താൾ:39A8599.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 111

236 F&G

421 ആമത മണാച്ചെരിതറയിൽ യിരിക്കും പള്ളിയാളി ഉണ്ണീരിക്ക ഉള്ള വസ്തുമൊതല
ഒക്കയും ഒരൊരൊ ഹെതുവിനാലെ ബലംകൊണ്ട അള്ളിയിൽ നായര പറമ്പും
ഉഭയങ്ങളും അടക്കി പൊരിക ആയത. അടക്കിയതിന്റെ ശെഷം ഒന്ന രണ്ട പറമ്പ
ഉള്ളതും അടക്കണമെന്ന ഉണ്ണീരിനെ പിടിക്കാന്തക്കവണ്ണം രാത്രിയിൽ ആളെ അയച്ച
പൊര വളഞ്ഞാറെ ഉണ്ണീരി യില്ലായ്കകൊണ്ട അവന്റെ മരുമകനായിട്ട ഒരു ചെറിയ
കിടാവിനെ കിട്ടി. ആ ക്കിടാവിനെ പിടിച്ച തക്കആയത. അപ്പൊൾ ആ ക്കിടാവിന്റെ
തള്ളചെന്ന കുട്ടിയിനെ തക്കരുത എന്ന പിടിച്ചാറെ ചുട്ട കൊളുത്തി അവളുടെ കണ്ണിനും
മെലിക്കും തീവെച്ച ചുട്ട. കണ്ണഊനംവരുത്തു ആയത. ഈയവസ്ഥ അദാലത്ത
ശെഷഗിരിനായരൊടു സങ്കടം പറഞ്ഞിട്ട അന്യെഷിച്ചതും ഇല്ല. 25 നു രാത്രി മണാച്ചെരി
തറയിൽ ഒതയമങ്ങലത്ത കുറുപ്പിന്റെ പറമ്പിൽ രാരു എന്ന പറയുന്നവൻ അള്ളിയിൽ
നായരുടെ വാലിയക്കാരൻ ചെന്ന വാഴക്കുല വെട്ടുക ആയത. രാത്രി വന്ന കൊല
വെട്ടുവാൻ സങ്ങതി എന്തന്നെ കുറുപ്പിന്റെ പ്രവൃത്തിക്കാരൻ ഉണ്ണീരി ചെന്ന പിടിച്ചാറെ
ഉണ്ണീരിയിനെ രാരു വെടിവെച്ച കൊല്ലുക ആയത. പിന്നെ അവൻ ഒളിച്ചു പൊകയും
ചെയ്തു. രാരുവിന്റെ പറമ്പിൽ ഉള്ള തെങ്ങും കഴുങ്ങും വെട്ടിനെരത്തി പൊരക്ക തീയും
വെച്ച അവന്റെ കുഞ്ഞിക്കുട്ടിന ആട്ടിപ്പായിച്ച യൊഗ്യം എടുക്കെണമെന്ന നായര
പുറപ്പെട്ടിരിക്കുന്നു. നികിതി കൊടുത്തു പൊരുന്നപറമ്പ അനുഭവം വെട്ടിനെരത്തിയാൽ
അതിന്റെ അവസ്ഥ സായ്പിന തന്നെ അറികയും ആമെല്ലൊ. ഇതിന്റെ മുമ്പെ ഒരു
വള്ളുവൻ ഒരു നായരെ തീണ്ടി എന്ന നിർമ്മർയ‌്യാദം ആ വള്ളുവനെ വെടിവെച്ച
കൊല്ലുക ആയത. അക്കാർയ്യം ശെഷഗിരി രായര അന്ന്യെഷിച്ചിട്ടും ഇല്ല. ഇതല്ലാതെ ഒരു
പശുവിന്റെ കുട്ടി വന്ന വെള തിന്നു എന്ന നെല്ല കാക്കുന്ന ആള ചെന്ന കല്ല എടുത്ത
എറിഞ്ഞാറെ അതകണ്ട പശുക്കുട്ടി മരിക്ക ആയത. അതിന ആ പശുക്കുട്ടിയിന്റെ
ഒടയക്കാരൻ ചെന്ന എറിഞ്ഞ ആളെ പിടിച്ച തലവെട്ടി കളകയും ചെയ്തു. അതും
അന്ന്യെഷിപ്പാൻ സങ്ങതി വന്നതും ഇല്ല. ഇതകൂടാതെ കുന്നത്തെ കൊമു എന്നവനെ
പിടിച്ച ഒരു നായര 150 പണം കൊഴ മെടിക്ക ആയത. ഈ വർത്തമാനം കൊമു
ശെഷഗിരിരായരൊട സങ്കടം പറഞ്ഞാറെ അവന്റെ സങ്കടം തീർത്ത കൊടുക്കായ്ക
കൊണ്ട കൊമു ഇവിട വന്ന പറക ആയത. നാട്ടിൽ അനെകം കാരിയങ്ങൾ എറക്കുറ
വായിട്ട നടക്കുന്നതും ഉണ്ട. ശെഷഗിരിരായര അന്ന്യെഷിക്ക എങ്കിലും കുടികളുടെ
സങ്കടം തീർത്ത കൊടുക്ക എങ്കിലും ചെയ്യുന്നതുമില്ല. നാട്ടിൽ നടക്കുന്ന അവസ്ഥ
സായ്പവർകളെ മനസ്സിൽ ആവാൻ എഴുതിയിരിക്കുന്നു. നൊക്കിചാർത്തിയ കുടിവിവരം
നികിതി കണക്ക കിട്ടായ്കകൊണ്ട കുടികളുടെ തകരാര തീരുന്നതും ഇല്ല. കുടിവിവരം
നികിതി കണക്ക ഗിരിയപ്പയ്യൻ തരുവാൻ തക്കവണ്ണം മെസ്തർ ഹാട്ടിസ്സൻ സായ്പുന ഒരു
കത്ത വന്നാൽ കുടികളുടെ തകരാറ തീർന്ന കണക്ക എഴുതുവാൻ ഭാഷ ആകയും
ചെയ്യും. സായ്പവർകളുടെ കൃപാകടാക്ഷം ഉണ്ടായിട്ട കണക്ക തരീക്കയും വെണം.
മകരമാസം 4 നു നാൾ കുമ്പം 13 നു പിപ്രവരി 21 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

237 F&G

422 ആമത മഹാരാജശ്രീ പീൽ സായ്പവർകളെ സന്നിധാനത്തിങ്കലെക്ക നാറാ
യണരായൻ എഴുതിയ അർജി. എന്നാൽ കല്പിച്ച എഴുതിക്കൊടുത്തയച്ച കത്തും
വായിച്ച വർത്തമാനവും അറിഞ്ഞു. കൽപ്പിച്ചപ്രകാരം എറാമലെ ഹൊബളിൽ നിന്ന 377
രെസ്സ 90, അഴിയൂര ഹൊബളിയിൽനിന്ന 103 3/4 രെസ്സ 34, ആക ഉറുപ്പീക 480 3/4 രെസ്സ
24-ം ശിപ്പായി പക്കലും അനന്തകൃഷ്ണപട്ടരപക്കലുംകൂടി കൊടുത്തയച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/171&oldid=200560" എന്ന താളിൽനിന്ന് ശേഖരിച്ചത്