താൾ:39A8599.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 81

വിത്തും ചുട്ട കൊള്ളയിട്ട ആ ദെശത്തിൽ കുടിയാമ്മാരെ 22 ആളെ പിടിപിടിച്ച
കൊണ്ടുപൊയി രണ്ടു ആളെ വെട്ടികൊന്ന കളെകയും ചെയ്തു. മൂക്കൊറുവാട്ടിൽ
പെരിഞ്ചൊല ദെശത്ത മൂന്ന കുടി കൊള്ളയിട്ട ചുട്ട അവിടെ ഉള്ള കന്നുംകാലിയും ആട്ടി
നെല്ലും അശെഷം കൊള്ളയിട്ട ഒരു കുടിയിന്ന 3 ആളെ പിടിച്ച കൊണ്ടുപൊകയും
ചെയ്തു. എലം ചരക്ക നികിതി തുക്കെണ്ട ഹൊബളി വിവരം മൂത്തൊറുവാട്ടിൽ എലം
നികിതി തുലാം 68 1/2 എടനടത്തകൂറ്റിൽ നികിതി തുലാം 36 1/2 ആവക 2-ൽ നികിതി
തുലാം 95-ംകനിമാസം 17 നു സപടബ്രമാസം 30 നു വന്നത.

152 C & E

161 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പിലിൽ എസ്ക്കുയെർ
സായ്പു അവർകൾക്ക കണ്ണൂർ ആദിരാജാബീബി സല്ലാം. കൊടുത്തയച്ച കത്തും വായിച്ച
അവസ്ഥയും അറിഞ്ഞൂ. ഒരുപൊലെ മൂന്നുനാലുവട്ടം ഞാൻ എന്റെ നെരായിട്ടുള്ള
സങ്കടങ്ങൾ ഒക്കയും അതതിന്റെ വിവരംപൊലെ എഴുതി അയെച്ചിട്ടും പിന്നയും സായ്പു
മുബിൽ എഴുതിയപ്രകാരം തന്നെയെല്ലൊ എഴുതി അയക്കുന്നത. ആയതുകൊണ്ട
ഇപ്പൊൾ ഇക്കാരിയത്തിന്റെ അവസ്ഥകൊണ്ട കമീശ്ശന്നർ സായ്പുമാർ അവർ
കൾക്ക ഞാൻ എഴുതി അയക്കുന്നതുമുണ്ട. ആയതുകൊണ്ട എനിക്കു ഉടയത
ബുരാനെക്കഴിച്ചാൽ ബഹുമാനപ്പെട്ട കുബഞ്ഞീലെ കൃപ അല്ലാതെകണ്ട വെറെ ഒരു
സംഗതിയും ഇല്ല. എന്റെ സങ്കടങ്ങൾ അവിട അല്ലാതെകണ്ട വെറെ ഒരുത്തിയിൽ
കെൾപ്പിക്കുവാനും ഇല്ലല്ലൊ. ആയതുകൊണ്ട ഞാൻ ഇപ്പൊൾ നിങ്ങൾക്ക ഞാൻ ഒരു
സങ്കടത്തിന്ന എഴുതി അറിയിക്കുന്നൂ. കമീശന്നർ സായ്പമാര അവർകൾക്ക ഞാൻ
എഴുതി അയക്കുന്ന കത്തന്റെ ഉത്തരം വന്ന എത്തുവെടത്തൊളത്തെക്കും എനക്ക
താമസം തരുവാൻ നിങ്ങടെ കൃപ ഉണ്ടായിരിക്കെയും വെണം. ശെഷം നിങ്ങളുടെ കൂറും
പിരിശവും ഉണ്ടായിരിക്കയും വെണം. എന്നാൽ 972 ആമത കന്നിമാസം 8 നു അകടബർ
മാസം 1 നു വന്നത.

153 C & E

162 ആമത16 ചൊങ്ങൊട്ടിരി ചന്തു കുറ്റിയാടിന്ന കടന്ന കടത്തനാട്ട കടന്ന ഇരിക്കുന്നു.
അവൻ കുറ്റിയാടി ഹൊബളി കുഞ്ഞൊത്ത ഹൊബളിയും മുതലെടുത്തത തരാതെകണ്ട
കടത്തനാട്ട ചാലക്കര ദെശത്ത ഇരിക്കുന്നു. അവന തലച്ചെരി വരുത്തി കുബഞ്ഞിക്ക
വരണ്ട വകക്ക അവന്റെ കയ്യിൽ പറ്റിയ മുതൽ അവിട വരുത്തി വാങ്ങിതരണ്ടതാകുന്നു.
അതിന്റെശെഷം കണ്ണൊത്ത ചെക്കൂറരാമറ. അവൻ നികിതി തരാറില്ല. പാപൂര എടവക
ഹൊബളില ഒൻബത ദെശത്ത മുതല അടക്കിട്ട 968 മുതൽ 71 വരക്ക നികിതി
ബൊധിപ്പിക്കാതെ ഇരുവനാട്ട കടന്ന നിക്കുന്നു. അവനയും അവിട വരുത്തി വരണ്ടത
വരുത്തി തരണ്ടതാകുന്നു. ചെട്ടി കുഞ്ഞുണ്ണി എന്നവൻ തലച്ചെരി ഉണ്ട. അവന്റെ
കയ്യിൽ നമുക്കുള്ള മുതൽ ചെലത ഉണ്ട. ആയതിന അവന വരുത്തി അതിന്റെ
നെരുപൊലെ ഉള്ള കാരിയം വരുത്തിതന്നുവെങ്കിൽ നന്നായിരിന്നൂ. ആയതിന്റെ
വിവരങ്ങൾ ഒക്കയും ചന്തു ബൊധിപ്പിക്കയും ചെയ്യും. കന്നിമാസം 20 നു അകടബർ
മാസം 3 നു വന്നത.

154 C & E

163 ആമത ബഹുമാനപ്പെട്ട ഇങ്കിരയസ്സ കുബഞ്ഞിടെ മലയാംപ്രവിശ്യയിൽ
വടക്കെ തുക്കടിയിൽ മെലധികാർയ‌്യത്വമായിരിക്കുന്ന പീലി സായ്പു അവർകളെ

16. ഇതേ നമ്പരിൽ മറ്റൊരു കത്തുകൂടി കാണുന്നു. ഒന്ന് പ. രേ. ക 12.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/141&oldid=200515" എന്ന താളിൽനിന്ന് ശേഖരിച്ചത്