താൾ:39A8599.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 83

സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദറൊകൻ മാണെയാട്ട വീരാൻകുട്ടി
എഴുതിയ അർജി. വെടികൊണ്ട മുറിഞ്ഞ ആളുകളെ നൊക്കി ഇരിവെനാട്ട പൊയിലൂര
ദെശത്തിൽ ചെന്നു അറിഞ്ഞ അവസ്ത. ആയത ഇരിവെനാട്ട കൊതൊങലൊൻ കുങ്കനും
കുടഉള്ള ആയുധക്കാരും പൊറാട്ടക്കരെ രാജാവിന സഹായത്തിന്ന പൊയ ആയുധ
ക്കാര എണ്ണം 24. ഇതിൽ നായര 14 തിയ്യൻ 10 ഇതിൽ വെടികൊണ്ട നായര 4 തീയ്യൻ 2
ഇതിൽ മരിച്ചുപൊയ നായര 1. മകരമാസം 16 നു വെടികൊണ്ട പൊയിലൂര ദെശത്ത
വന്നു. അന്ന രാത്രിയിൽതന്നെ കണ്ണൊത്ത ദിക്കിൽ കൊണ്ടുപൊകയും ചെയ്തു.
വെടികൊണ്ട ആളുകളെ കുഞ്ഞിക്കുട്ടി ഒക്കയും വിടും പൊരയും ഒഴിച്ചു ഇരിവെനാട്ട
ദെശത്തിൽ നിന്ന പൊകയും ചെയ്തു. ഈ അവസ്തപ്രകാരം ഒക്കയും സായ്പു അവർ
കളെ സന്നിധാനത്തിങ്കൽ അറിയിക്ക അത്രെ ആയത. കൊല്ലം 972 ആമത മകരമാസം 23
നു എഴുതിയ അരർജി പിപ്രവരി 2 നു മകരം 23 നു വന്നത. ഉടനെ വർത്തമാനം
ബൊധിപ്പിച്ചത.

157 F&G

347 ആമത മഹാരാജശ്രീ പീലി സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കുമ്പളെ അമ്മ രാജാവർകൾ എഴുതി അറിയിക്കുന്നത എന്നാൽ നാം മുന്ന നാല
പ്രാവിശ്യം സായ്പ അവർകൾക്ക നമ്മുടെ സങ്കടങ്ങൾ എഴുതി അറിയിച്ചിട്ട നമ്മുടെ
മെലിൽ സായ്പു അവർകളെ ദയ ഉണ്ടായിട്ടും ഇല്ലല്ലൊ. നാം കുഞ്ഞൻ കുട്ടികൾ
സായ്പു അവർകളെത തന്നെ ആകുന്നത. നമ്മെ രക്ഷിക്കുന്ന എജമാനാകകൊണ്ട
നമ്മുടെ വർത്തമാനങ്ങൾ ഒക്കയും സായ്പു അവർകൾ അറിഞ്ഞിട്ടുണ്ടല്ലൊ. നമ്മുടെ
അനുജൻ ബങ്കാളത്തക്ക പൊയ ദിവസം മുതൽ ഇന്നെവരെക്കും ചിലവിനയില്ലാതെകണ്ട
ഒക്കയും വിറ്റ ചിലവായതിന്റെ ശെഷം കടവും വാങ്ങി ഇപ്പൊൾ കടവും കിട്ടാതെ ആയി.
നാം സങ്ങടപ്പെടുന്നതു ഈശ്വരനെ അറിഞ്ഞുകൂടും. നാം സായ്പവർകൾക്ക എഴുതി
അറിയിക്കുന്നത പൊളിയെന്ന തൊന്നുന്നു. ആയത നമ്മുടെ കഷ്ടകാലമാകുന്നത.
മറ്റെന്ത പറയാൻ. സർക്കാരിൽ നിന്ന നമുക്ക കല്പിച്ചിരിക്കുന്നത മാസം ഒന്നിന 200
ഉറുപ്പിക ആകുന്നു. ആയതിൽ സായ്പവർകളെ ദയകൊണ്ട മാസം ഒന്നിന്ന നൂറു
ഉറുപ്പ്യപ്രകാരം കൊടുക്കാമെന്ന സായ്പവർകൾ കൽപ്പിച്ച കൊടുക്കയും ചെയ്തു.
ആയതിന നമുക്ക സങ്കടവും ഇല്ല. എതു പ്രകാരവും സർക്കാരിൽ നിക്കുന്ന ഉറുപ്പിക
സായ്പവർകൾ കൊടുപ്പിക്കാമെന്ന കൽപ്പിച്ചത നാം വിശ്വസിച്ചിരിക്കുന്നു. ഇക്കാര്യ
ത്തിൽ നൂറ ഉറുപ്പ്യ നിപ്പിച്ച നൂറ ഉറുപ്പിക കൊടുത്താൽ ഇതിൽ നമ്മുടെ ചെലുവും
കഴിഞ്ഞ കടവും തീപ്പാൻ കഴികയും ഇല്ല. അതുകൊണ്ട നമ്മുടെ മെലിൽ സായ്പവർകളെ
ദയ ഉണ്ടായിട്ട രക്ഷിക്കുമെന്നുണ്ടെങ്കിൽ കൽപനയായിരിക്കുന്നപ്രകാരം ഇരിനൂറഉറുപ്പ്യ
കൊടുത്തിരുന്നതുപൊലെ ദെയവ ചെയ്കയും വെണം. ഇതിൽ സായ്പവർകൾക്ക
പുണ്യം ഉണ്ട. നാം തൊയങ്ങൾ ആകകൊണ്ട സായ്പു അവർകൾ ദെയവ ചെയ്കയും
വെണം. എന്നാൽ 972 മത മകരമാസം 11 നു എഴുതിയ കർന്നാട കത്തിന്റെ പെർപ്പ
മകരം 24 നു പിപ്രവരി 3 നു വന്നത. 4 നു പെർപ്പാക്കി കൊടുത്തത.

158 F&G

348 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി പീലിസായ്പവർകൾ സല്ലാം. നമ്മെക്കൊണ്ട
ആക്കിയ കരാർന്നാമത്തിൽ അന്തിസ്സകുട്ടിതുപ്പായി ബൊധിപ്പിച്ച പ്രകാരത്തിൽ എതാൻ
പിഴ ഉണ്ടാകയും ഇല്ലല്ലൊ. ഒന്നാം ഗഡുവിന 10000 ഉറുപ്പ്യ ഈ ദിവസം തന്നെ കൊടു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/143&oldid=200517" എന്ന താളിൽനിന്ന് ശേഖരിച്ചത്