താൾ:39A8599.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 തലശ്ശേരി രേഖകൾ

അയച്ച രക്ഷിച്ച കൊള്ളുകയും വെണം. എന്നാൽ 971 ആമത ചിങ്ങമാസം 15 നു
അഗസ്തുമാസം 28 നു കുറ്റകാട്ട കല്ലായിന്നും എഴുതി വന്നത.

93 C & D

102 ആമത രാജശ്രീ ചെറക്കൽ രാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. ഇപ്പൊൾ നമുക്ക
കപ്പായിൽ നിന്ന വന്ന വർത്തമാനം എതാൻ തങ്ങളുടെ ആളുകൾ ഒരു കച്ചൊടക്കാരന്റെ
കുടി നിപ്പിക്കയും ചെയ്തുവെന്നും ചുങ്കം കൊടുക്കെണം എന്നുള്ള വർത്തമാനം
കെക്കുവാൻ നമുക്ക വളരെ സങ്കടം വിഷാദമായിട്ടും ഉണ്ട. ഈ വർത്തമാനം നെരില്ല
എന്ന നാം വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട തങ്ങൾക്ക നല്ല നിശ്ചയം ഉണ്ട. ചുങ്കവും
എടുക്കുന്നത സർക്കാരിലെതാൻ തന്നെ ആകുന്നത. നിശ്ചയമായിട്ടുള്ള വർത്തമാനം
അറിയെണ്ടതിന്ന നമ്മുടെ ആളുകളെ കപ്പായൊളം അയ്ക്കയും ചെയ്തു. ശെഷം ഈ
വർത്തമാനം തങ്ങൾക്ക അറിയിപ്പിക്കെണ്ടതിന്ന കാലം ഒട്ടും താമസം വന്നപൊയിട്ടും
ഇല്ല. അതുകൊണ്ട നമ്മുടെ വൃത്തി ബഹുമാനപ്പെട്ട കുബഞ്ഞിലെക്ക അവരുടെ
അവകാശം എടുക്കണ്ടതിന്ന സമ്മതിക്കുവാൻ അനുസരിക്കയും ഇല്ലല്ലൊ. എന്നാൽ
കൊല്ലം 971 ആമത ചിങ്ങമാസം 15 നു ഇങ്കീരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 28
നു തലച്ചെരി നിന്നു എഴുതിയത.

94 C & D

103 ആമത കൊല്ലം 971 ആമ ചിങ്ങമാസം 9 നു തലച്ചെരി കച്ചെരിയിൽനിന്ന വടക്കെ
അധികാരി പീലിസായ്പു അവർകളുടെ മുബാക കുറുബ്രന്നാട്ടു തബുരാൻ അയച്ചു
വന്ന കയിതെരി എമ്മന്നും ചൊഴന്നായരും പറഞ്ഞ എഴുതിയ വിവരങ്ങൾ. ഈ കഴിഞ്ഞ
മെടമാസം 10 നു അസ്തമിച്ച രാകൂറ്റിൽ പൊലർകാലം പട്ടാളംവന്ന പഴശ്ശീകൂലകത്തിന്റെ
കെഴക്കെവാതിൽ കുത്തിപൊളിക്കുംബൊൾ കുബത്തി പട്ടാളം അത്ത്രെ വന്നത എന്ന
റികകൊണ്ട വാതൽ തുറന്ന തരാമെന്ന പറഞ്ഞതിന്റെശെഷം വാതിൽ കുത്തിപൊളിച്ച
കൊലകത്ത കയറി അവിടെ ഒരു പാറാവ ആളും ഞങ്ങൾ രണ്ടാളും ഉണ്ടായിരുന്നു.
ഞങ്ങളെ എല്ലാവരെയും പിടിച്ചുകെട്ടി കൊലകത്ത അറയിൽ തബുരാൻ സൂക്ഷിച്ചവെച്ച
മുതൽ അറ കുത്തിപൊളിച്ച ശിപ്പായിമാര അതിക്രമിച്ച എടുക്കുബൊൾ കപ്പിത്താമ്മാര
അവിട എത്തി ശിപ്പായിമ്മാര അധിക്ക്രമിച്ചത. കൂടാതെകണ്ട കപ്പിത്താമ്മാരെ
കല്പനെക്ക മുതൽ സൂക്ഷിച്ച പെട്ടി തച്ചൊടച്ച കപ്പിത്താമ്മാർക്ക ബൊധിച്ചപ്രകാരം
നടക്കയും ചെയ്തു. എന്നെ പാറാവിൽ നിറത്തി. ശെഷം ഉള്ളവരെ ഒക്ക കെട്ടഴിച്ച പാറാവ
നിക്കി പറഞ്ഞയച്ചു. അതിന്റെശെഷം ശിപ്പായിമാരെ കൊലകത്ത പാർപ്പിച്ച എന്നെ
കെട്ടിയ കെട്ടഴിച്ച പാറാവും ആക്കി. ശെഷം ഉള്ള പട്ടാളവും കപ്പിത്താന്മാരും പഴശ്ശിയിൽ
അങ്ങാടിയിൽ പൊയി. അവിടുന്ന ഒരു നാഴിക കഴിഞ്ഞപ്പൊൾ എന്നെ കുട്ടി പാറാവൊടെ
തറക്കൽ കുട്ടികൊണ്ടുപൊയി. അവിടന്ന എന്നൊട ചൊദിച്ചു നിയ്യൊ കൂലകത്ത
പാറാവ? ഞാൻ തന്നെ ആകുന്നു പാറാവ എന്ന അങ്ങൊട്ട പറഞ്ഞു. രണ്ടാ മത എന്നെ
കൊലകത്ത കൊണ്ടുവന്ന പാറാവിൽ നുറത്തി അന്ന വയിന്നെരം പട്ടാളവും കപ്പി
ത്താമാരും കൊലകത്ത വന്നു. അതിന്റെശെഷം 6 ദിവസം കഴിഞ്ഞപ്പൊൾ ഏഴാ ദിവസം
പാറാവും നിക്കി എന്നെ അയച്ചു. ചിങ്ങമാസം 15 നു അഗസ്തുമാസം 28 നു വന്നത.

95 C & D

104 ആമത മഹാരാജശ്രീ മലയാംപ്രവിശ്യയിൽ വടക്കെ അധികാരി പീലി സായ്പ
അവർകളുടെ സന്നിധാനത്തിങ്കലെക്ക സത്ത്യമങ്കലം ആചാലയ്യൻ എഴുതിയ അർജ്ജി.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/106&oldid=200443" എന്ന താളിൽനിന്ന് ശേഖരിച്ചത്