താൾ:39A8599.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 65

126 C & E

135 ആമത മാഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പിലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക തൊട്ടത്ത കുഞ്ഞമ്മത എഴുതിയ അർജി. എന്റെ പെങ്ങളെ
പരകൊണ്ടം പൊക്കര കെട്ടിയാറെ ഒരു കുട്ടി ഉണ്ടായതിന്റെ ശെഷം എഴുകൊല്ലം
അവിടെ വാരാണ്ടും അവർക്ക ചെലവിന കൊടുക്കാണ്ടും എന്റെ അവിടെത്തന്നെ
ഇട്ടിച്ച പൊയാറെ ഞാൻ നാട്ടിൽപ്പെട്ട കച്ചൊടക്കാരെ പക്കൽ ചെന്ന അന്ന്യായം
വെച്ചാറെ അവർ എല്ലാവരും കൂടി എന്റെ പെങ്ങളെ പരകൊണ്ടം പൊക്കര പിരിച്ചു
കളയാൻ തക്കവണ്ണം പറഞ്ഞ തിർത്തു. അവനും എന്റെ വാപ്പ ആയിട്ടുള്ള കടം വായിപ്പ
കണക്കുകൾ ഒക്കയും തിർത്ത എന്റെ വാപ്പക്ക തരാനുള്ള പണത്തിന്ന പ്രമാണം
എഴുതിച്ച ഇനിക്ക തരികയും ചെയ്തു. എന്റെ പെങ്ങളെ ആശാരം കൊടുക്കാൻ തക്കവണ്ണം
ഒരു കാജിയാരെ പള്ളിയിൽ നിപ്പിച്ച. കാജിയാരെ പക്കൽ ആശാരം കൊടുത്തയക്കാമെന്ന
പറഞ്ഞ അവര എല്ലാവരും പിരിഞ്ഞി പൊകയും ചെയ്തു. പൊക്കര ആശാരം കൊടുക്കാതെ
കണ്ട കാജിയാരൊട പറയാതെകണ്ട ഒളിച്ചുപൊകയും ചെയ്തു. കാജിയാര ആശാരം
കിട്ടാതെകണ്ട മടങ്ങിവരികയും ചെയ്തു. അതിന്റെശെഷം ഞാൻ ഇരുവെനാട്ടിൽ
അദാലത്തിൽചെന്ന സംങ്കടം പറഞ്ഞാറെ പൊക്കരെ വിളിപ്പിച്ച നെര ശൊതിച്ചാറെ
അവന്റെ പക്കൽ കുറ്റം കണ്ട അവനെ തടവിൽ നിപ്പിച്ചാറെ അവന ഞാൻ ചെലവിന
കൊടുത്ത പൊരുംബൊൾ ഇക്കാരിയം തിർക്കാണ്ട പൊക്കരെ തടവിൽ നിന്ന
വിട്ടുവിടുകയും ചെയ്തു. എന്തുകൊണ്ട വിട്ടു എന്ന ഞാൻ അറിഞ്ഞതുമില്ലാ. അതുകൊണ്ട
എന്റെ സങ്കടങ്ങൾ ഒക്കയും സായ്പു അവർകൾ തന്നെ വിസ്തരിച്ച തിർത്തു തരികയും
വെണം. കൊല്ലം 972 ആമത കന്നിമാസം 3 നു സപടബർമാസം 16 നു വന്നത.

126 C & E

136 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ചു കെട്ട അവസ്ഥയും അറിഞ്ഞൂ. സായ്പു അവർകൾ മുബെ എഴുതി
അയച്ചപ്പൊൾതന്നെ ചൊഴലി പ്രവൃത്തിയിൽ നെല്ലും പണവും എടുപ്പാൻ നാം അയച്ചെ
ആളെ ഒക്കയും ഇങ്ങു വിളിച്ച നെല്ലിന്നും പണത്തിന്നും പൊനവും മറ്റും മൂരുന്നതിന്നും
ഒന്നിനും വിരൊധം ഇല്ലാതെ നിപ്പിച്ചിരിക്കുന്നു. എല്ലാക്കാരിയത്തിന്നും സായ്പു
അവർകൾ നെരും ഞായവുംപൊലെ വിസ്തരിച്ച മര്യാദപൊലെ തീർക്കുംമെന്ന നാം
നിശ്ചയിച്ചിരുന്നു. ഇപ്പൊൾ ചൊഴലി നബ്യാരുടെ വീടുകളിൽ അനുഭവിച്ചിരിക്കുന്നെ
ങ്കിൽ അവര ഉടനെ അവിടെനിന്ന ഒഴിച്ചുപൊവാൻ തക്കവണ്ണം തങ്ങൾ കല്പന
കൊടുക്കുമെന്ന നാം ആഗ്രെഹിച്ചിരിക്കുന്നെന്നല്ലൊ എഴുതി അയച്ചത. നബ്യാർ
എന്നുവെച്ചാൽ നമ്മുടെ ഒരു പ്രവൃർത്തിക്കാരനാകുന്നു. അവൻ എറിയ മുതൽ തരുവാൻ
ഉണ്ട. ആയത താരായ്കകൊണ്ടെല്ലൊ പട്ടാളത്തിന്റെ കൂട കബഞ്ഞി എജമാനൻമ്മാര
പറകകൊണ്ട നാം കൂടി ആള അയച്ച നിപ്പിക്കെണ്ടെടത്ത ഒക്കയും നിപ്പിച്ചത. അക്കാര്യ
ത്തിന്റെ നെരും ഞായവുംപൊലെ സായ്പു അവർകൾ വിസ്തരിച്ച മരിയാദപൊലെ
തീർത്തു തന്നാൽ ആളെ യിങ്ങൊട്ട വിളിപ്പിക്കുകയും ചെയ്യുമെല്ലൊ. കാശി
രാമെശ്വരപരിയന്തം രാജ്യം ഇങ്കിരയസ്സുക്കുംബഞ്ഞി ഭാത്രക്കെല്ലൊ ആകുന്നു. അതിൽ
ഒരു രാജ്യത്ത എങ്കിലും നെരും ഞായവും മര്യാദിയുംപൊലെ അല്ലാതെകണ്ട ഒരു
കാരിയവും നടന്നു വരുന്നില്ലല്ലൊ. നമ്പ്യാരുടെ കുഞ്ഞികുട്ടി ഇരുക്കുന്ന വീട ചൊഴലിയും
വെള്ളൊറയും ആകുന്നു. അവിടെ നമ്മുടെ ആള നിക്കുന്നതും ഇല്ലാ. എന്നാൽ കൊല്ലം
972 ആമത കന്നിമാസം 2 നു എഴുതിയത, കന്നിമാസം 3 നു സപടബർ മാസം 16 നു വന്ന
കത്ത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/125&oldid=200489" എന്ന താളിൽനിന്ന് ശേഖരിച്ചത്