താൾ:39A8599.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 തലശ്ശേരി രേഖകൾ

തിരുളുംകൂടി കൊത്തി പൊയതുകൊണ്ടും ആ പറബകളിൽ നിന്ന ഒരു വിശം അടങ്ങി
വന്നിട്ടും ഇല്ല. ശെഷം കൊട്ടക്ക പെറത്തന്നെ ആയിട്ടും ആയിക്കര വളപ്പുന്ന ആയിട്ടും
പുതിയ വളപ്പുന്ന ആയിട്ടും മറ്റും എതാൻ ചെലെ വളപ്പുകളിൽനിന്ന ആയിട്ടും എറിയ
തെങ്ങും പനമ്പകളും കൊട്ടപ്പണി തൊടങ്ങിയൊടും തൊട്ട ഇന്നയൊളം മുറിക്കുന്നു
എന്നം അവിടെ കൊറെശ്ശ ശെഷിപ്പുള്ളത ഒക്ക മുറിച്ച മൈതാനം ആക്കണമെന്ന
പറയുന്ന. നിങ്ങൾ പണ്ടെ എഴുതിയ കണക്ക തന്നെ അറിവിക്കയും ചെയ്യുന്നു. ഇങ്ങിനെ
ആയാൽ നമ്മുക്കു വലിയെ സങ്കടം തന്നെയെല്ലൊ ആകുന്നു. ശെഷം ചുങ്ക കണക്കന്റെ
അവസ്ഥകൊണ്ട കയറ്റിന്റെ കച്ചൊടത്തിന്ന അതിന്റെ ലാഭം നാം കംബഞ്ഞിയിൽ
ബൊധിപ്പിക്കുന്നെല്ലൊ, ആ കയത്തിന്റെത കഴിച്ച ഉള്ള ചുങ്കം ഇത്ര എന്ന കണക്കാക്കി
അറിവിച്ചാൽ കൊടുത്ത അയക്കയും ചെയ‌്യാം. ശെഷം നികിതിന്റെ കാരിയവും
ബഹുമാനപ്പെട്ട ഗൊവർണ്ണർ സാഹെബു കൽപ്പിച്ച പ്രകാരം മുമ്പിൽ ബൊധിപ്പിക്കും
പ്രകാരം ഭൊധിപ്പിച്ച തരികയും ചെയ‌്യാം. ഇനി മുറിക്കുവാനുള്ള പനസങ്ങളും തെങ്ങും
നാല എട്ടു ദിവസത്തിൽ അകത്ത മുറിച്ച തീർന്നാൽ ഇത്ര എന്നും അതിന്റെ കണക്കും
എഴുതി കൊടുത്തു വിടുകയും ചെയ‌്യാം. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 31
നു എഴുതിയത 72 ആമത കന്നിമാസം 2നു സപടബർ മാസം 15 വന്നത.

124 C & E

133 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. നമുക്ക
ഇന്നു രാവിലെ തന്നെ കെട്ടു എതാൻ തങ്ങളുടെ ആളുകൾ ചൊഴലികുടിയാമ്മാരെ
വിരൊധിച്ച ഇരുന്നതുകൊണ്ട നമുക്കു വളര സങ്കടം വരിത്തിപ്പിക്കയും ചെയ്തു. എതാൻ
വിരൊധം വരുമില്ലാ എന്നു തങ്ങൾ പറഞ്ഞകൊടുത്തതുകൊണ്ട ഈ വർത്തമാനം
വിശ്വസിപ്പാൻ നമുക്ക കഴികയു ഇല്ല എന്ന നാം കുടിയാമ്മാരൊടു പറെകയും ചെയ്തു.
ആയതുകൊണ്ട ഈ കത്ത ഒട്ടും താമസിയാതെ കണ്ട കൊടുത്തയച്ചിരിക്കുന്നു.
തങ്ങളുടെ നാട്ടിലെക്ക സുഖം അനുകൂലമായിട്ടും വരുത്തിപ്പിക്കെണ്ടതിന്ന എതാൻ
തങ്ങുടെ ആൾകൾ ചൊഴലിനമ്പ്യാരുടെ വീടുകളിൽ അനുഭവിച്ചിരിക്കുന്നെങ്കിൽ അവര
ഉടനെ അവിടെ നിന്ന ഒഴിച്ചുപൊവാൻ തക്കവണ്ണം തങ്ങൾ കൽപ്പന കൊടുക്കുമെന്ന
നാം ആഗ്രെഹിച്ചിരിക്കുന്നു. നമ്പ്യാരെക്കൊണ്ട വർത്തമാനങ്ങൾ ഒക്കയും തങ്ങളുടെ
കാരിയക്കാറൻക്ക പറെകയും ചയ്തു എന്നു നാളെത്ത നമ്പ്യാരൊട ഒടുക്കത്ത തീപ്പിക്കയും
ചെയ‌്യും. ആയത ചെയ്ത അവസ്ഥ ഒക്കയും തങ്ങൾക്ക ഗ്രെഹിപ്പിക്കയുംചെയ്യും എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 1 ഇങ്കിരസ്സകൊല്ലം 1796 ആമത സപടബർ മാസം 14 നു
എഴുതിയ കത്ത.

125 C & E

134 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ കാനഗൊവിന ശ്യാമാരായന എഴുതി അനുപ്പിന കാരിയം.
ദിവാൻക്ക എഴുതി അയക്കുംബൊൾ മാറാഷ്ട കത്തിൽ തന്നെ ആകുന്നത എന്ന നമുക്ക
ബൊധിച്ചിരിക്കുന്നത. ആയതുകൊണ്ട നമ്മുടെ ദിവാൻ കച്ചെരിക്ക എഴുതി വരുന്ന
കത്തു ഒക്കയും മലയാം എഴുത്തിൽ തന്നെ എഴുതണം എന്ന നമ്മുടെ കൽപ്പന
ആകുന്നത. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 2 നു ഇങ്കിരസ്സ കൊല്ലം 1796
ആമത സപടബർ മാസം 15 നു എഴുതിയ കത്ത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/124&oldid=200486" എന്ന താളിൽനിന്ന് ശേഖരിച്ചത്