താൾ:39A8599.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 109

നമുക്ക ആവിശ്യം ഉണ്ട. അതുകൊണ്ട നാം എഴുതിയപ്രകാരം മുതൽകൾ തെകച്ച
കിട്ടുവൊളത്തക്ക ഇവിടെക്ക വരികയും വെണ്ട. ഇപ്പൊൾ പിരിച്ചടക്കിയ മുതൽകൾ
ഒക്കയും ഇവിടെക്ക അയക്കയും വെണം. ആ സമയത്ത തന്നെ ആവിശ്യമായിരിക്കുന്ന
മുതലിന്റെ മുതലെടുപ്പ വെഗത്തിൽ പിരിഞ്ഞ വരുമൊ ഇല്ലയൊ. എങ്ങിനെയുള്ള
സുഭാം എന്ന നമുക്ക എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 12 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത പിപ്രവരി മാസം 20 നു കുറ്റിപ്പുറത്തന്ന
എഴുതിയത. കയിത്താന 1. നാറാണരായർക്ക 1. വെങ്കിടകുപ്പയ്യന 1. ബാളപ്പരായർക്ക 1.
ആക 5 കത്ത എഴുതിയത.

232 F&G

417 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽ സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ അയ്യാരകത്ത സൂപ്പി
എഴുതിയ അർജി. വടകര തറയിൽ പതിയാരക്കര പിള്ളാടി രാമറ എന്ന നായര
കുരുടിപ്പുറവൻ ചാപ്പന്റെ പറമ്പ നിർമ്മർയ‌്യാദം രാമറ പിടിച്ചടക്കിയതിന കച്ചെരിയിൽ
വന്ന അന്ന്യായം പറഞ്ഞിട്ട അവന വിളിപ്പാൻ കൊൽക്കാരെ അയച്ചിട്ട അവന കണ്ടിട്ട
അവൻ വന്നതും ഇല്ല. രണ്ടാമത ഒര മാപ്പിളച്ചി പെണ്ണങ്ങളെ പശുനെയും കടെച്ചിനെയും
കൊഴിനെയും പിടിച്ചു ശെഷം അപ്പെണ്ണുമ്പിളെള്ളന വെയ്യിലത്തും നിപ്പിച്ചു.
എന്നതിന്റെശെഷം ആ പെണ്ണുമ്പിള്ള കച്ചെരിയിൽ വന്ന അന്ന്യായം പറഞ്ഞതിന്റെ
ശെഷം പിന്നയും കച്ചെരിയിന്ന കൊൽക്കാരെ അയച്ചു. മെൽപറഞ്ഞ രാമറെ കണ്ടതും
ഇല്ല. ശെഷം മൂന്നാമത ഒരു മാപ്പിളക്കുട്ടി ഒരു കുമ്പളങ്ങ പറിച്ചിരുക്കുന്നു എന്നുവെച്ച
ആ മാപ്പിളക്കുട്ടിന രാമറ പിടിച്ച കൊണ്ടുവന്നു. ഒരു കുമ്പളങ്ങ ആ മാപ്പിളക്കുട്ടിയിന്റെ
കഴുത്തിൽ കൊത്തകെട്ടി അവനൊട 16 പണം കൊഴയും വാങ്ങി ഇട്ടുടുകയും ചെയ്തു.
എന്നതിന്റെശെഷം ആ മാപ്പിളക്കുട്ടി കച്ചെരിയിൽ വന്ന അന്ന്യായം പറഞ്ഞ
തിന്റെശെഷം കച്ചെരിയിലെ കൊൽക്കാരെ അയച്ചിട്ട അവന കണ്ടതും ഇല്ല. ഇപ്രകാരം
പല നിർമ്മർയ‌്യാദങ്ങളും അവനും അവന്റെ ഒന്നിച്ച പത്തിരുവത കുറ്റിവെടിക്കാരും
കാണിക്കക്കൊണ്ട അത്തറകളിൽ ഉള്ള കുടിയാന്മാർക്ക ഒക്ക വലിയ സങ്കടങ്ങൾ
ആയിരിക്കുന്നു എന്നവെച്ച സായ്പു അവർകൾക്ക മുമ്പെ എഴുതി അയച്ചിട്ടും ഉണ്ടല്ലൊ.
എന്നതിന്റെശെഷം ഇപ്പൊൾ കുംഭമാസം 10 നു പതിയാരക്കരെയിരിക്കും നായര എടവൻ
കെളപ്പനെ ഒരു ഹെതുകൂടാതെകണ്ട മെൽപറഞ്ഞ രാമറും അവന്റെ ഒപ്പറം ഉള്ള
ആളുകളുംകൂടി പിടിച്ച കണ്ടത്തിൽ തള്ളിയിട്ട അവനെ ഞെരുഭ്യം അടിച്ച അവന്റെ
പിശാങ്കത്തിയും പിടിച്ച പറ്റി അവര പൊകയും ചെയ്തു. ഇപ്രകാരം ഉള്ള അന്ന്യായ
ങ്ങൾ എടവൻ കെളപ്പൻ വന്ന കച്ചെരിയിൽ പറഞ്ഞിരിക്കുന്നു. അതുകൊണ്ട
കൊൽക്കാരെ അയച്ചാൽ അവനെ കാണുകയും ഇല്ല. കണ്ടാൽ അവൻ വരികയും ഇല്ല.
അതുകൊണ്ട അടികൊണ്ട കെളപ്പനെതന്നെ സായ്പു അവർകളെ അരിയത്ത അയച്ചിട്ടും
ഉണ്ട. എനി സായ്പവർകളെ കൽപന വരുംപ്രകാരം നടക്കയും ചെയ്യാം. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 11 നു എഴുതിയത. പിപ്രവരി 19 നു കുമ്പം 11 നു വന്നത.
12 നു പിപ്രവരി 20 നു പെർപ്പാക്കി അയച്ചത.

233 F&G

418 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ പീൽ സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട അദാലത്ത ദൊറൊഖ ചന്ദ്രയ്യൻ
എഴുതിക്കൊണ്ട ഹർജി. സന്നിധാനത്തിങ്കന്ന കല്പിച്ചവന്ന ബുദ്ധി ഉത്തരം വായിച്ച
വർത്തമാനങ്ങൾ മനസ്സിൽ ആകയും ചെയ്തു. കല്പനപ്രകാരം കുറുമ്പ്രനാടും പുഴവായും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/169&oldid=200556" എന്ന താളിൽനിന്ന് ശേഖരിച്ചത്