഞ്ഞ 10നു ആളെ തന്നു. കാനംങ്കൊവിക്ക
കത്ത കൊടുത്തയച്ചാറെ അനുജനും ഗുമാസ്തനും വന്നു. കാനംങ്കൊവിക്ക ദിനമാകുംന്നത
എന്നും എഴുതിവന്നു. ഇവിടെ വന്ന വിചാരിച്ചാറെ രണ്ടാം ഗെഡുപ്പണം പിരിച്ച മുന്നാം
ഗെഡുപ്പണവും പിരിച്ച തുടങ്ങിയെന്ന നാം വയറളത്ത യിരിക്കുംമ്പൊൾ കത്ത
വന്നപ്രകാരംതന്നെ ചിലദിക്കിൽ ആയിരിക്കുംന്നു. കണക്കുകൊണ്ട പലവിധത്തിലും
മിശ്രം വളരെ ഉണ്ട. കാനംങ്കൊവി കൂടിയെ തീരുകയും ഉള്ളു. ഈ സങ്കടംങ്ങൾ എഴുതി
അറിപ്പാൻ രണ്ടാം ഗെഡു അടഞ്ഞിട്ടത്രെ നിരൂപിച്ചത്രെ താമസിച്ചിരിക്കുംന്നത. ഇപ്പൊൾ
വന്ന കത്തും കൂടി എഴുതിട്ടും പർക്കൃക്കുട്ടിക്ക അയച്ചിരിക്കുംന്നു. കുറുമ്പ്രനാട
താമരശ്ശെരി ഗെഡുപ്പണം ബെകെന ബൊധിപ്പിക്കും. എല്ലാക്കാർയ്യ്യത്തിന്നും കടാക്ഷം
ഉണ്ടായി രെക്ഷിച്ച കൊൾകയുംവെണം. കൊല്ലം 972 ആമത എടവമാസം 27നു എടവം
29നു ജൂൺ 8നു വന്നത. ഉടനെ പെർപ്പാക്കിയത.

376 G&H

554 ആമത മഹാരാജശ്രീ ദിവാൻ ബാളാജിരായരവകളെ സന്നിധാനത്തിങ്കലക്ക
കാനംങ്കൊവി രാമയ്യ്യൻ നമസ്കാരം. എന്നാൽ ശിപ്പായി പക്കൽ കൊടുത്തയച്ച കത്ത
എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. അപ്രകാരംതന്നെ
സായ്പി അവർകൾക്ക 500 ഓല കൊടുത്തയച്ചിട്ടും ഉണ്ട. തങ്ങളുടെ ഓല ഇന്ന നാളെ
ആയിട്ട കൊടുത്തയക്കയും ചെയ്യാം. ഇവിടെ ആപ്സർക്ക വീട കെട്ടെണ്ടതിന്ന വളരെ
ഓലവെണ്ടിയിരിക്കുംന്നു. ആയതിന എതാൻ ഓല വന്നിരുന്നതിൽനിന്ന 500 ഓല
അയച്ചിരിക്കുന്നു. ഇനി തറകളിൽനിന്ന ഇന്നും നാളെയും ആയിട്ട ഓല വരികയും
ചെയ്യും. വന്ന ഉടനെ തന്നെ തങ്ങളുടെ ഓല ആയിരവും കഴുങ്ങുംകൂടി കൊടു
ത്തയക്കുകയും ചെയ്യാം. ആയിരം ഉറുപ്പ്യ നാളെ തന്നെ കൊടുത്തയക്കെണമെന്നല്ലൊ
എഴുതിവന്നതിൽ ആകുന്നത. അപ്രകാരം തന്നെ കൊടുത്തയപ്പാൻ പ്രയത്നം
ചെയ്യുംന്നതും ഉണ്ട. കടയംമ്പുറത്തെ ചാത്തു പക്കൽനിന്ന നികുതിക്ക അഞ്ഞുറ
അറുനൂറ ഉറുപ്പ്യയൊളം വരുവാനും ഉണ്ട. അവൻ അവിടെ ഉണ്ടന്ന കെട്ടു. ആ ഉറുപ്പ്യ
സായ്പ അവർകളെ കെൾപ്പിച്ച വാങ്ങുവാൻന്തക്കവണ്ണം ആക്കിക്കൊൾകയും വെണം.
ഇവിടുന്ന അവന്റെ വിട്ടിൽ ആളെ അയച്ചാൽകാണുംന്നതും ഇല്ലാ. ആ വിട്ടിൽ ഉള്ള
വരൊടു ചൊദിച്ചാൽ തലശ്ശെരിയിൽ പൊയിരിക്കുംന്നു എന്ന പറയുംന്നു. അതുകൊണ്ട
ആ ഉറുപ്പ്യ അവിടെ വാങ്ങി രെശിതി കൊടുത്തയപ്പാൻന്തക്കവണ്ണം ആക്കിക്കൊൾ
കയും വെണം. ശെഷം ഈ നാട്ടിലെ വർത്തമാനം മിനിഞ്ഞാന്ന മാപ്പിളമാര വന്ന
യിരിവെരിയിൽ ഉള്ള നായൻമ്മാരതിയ്യര ഉള്ള വിട്ടുകളിൽ ഉള്ള പശുനെയും
കടച്ചിമൂരിനെയും ഒക്കയും അറുത്ത രാത്രിയിൽ കൊണ്ടുപൊകയും ചെയ്തു. ആയതിന
മുഖ്യസ്തൻമ്മാരും കുടികളും ഓടയക്കാര എല്ലാവരും വന്ന അന്ന്യായം പറകകൊണ്ട
ആയത ഞങ്ങൾ എല്ലാവരും തലശ്ശെരിക്കപൊകുന്നു. നിങ്ങൾ എഴുതിഅയച്ചാൽ
അതിന ഉത്തരം വരികയും ഇല്ലല്ലൊ. ഞാങ്ങളെ കുബഞ്ഞിയിൽനിന്ന രെക്ഷിക്കും
ന്നതുകൊണ്ട ഞാങ്ങളെ നികുതികൊടുക്കയും ചെയ്യുന്നെല്ലൊ എന്നും ഇപ്പൊൾ
മാപ്പിളമാര വന്ന ഇപ്രകാരം ഞാങ്ങളെ വിടുകളിൽ ഉള്ള പശുക്കളെയും കടച്ചിനെയും
അറുത്ത കൊണ്ടുപൊയാൽ ഞാങ്ങളെ നിതിപ്പണം എതുപ്രകാരം കൊടുത്തൊണ്ടു
പൊരുവാൻ എന്ന എല്ലാവരും കൂടി അങ്ങൊട്ട വരുവാൻന്തക്കവണ്ണം ഭാവിച്ചിരിക്കും
ന്നു. ശെഷം ഇന്നലെയും ഇന്നും ഒരു പണമെങ്കിലും പിരിഞ്ഞവന്നിട്ടും ഇല്ലാ. ഞാൻ
(തറ)തറകൾക്ക ഒക്കയും മുറുക്കി ആളെ അയച്ചിട്ടും ഉണ്ട. പിരിഞ്ഞ വരുന്നെ പണം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/228&oldid=200644" എന്ന താളിൽനിന്ന് ശേഖരിച്ചത്