താൾ:39A8599.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 117

251 F & G

435 ആമത മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക
കൊട്ടെ ത്ത കാനകൊവി കൃഷ്ണരായൻ എഴുതിയ അർജി. ഇപ്പൊൾ ഈ നാട്ടിൽ ഉള്ള
വർത്തമാനം നിട്ടുര കതിരൂര പെണരായി ഈ ദിക്കിൽ ഉള്ള കുടികളിൽ കുത്തി
കവരുവാനായിട്ട പഴശ്ശിരാജാവ കയിതെരി കുംകു കയിത്തെരി കമ്മാരൻ ഈ രണ്ടാളയും
കൂട്ടി ഒന്നിച്ച 100 വെടിക്കാരയും കൊടുത്ത പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ട അവര
വന്ന ആ ദിക്കിൽ കുത്തികവരുവാൻ തൊടങ്ങിയിരിക്കുന്നു എന്ന വർത്തമാനം
പറഞ്ഞകെട്ടു. ആ വർത്തമാനം സായ്പു അവർകൾക്ക എഴുതിയിരിക്കുന്നു.
അന്നന്നത്തെ വർത്തമാനം എഴുതി അയക്കാമെന്നാൽ എന്റെ അരിയത്ത ഒരാളും ഇല്ല.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 10 നു എഴുതിയത. കുടികൊട്ടയത്ത കാനകൊവി
കൃഷ്ണരായൻ എഴുതിയ അർജി. ഈ നാട്ടിൽ നടന്ന വർത്തമാനം പറഞ്ഞ കെട്ടത.
പഴശ്ശിരാജാവിന്റെ ആളുകൾ കയിത്തെരി കുങ്കു കമ്മാരൻ ഇവരെ ഒന്നിച്ച നിക്കുന്ന ആള
വെടിക്കാരുംകൂടി നിട്ടൂരിൽ വന്ന എതാൻ മെലെ നായന്മാരെ വീട്ടിൽ തീയ്യപ്പുറക്കലും
ആയിട്ട കുത്തികവർന്നു എന്ന പറഞ്ഞകെട്ടു. അതുകൂടാതെകണ്ട ഇന്ന വയ്യിട്ട
തലച്ചെരിനിന്ന ചെല കാളപ്പൊറത്ത കുമ്പഞ്ഞി സാമാനം കൊണ്ടുവരുന്നെരത്ത മെൽ
എഴുതിയ നായന്മാര വന്ന ഈ സാമാനങ്ങളെ പഴശ്ശിരാജാവിന്റെ അരിയത്ത
കൊണ്ടുപൊവാനായിട്ട വെടിവെച്ചതിന്റെ ശെഷം ഇവിടുന്ന കുമ്പഞ്ഞി ആളുകൾ
പൊയി. ആ സാമാനങ്ങളെ കൊണ്ടുവരികയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 11 നു എഴുതിയ അർജി. ഇക്കത്തരണ്ടും കുമ്പം 19 നു പിപ്രവരി 27നു വന്നത
. ബൊധിപ്പിച്ചത.

252 F & G

436 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പവർകളുടെ മെൽ കച്ചെരി
സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ
ദറൊഗ മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. ഇരിവെനാട്ട അദാലത്ത കച്ചെരിന്ന
പാനൂര അങ്ങാടിയിൽ കൊൽക്കാരെ അയച്ചു. അറിഞ്ഞ വിവരം ചെക്കുറ നമ്പിയാരും
കാമ്പ്രത്തനമ്പ്യാരും കൊതൊങ്ങലൊൻ കുങ്കനും ഇവരെകൂട അഞ്ഞൂറ കുറ്റിവെടിക്കാരും
ഇരിന്നുറ കയിക്കാരും ഇരിവെനാട്ട കുംഭമാസം 17 നു പൊലരുമ്പൊൾ കൂറ്റെരി വന്ന
പള്ളിക്കണ്ടി കുട്ടിആലീനയും ചമ്പളത്തെ പക്കിനെയും ചെനൊത്താൻ മായനെയും
അവര നിക്കുന്ന പീടികയിൽ കയറി പിടിച്ച കെട്ടികൊണ്ടുപൊകയും ചെയ്തു. ശെഷം
കണ്ണിപൊയിലി തറുവയി ഇരിക്കുന്ന കണ്ണിപ്പൊയിലിന്ന ഒരു ഉമ്മാന്റെ ഒരു കാതിലെ
അലിക്കത്തും കാതിലെയും പിടിച്ചു പറിച്ച എടുത്താറെ ഒരു കാതിലെ കഴിച്ച വെച്ചു
കൊടുക്കയും ചെയ്തു. ശെഷം പീടികയിൽ കയറി കവർന്നത. പള്ളിക്കണ്ടി കുട്ടി
ആലിയും ചെനൊത്താൻ മായനും യിരിക്കുന്ന പുതിയെട്ടിന്നും രണ്ടാമത ചമ്പടത്തെ
പക്കീന്റെ ചമ്പടത്തിനും മൂന്നാമത നാമത്തെ ഉമ്മാന്റെ നാമത്തിനും നാലാമത
മൊയാകുഞ്ഞിസ്സൂപ്പി നിക്കുന്ന നിള്ളങ്ങൾ കൊമ്പിലെ പീടികയിന്നും ഈ നാല
എടത്തിൽ ഉള്ള വസ്തുമൊതൽകൾ ഒക്കയും കവർന്നുകൊണ്ടുപൊകയും ചെയ്യു. ഈ
നാലടത്തും ഉള്ള മാപ്പിളമാരെ കാണായ്കകൊണ്ട കവർന്ന കൊണ്ടുപൊയതിന്റെ
സംഖ്യ അറിഞ്ഞതും ഇല്ല. ശെഷം പാനൂര ഉള്ള കച്ചൊടക്കാര തൊട്ടൊൻ കലന്തനും
കൊളിക്കുഞ്ഞിപക്കിറനും ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ എഴുതിഎത്തിച്ചു.
കൊട്ടെത്ത നാട്ടിന്ന ആയിരം ശിപ്പായിയും ഒരു എജമാനനും പാനൂര വന്ന അവിട
നിക്കുന്ന ആളുകളെ കൂട്ടികൊണ്ടുപൊയി. എന്നതിന്റെശെഷം ഞാങ്ങളും ഞാങ്ങളെ
കുഞ്ഞിക്കുട്ടിയും അങ്ങാടിയും പൊരയും ഒഴിച്ച പാനൂര പള്ളിയിൽ ഉണ്ട എന്നും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/177&oldid=200569" എന്ന താളിൽനിന്ന് ശേഖരിച്ചത്