താൾ:39A8599.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 തലശ്ശേരി രേഖകൾ

പൊയവസ്ഥക്ക ആകുന്നു ഉസ്സനെ ചങ്ങലയിൽ ഇട്ടിരിക്കുംന്നു എന്നല്ലൊ നമ്മെക്കൊണ്ട
അന്ന്യായം സറക്കാരിൽ ബൊധിപ്പിച്ചിരിക്കുന്നു. ആയവനൊട നല്ലവണ്ണം
സാഹെബരവർകൾ ചൊദിക്കയും വെണമെല്ലൊ. ഇനിയും നികുതി തരെണ്ടുംന്ന
ആളുകൾ ചെലര പട്ടാളത്തിൽ ചെർന്നവരെന്നും പുതിയതായിട്ട തൊക്ക
വാങ്ങിയിരിക്കുംന്നവര എന്നും പറഞ്ഞ ബൊധിച്ചപ്രകാരം നടക്കുംന്നവരൊട സറക്കാര
നികുതി വാങ്ങാതെ കഴികയും ഇല്ലല്ലൊ. അപ്രകാരം സ്തടസ്സം കാട്ടുന്നവരൊട
ബലത്താലെ തടുത്ത നികുതി വാങ്ങ വെണ്ടിവരും. അപ്പൊൾ നമ്മെക്കൊണ്ട അന്ന്യായം
പറയുന്ന ആളുകൾ എറെ ഉണ്ടായി വരുംമ്പൊൾ ആയതിന്റെ ശൊദ്യം അവരൊട
സാഹെബര അവർകൾ വഴിപൊലെ ചെയ്യ്യുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. സറക്കാര
നികുതിക്കാരിയത്തിന്ന നാം പ്രയത്നം ചെയ്ക അല്ലാതെ കുബഞ്ഞി പ്രതിക്കാരിയത്തിന്ന
വിചാരിക്കയും ഇല്ലല്ലൊ. ക്കാരിയത്തിന്നും നാം കുമ്പിനി വിശ്വസിച്ചിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത ചിങ്ങമാസം 7 നു എഴുതിയ കത്ത ചിങ്ങം 13 നു അഗൊസ്തുമാസം
26 നു വന്നത.

470 H

645 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട്ട കാനംങ്കൊവി ശാമരായര എഴുതിയ
അർജി. മുഖ്യസ്തൻമ്മാര എല്ലാവരും രാജാവ അവർകളുടെ കല്പനയും വാങ്ങി
അവരവരെ നാട്ടിലെക്കു പൊകയും ചെയ്തു. മൂന്നാം ഗെഡുവിന്റെ പണം അഞ്ചട്ടുനാൾ
അകത്ത കൊടുത്തയക്കാമെന്ന രെവിവർമ്മ രാജാവ അവർകൾ പറഞ്ഞു. കെരളവർമ്മ
രാജാവ അവർകള മുൻമ്പെ സന്നിധാനത്തിങ്കലെക്കും രാജശ്രീ ഗെവർണ്ണർ ഡെങ്കിനി
സായ്പി അവർകൾക്കും എഴുതിയതിന്റെ മറുപടി വന്നില്ലായ്കകൊണ്ട നമുക്ക
സന്നിധാനത്തിങ്കലക്ക എഴുതി അയപ്പാൻന്തക്കവണ്ണം തരക എഴുതിക്കൊടുത്തതിന്റെ
പെർപ്പ എഴുതി സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972
ആമത ചിങ്ങമാസം 17 നു എഴുതിയ അർജി.

471 H

ചെറക്കൽ കൊലത്തനാട കാനംങ്കൊവി ശാമരായർക്ക എഴുതിക്കൊടുത്തതിന്റെ
പെർപ്പ അരുളിചെയ്കയാൽ എഴുതിയ തരക കാനംങ്കൊവി ശാമരായർ കണ്ടു.
കാരിയമെന്നാൽ രെവിവർമ്മ രാജാവ തിപ്പെട്ടു പൊയ വർത്തമാനത്തിന്ന രാജശ്രീ
ഗെവർണ്ണർ ഡെങ്കിനി സായ്പി അവർകൾക്കും പീലി സായ്പി അവർകൾക്കും എഴുതി
അയച്ചതിന മറുപടി ഇത്ര നാളായിട്ടും കൊടുത്തയച്ചില്ലല്ലൊ. കുബഞ്ഞിന്ന നെരും
ഞായവും വിസ്തരിക്കുമെന്ന വെച്ചിട്ടാകുംന്നു എഴുതി അയച്ചത. നെരും ഞായവും
കുബഞ്ഞിന്ന വിചാരിക്ക ഇല്ലങ്കിൽ കുബഞ്ഞി അടക്കിയ രാജ്യത്ത ഇരിക്കെണമെന്ന
ഇല്ലല്ലൊ. ഈ വർത്തമാനം പീലി സായ്പി അവർകൾക്ക എഴുതി അയപ്പാൻ കെരളവർമ്മ
രാജാവ അവർകൾ എഴുതിയ തരക. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 14 നു
എഴുതിയ തരക. ഈ രണ്ടും ചിങ്ങം 19 നു സപ്തെപ്രർ ഒന്നാംന്തിയ്യതി വന്നത. ഈ
ദിവസം തന്നെ പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.

472 H

646 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട കാനംങ്കൊവി ബാബുരായൻ എഴുതിയ അർജി. ഇപ്പൊൾ ഇവിടുത്തെ വർത്തമാനം ചെങ്ങെക്കൊവിലകത്തെ ഉണ്ണാമനെന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/270&oldid=200780" എന്ന താളിൽനിന്ന് ശേഖരിച്ചത്