താൾ:39A8599.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 137

296 G & H

3 ആമത എനക്ക വല്ലെ കാരിയത്തിന്നും ഉപകാരമായി ഉള്ള എടശ്ശേരി നമ്പിയാര കണ്ട
വടകരെ അദാലത്ത കച്ചെരി ദൊറൊഖാൻ എഴുത്ത കണ്ടു. കാരിയം എന്നാൽ ഇപ്പൊൾ
അവിടെ ഒരു അപരാധത്തിന്റെ കാരിയം ഉണ്ടെന്ന വെച്ചകൊനിചൊർക്ക്രെനെ അവിടെ
തടുത്ത പാർപ്പിച്ചിരിക്കുംന്നു എന്ന കെട്ടു. അതുകൊണ്ട കളവു പൊലയാട്ടും വെട്ടും
പിണക്കും കൊള്ളക്കൊടുക്കയും ഉണ്ടായാൽ വിസ്തരിച്ചുതീർപ്പാൻ തക്കവണ്ണം യിവിടെ
ഒരു കച്ചെരിയും എന്നെയും യിങ്കിരിയെസ്സ കുബഞ്ഞി ഇവിടെ കല്പിച്ച വെച്ചിരി
ക്കുംന്നെല്ലൊ. അതിന്റെ ഇടെ ഇങ്ങനെ വല്ലതും ഉണ്ടായാൽ വെറെ ഒരുത്തർക്കും
തടുത്ത പാർപ്പിക്കയും വിസ്തരിക്കയും ചെയ്തുകൂട എല്ലൊ. അതുകൊണ്ട ഇങ്ങിനെ
വല്ലതും ഉണ്ടായാൽ ആർക്കും ആകാത്തെ കാരിയമെല്ലൊ ആകുന്നത. അതുകൊണ്ട
കൊമ്പിചൊർക്രെനെയും അവിടെ പറയാൻന്തക്ക ആളുകളും അത അല്ല നിങ്ങൾ
തന്നെ വന്നാലും കൊള്ളാം. അക്കാരിയം വടകരെ കച്ചെരിയിൽ നിന്ന പറഞ്ഞ അതിന്റെ
ഞായംമ്പൊലെ പറഞ്ഞ തെളിച്ചു തരികയും ചെയ്യാം. അത അല്ലാ ഇവിടെനിന്ന
തെളിഞ്ഞില്ലങ്കിൽ തലശ്ശെരി മെൽക്കച്ചെരിയിൽ കൂട്ടി അയക്കുകയും ചെയ്യാം. എന്നാൽ
ഈ മുറി കണ്ട ഉടനെ ചൊർക്ക്രെനെ കൂട്ടി അയക്കുകയും അവന്റെ പ്രതിക്കാരനെയും
കൂട്ടി അയക്കുകയും വെണം. എന്നാൽ കൊല്ലം 972 ആമത മിനമാസം 23 നു എഴുതിയത.
ഇത മൂന്നും കടുത്തനാട്ട രാജാവ അവർകൾ അയച്ചത. എപ്രയിൽ 7 നു പെർപ്പാക്കി
അയച്ചത.

297 G & H

478 ആമത മഹാരാജശ്രീവടക്കെപ്പകുതിയിൽ അധികാരി പീലിസായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക കുറുങ്ങൊട്ടകാരിയം പറയുംന്നൊര എഴുതിയത. ഞാൻ സായ്പി
അവർകളും ആയിക്കണ്ട എന്റെ സങ്കടംങ്ങൾ ഒക്കയും പറഞ്ഞതിന്റെശെഷം രണ്ട
ആള കണക്കപ്പിച്ചെള്ളന്റെ കൂടെ നിപ്പിക്കെണമെന്നു ചാർത്തി തീരുംമ്പൊഴക്ക കല്പന
വരുത്തി രാജ്യം എനക്ക സമ്മദിച്ച തരാമെന്നല്ലൊ സായ്പി അവർകൾ എന്നൊട
പറഞ്ഞത. അതുകൊണ്ട സായ്പി അവർകളെ കൃപ ഉണ്ടായിട്ട എന്റെ രാജ്യം എനക്ക
സമ്മദിച്ചതന്നെ കുബഞ്ഞിക്ക എടുത്ത ബൊധിപ്പിക്കെണ്ട ഉറുപ്പ്യ എടവലം രാജ്യംങ്ങളിൽ
അവരവരെ കൈയ്യ്യായിട്ട എടുത്ത കുബഞ്ഞിലെക്ക ബൊധിപ്പിക്കുംപ്രകാരത്തിൽ തന്നെ
എന്റെ രാജ്യത്തിലെ ഉറുപ്പിക ഞാൻ എടുത്ത ബൊധിപ്പിക്കുവാൻന്തക്കവണ്ണം സായ്പി
അവർകളുടെ മനസ്സ ഉണ്ടായിട്ട എത്തിപ്പിക്കെണ്ടെടത്ത എത്തിപ്പിച്ചിട്ടും അപ്രകാരം
ആക്കിക്കൊള്ളുകയും വെണം. എന്റെ സങ്കടങ്ങൾ പല പ്രാവിശ്യം സായ്പുവിനെ
അറിയിപ്പിച്ചിട്ടും ഉണ്ടല്ലൊ. ഇപ്പൊൾ കുഞ്ഞുകുട്ടിനെ രെക്ഷിക്കുവാൻ കൂടി നൃവാഹം
ഇല്ലാതെ വന്നിരിക്കുന്നു. അതുകൊണ്ട ഇനി എങ്കിലും സായ്പുവിന്റെ കൃപകടാക്ഷം
ഉണ്ടായിട്ട താമസിയാതെകണ്ട നമ്മുടെ കാരിയത്തിന്ന നിവൃർത്തി ഉണ്ടാക്കുവാൻ
ശ്രമിക്കയുംവെണം. എന്നാൽ കൊല്ലം 972 ആമത മീനമാസം 26 നു എഴുതിയ തരക
മീനമാസം 28 നു എപ്രൽ 7 നു വന്നത.

298 G & H

479 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലി സായ്പി
അവർകളെ സന്നിധാനത്തിങ്കലക്ക കുറുമ്പ്രനാട്ടും പൊഴവായയും അദാലത്ത ദൊറൊക
ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അരിജി. മഹാരാജശ്രീ കുമിശനർ സായ്പുമാര അവർകളെ
പരമാനികം വന്നിരിക്കുന്നു. രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക ഇവിടെ ഉള്ള

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/197&oldid=200596" എന്ന താളിൽനിന്ന് ശേഖരിച്ചത്