താൾ:39A8599.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 5

ഇപ്രകാരം വരികകൊണ്ട ഈ കാർയ‌്യങ്കൾ ഒക്കയും സമ്മതം ഉണ്ടാക്കി വരെണ്ടതിന്ന
സുബ്രവൈജൻ സ്ഥാനത്തിൽ നടക്കുന്ന കൊമ്മിശ്ശന സായ്പു അവർകൾക്ക എഴുതി
യിന്നു അയക്കയും ചെയ‌്യണം. അതുമ്മൽ തങ്ങളുടെ സമ്മതം ഉണ്ടായിവരികയും
ചെയ്യും. അതകൊണ്ട രണ്ട മാസത്തിന്ന മുസ്സ എഴുതി തന്നിട്ടുള്ള പ്രമാണത്തിന്റെ
പലിശയും തീർത്ത വെക്കണ്ടതിന്ന കൊമ്മിശ്ശനൻ സ്സായ്പു അവർകൾ ക്കൽപ്പിക്കയും
വെണം. തങ്ങളുടെ നികിതിപ്പണം പിരിഞ്ഞ വരെണ്ടതിന്ന ആയതിന്ന സഹായം
കൊടുപ്പനായിട്ടു നാം കടത്തനാട്ടിൽ വെഗെന എത്തുകയും ചെയ്യാം. എല്ലാപ്പൊളും
നമ്മൽ വെണ്ടുന്ന സഹായം കൊടുപ്പാൻ തക്കവണ്ണം നമുക്ക എറ സന്തൊഷമായി
ഇരുക്കയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത എടവമാസം 14 നു ഇങ്കിരസ്സ കൊല്ലം
1796 ആമതി മെമാസം 24 നു എഴുതിയതി.

10 C&D

10 ആമതി രാജശ്രി ചെറക്കൽ രാജ അവർകൾക്ക തലച്ചെരിവടക്കെ സുപ്രഡെണ്ടൻ
പിലി സായ്പു അവർകൾ സലാം. ഇപ്പൊൾ തങ്ങളുടെ രണ്ടാകിസ്തിൽ വരുവാൻ ഉള്ള
പണം മുവായിരത്ത മൂന്നുറ്റനുപ്പത്തമൂനെകാൽ ഉറുപ്പ്യകയും നുപ്പത്ത നാലെകാൽ റെ
സ്സും അതുകുടാതെ ഈ മെൽപ്പട്ടു ബൊധിപ്പിക്കെണ്ട സമയത്തിൽ നിന്ന തങ്ങളുടെ
കരാർന്നാമപ്രകാരം പിലിശയും കുട്ടി ആക്കി വരുവാൻ ഉള്ളത ആകുന്നത. അതു
തങ്ങളുടെ മനസ്സിൽ നിരുവിപ്പിക്കെണ്ടതിന്ന നമുക്ക എത്രയും സങ്കടമായിരിക്കുന്നു.
എന്നാൽ കൊല്ലം 971 ആമത എടവമാസം 15 നു ഇങ്കരിസ്സ കൊല്ലം 1796 ആമത മെമാസം
25 നു എഴുതിയത.

11 C& D

11 ആമത മഹാരാജശ്രി വടക്കെ അധികാരി പിലി സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക ബൊധിപ്പിപ്പാൻ കൊട്ടയത്ത താലൂക്കിൽ കനഗൊവി കൃഷ്ണരായൻ
എഴുതിയ അർജി. എന്നാൽ എടവമാസം 13നുവരക്ക സർക്കാർ പണിയിൽ തെയ്യാ
റായിരിക്കുന്നതും ഉണ്ട. ശെഷം പഴശ്ശിൽ രാജാവ തങ്ങളുടെ കുഞ്ഞിയും കുട്ടിയും
തമ്പാന്മാരയും കാരിയക്കാരെൻമ്മാരയും മുഖ്യസ്ഥന്മാര ഒക്കയും എല്ലാവരയും
കുട്ടിക്കൊണ്ടു ചൊരത്തിന്റെ മുകളിൽ വയനാട്ട ശിമയിൽ പെരിൽ എന്ന പറയുന്ന
മലയിൽ പൊയിരിക്കുന്നതും ഉണ്ട. മെൽ ചൊല്ലിയ രാജാവ പാലെരിയിൽ നിന്ന
പൊകുമ്പൊൾ നാട്ടിൽ ഇരിക്കുന്ന പാറവത്ത്യക്കാരെൻ മുഖ്യസ്ഥൻമ്മാര എല്ലാവർക്കും
കുടിയാമ്മാർക്കും എഴുതി അയച്ചത. ഞാൻ കാട്ടിൽ പൊകുന്നു. ഇത്രനാളും നിങ്ങള
രക്ഷിച്ച ചെയ്തതിന്ന ഇപ്പൊൾ നിങ്ങള നമുക്ക കാലക്കെട വന്ന സമയത്തിന്ന നിങ്ങ
ളെകൊണ്ട ഒരു ഉപകാരം ഇല്ലാതെ പൊയെല്ലൊ. നാം നാട്ടിൽ ഇരിക്കുന്നതുകൊണ്ട
നിങ്ങൾക്ക ഉപദ്രവം വെണ്ട. നിങ്ങള കൊമ്പഞ്ഞയിൽ തന്നെ അനുസരിച്ച കുമ്പഞ്ഞി
തന്നെ രക്ഷിക്കും എന്ന ആ നിശ്ചയത്തിൽ തന്നെ സുഖത്തൊടുകുട ഇരിക്കുകെ
വെണ്ടു എന്ന എഴുതി അയച്ചി പൊറപ്പെട്ട പൊയി എന്ന വർത്തമാനം കെട്ടതകൊണ്ടതെത്രെ
എഴുതിയത. ശെഷം ഇന്നലെ 12നു കയിതെരി കുങ്കൻ എന്നവൻ പഴശ്ശിൽ രാജാവിന്റെ
അരിയത്തവന്ന മുമ്പെ പഴശ്ശിൽ അങ്ങാടിയിൽ മുമ്പെ ഹൊജിസ്സൻ സായ്പു
വന്നിരിക്കുമ്പൊൾ പ്രജകൾ ഒക്കയും നാട്ടിൽ വന്നയിരിപ്പാൻ തക്കവണ്ണം എല്ലാവരും
അറിയെണ്ടതിന്ന ഒരു കല്പന എഴുതി കിണ്ണം മുട്ടിപ്പിച്ച ഈ കല്പന ഒരുത്തിൽ
തറച്ചിരിക്കുന്നത എടുത്ത കൊട്ടയത്ത ഹൊവളിയിൽ കടക്കുന്ന എന്ന പറയുന്ന തറയിൽ
ഒരു കുടിയാന്റെ പൊരയിൽ കയറി ഒക്കയും കവർന്നകൊണ്ട കൊട്ടയത്ത അങ്ങാടി
യിലും മെൽചൊല്ലിയ കല്പനപ്രകാരം തറച്ചിരിക്കുന്നതും കുടി എടുത്തകൊണ്ട ഒരു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/65&oldid=200351" എന്ന താളിൽനിന്ന് ശേഖരിച്ചത്