താൾ:39A8599.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 തലശ്ശേരി രേഖകൾ

സന്നിധാനത്തിങ്കൽ അറിക്കെണ്ടും അവസ്ഥ. ചൊഴലി കെളപ്പനബ്യാര എഴുത്ത. നാം
സായ്പു അവർകളെ സന്നിധാനത്തിങ്കൽ കണ്ടു പറഞ്ഞ പൊന്നതിന്റെ ശെഷം
നിടിയങ്ങ വന്ന നിൽക്കയും ചെയ്തു. ഇപ്പൊൾ സായ്പു അവർകൾ അയച്ച വന്ന ആളും
തബുരാന്റെ ആളും കൂടി രണ്ടമൂന്ന നിലം പൊനത്തിൽ ചെന്ന നൊക്കിയെടത്ത 1000
ഉള്ളടത്ത 800 എഴുതണം എന്ന തബുരാന്റെ ആള പറയിന്നു. 1000 ഉള്ളടത്ത 600
എഴുതാമെന്നും പലവക ചെതവും കഴിച്ച അത്രെ കുടിയാന അടക്കം വരുമെന്നും
സായ്പു അവർകൾ അയച്ച ആളും പറയുന്നൂ. 1000 ഉള്ളടത്ത അഞ്ഞൂറെ അടക്ക
വരുമെന്നും ആയത അല്ലാഞ്ഞാൽ പലതാലുള്ള കുലി എന്നും കത്തിപദം എന്നും
കാൽപ്പദമെന്നും കഴിച്ചാൽ 1000 ഉള്ളടത്ത 500 റെ അടക്കം വരുമെന്നും ആയത 500
എഴുതിയാൽ ഏകദെശം 500-ം വെണ്ടിവരും കൊടുപ്പാൻ എന്നും കുടിയാമ്മാര വളര
സങ്കടമായി പറയുന്നൂ. അതുകൊണ്ട ഇവിടെ വിവാദം ഉള്ളകാരിയത്തിന എനിയുംകൂടി
രണ്ടാള നൊക്കുവാൻ പറഞ്ഞയച്ചാലും വെണ്ടതയില്ലയായിരുന്നു. ഈ അവസ്ഥക്ക
ഏതുപ്രകാരം വെണ്ടു എന്ന തിരിച്ച എഴുതി വന്നു എങ്കിൽ നന്നായിരുന്നു. ശെഷം
വെള്ളൊറും ചൊഴലിയും നിടിയങ്ങയും അങ്ങാടിയും ഇരുവാപ്പൊഴയും കൊട്ട
കുന്നിമ്മെലെ എടത്തിലും നിൽക്കുന്ന നായന്മാര അവിടവിടത്തന്നെ നിൽക്കയും
ചെയ‌്യുന്ന. വെള്ളൊറും ചൊഴലീയും ഉള്ള തെങ്ങന്റെ കരക്കും അടക്കയും കൊലയും
ഉള്ളത ഒക്കയും കൊത്തി പറിച്ച ചെതം വരുത്തികളകയും ചെയ‌്യുന്നു. സായ്പു
അവർകൾ 5 ദിവസത്തിൽ ഉള്ളിൽ വരുന്നെ പറഞ്ഞിട്ട വന്ന എത്തായ്കകൊണ്ട
വളര വിഷാദമായിരിക്കുന്ന. ഇപ്പൊൾ ഇരിക്കൂറ പ്രവൃത്തിയിൽ നമുക്ക ചുരിക്കം കണ്ടവും
പൊനവും ഉള്ളതിൽചെന്ന ആ വെള എടുത്തവെക്കുംബൊൾ ആയത തബുരാന്റെ
ആള വന്ന കാലിൽ ഉള്ള കറ്റ എടുത്ത കളത്തിൽ വെപ്പാൻ സമ്മതിക്കാതകണ്ട
തിരുമുടിതാളിവെച്ച വിരൊധിച്ച വെള എടുത്തവെപ്പാൻ ചെന്ന ആള മടക്കി അയ
ച്ചൂടുകയും ചെയ്തു. അതുകൊണ്ട സായ്പു അവർകളെ കൃപ ഉണ്ടായിട്ട ഇതിന മറുപടി
വെഗത്തിൽ എഴുതിവരുമാറായെങ്കിൽ നന്നായിരുന്നു. എന്നാൽ 972 ആമത കന്നിമാസം
19 നു എഴുതിയത. 22 നു അകടബർ മാസം 5 നു വന്നത.

155 C & E

164 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ പഴെവീട്ടിൽ ചന്തുന എഴുതി അനിപ്പിന കാരിയം. കുറുബ്ര
നാട്ടരാജാ അവർകളുടെ മൂന്നാം കിസ്തി നിപ്പ ഉരുപ്പ്യ 21678 രെസ്സ 50 ആകുന്നത എന്ന
ബൊധിപ്പിപ്പാൻ നമുക്ക സങ്കടമായിരിക്കുന്നു. ഉറുപ്പ്യ 16400 ആയിരുന്നൂ എന്ന താൻ
പറയാൻ എങ്ങിനെ കഴിയുമെന്ന നമുക്ക തെരിഞ്ഞതും ഇല്ലല്ലൊ. ആയതിന താൻ
നമുക്ക മൂന്നാനെ കൊടുത്തിരിക്കയും ചെയ്തു. ഇതിന്റെ പൊരുള ഉടനെ തിരിച്ച പറവാൻ
വെണ്ടിയിരിക്കുന്നു. ഈ രണ്ടു വഹയിന്റെ ഭെദം ഉള്ളത താമസിയാതെ കണ്ട
ബൊധിപ്പിക്കയും വെണം. ശെഷം രാജാ അവർകളുടെ കരാർന്നാമപ്രകാരം പലിശ
കൊടുപ്പാൻ അത്രെ ആകുന്നത. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 22 നു
ഇങ്ക്ലിരസ്സകൊല്ലം 1796 ആമത അകടബർ മാസം 5 നു എഴുതിയ കത്ത.17

156 F&G

346 ആമത മഹാരാജശ്രി വടക്കെ അധികാരി പീലി സായ്പു അവർകളുടെ

17. അടുത്ത കത്തുകൾ പഴശ്ശി രേഖകൾ കത്ത് B-B. 84B – 210B നമ്പരുകളിൽ ഉള്ള കത്തുകൾ 5-ാം
(F) വാല്യത്തിൽ ആവർത്തിച്ചിരിക്കുന്നു. അവയും അച്ചടിയിൽ ഒഴിവാക്കിയിട്ടുണ്ട്. പഴശ്ശിരേഖകൾ
1994 : 53–133 പുറങ്ങൾ കാണുക.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/142&oldid=200516" എന്ന താളിൽനിന്ന് ശേഖരിച്ചത്